കൊവിഡ് 19; മരണസംഖ്യയില്‍ മെക്സിക്കോയെ പിന്തള്ളി ഇന്ത്യ മൂന്നാമത്

First Published Aug 31, 2020, 11:54 AM IST


കൊവിഡ് 19 ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മെക്സിക്കോയെ പിന്തള്ളി മൂന്നാമതെത്തിയെന്ന് വേള്‍ഡോമീറ്ററിന്‍റെ കണക്കുകള്‍. ലോകത്ത് പ്രതിദിന രോഗവ്യാപനത്തിലും ഇന്ന് ഇന്ത്യയാണ് മുന്നില്‍. ലോകത്ത് ഇതുവരെയായി ഏറ്റവും കൂടുതല്‍ മരണം രേഖപ്പെടുത്തിയത് അമേരിക്കയിലാണ്. 1,87,224 പേരാണ് ഇതുവരെയായി യുഎസ്സില്‍ മരിച്ചത്. 61,73,236 പേര്‍ക്ക് യുഎസ്സില്‍ രോഗബാധ സ്ഥിരീകരിച്ചു. 38,62,311 പേര്‍ക്ക് രോഗബാധയേറ്റ ബ്രസീലാണ് മരണസംഖ്യയിലും രണ്ടാമതുള്ളത്. 1,20,896 പേര്‍ ബ്രസീലില്‍ കൊറോണാ വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചു. 36,19,169 പേര്‍ക്ക് ഇന്ത്യയില്‍ കൊവിഡ് 19 വൈറസ് ബാധയേറ്റപ്പോള്‍ 64,617 പേര്‍ക്ക് ജീവന്‍ നഷ്ടമായി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാമതുള്ള റഷ്യയില്‍ 9,90,326 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ മരണനിരക്ക് വളരെ കുറവാണ്. 17,093 പേരാണ് റഷ്യയില്‍ ഇതുവരെയായി വൈറസ് ബാധയേ തുടര്‍ന്ന് മരിച്ചത്. മരണസംഖ്യയില്‍ നാലാമതുള്ള മെക്സിക്കോയില്‍ 64,158 പേര്‍ മരിച്ചപ്പോള്‍ 5,95,841 പേര്‍ക്ക് രോഗബാധയേറ്റു.  

ലോകത്ത് ഇതുവരെയായി 2,53,84,547 പേര്‍ക്ക് രോഗബാധയേറ്റപ്പോള്‍ 8,50,591 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 1,77,06,841 പേര്‍ക്ക് രോഗം ഭേദമായി.
undefined
കഴിഞ്ഞ നാല് ദിവസമായി ഇന്ത്യയിലെ പ്രതിദിന വര്‍ദ്ധനവ് എഴുപതിനായിരത്തിനും മുകളിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ കണക്കുകള്‍ 75,000 ത്തിനും മുകളിലാണ്. 24 മണിക്കൂറിനിടെ 78,512 പേർക്ക് കൂടി പുതുതായി ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചു.
undefined
undefined
പ്രതിദിന രോഹവ്യാപനത്തില്‍ ഇന്ന് ലോകത്തില്‍ ഒന്നാമതുള്ളതും ഇന്ത്യയാണ്. 78,512 പേര്‍ക്കാണ് ഇന്നലെ മാത്രം ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചത്. 27,72,928 പേര്‍ക്ക് ഇന്ത്യയില്‍ ഇതുവരെയായി രോഗം ഭേദമായി.
undefined
മഹാരാഷ്ട്രയാണ് രാജ്യത്ത് എറ്റവും കൂടുതൽ കൊവിഡ് രോഗികളും കൊവിഡ് മരണവും സ്ഥിരീകരിച്ച സംസ്ഥാനം. 24 മണിക്കൂറിനിടെ 16,408 പേ‌ർക്കാണ് മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
undefined
undefined
മഹാരാഷ്ട്രയില്‍ ഇത്‍വരെയായി 7,80,689 പേ‌‌ർക്കാണ് രോഗം സ്ഥിരീകരിച്ചത്. 296 മരണം കൂടി സ്ഥിരീകരിച്ചു. 24,399 പേ‌‌ർ ഇത് വരെ മരിച്ചതായാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക കണക്ക്.
undefined
ബീഡ്, സംഗ്ലി, കോലാപ്പൂ‌‌ർ, ഓസ്മാനാബാദ്, നാഗ്പൂ‌ർ ജില്ലകളിലാണ് ഇപ്പോൾ രോഗവ്യാപനം രൂക്ഷമായിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിൽ ആന്ധ്രാപ്രദേശ് രണ്ടാമതെത്തി.
undefined
undefined
4,24,767 പേർക്കാണ് ആന്ധ്രയിലെ രോഗബാധ. തുട‍ർച്ചയായ അഞ്ചാം ദിവസവും പതിനായിരത്തിന് മുകളിലാണ് ആന്ധ്രയിലെ രോഗബാധ. നെല്ലൂർ, ഈസ്റ്റ് ഗോദാവരി ജില്ലകളിൽ മാത്രം ആയിരത്തിലധികം രോഗികളുണ്ട്. 10,603 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
തമിഴ്നാട്ടിൽ കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ ഒരു മാസം കൂടി നീട്ടുവാൻ തീരുമാനമായി. പൊതുഗതാഗതം വീണ്ടും തുടങ്ങാനും അന്തർ ജില്ലാ യാത്രയ്ക്കുള്ള പാസുകൾ എടുത്തുകളയാനും തീരുമാനിച്ചു.
undefined
undefined
അതേസമയം, സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്നവർക്ക് ഇ പാസും ക്വാറന്‍റീനും തുടരും. ആരാധനാലയങ്ങൾ നാളെ മുതൽ തുറക്കും.
undefined
മുഴുവൻ ജീവനക്കാരെയും വച്ച് പ്രവർത്തിക്കാൻ ഓഫീസുകൾക്കും അനുമതി നല്‍കി. 6,495 പേർക്കാണ് തമിഴ്നാട്ടിൽ പുതുതായി രോഗം സ്ഥിരീകരിച്ചത്.
undefined
undefined
കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടായിരത്തിന് മേലെയാണ് രോഗബാധാനിരക്ക്. ഇന്നലെ 2154 പേര്‍ക്കാണ് കേരളത്തില്‍ രോഗം സ്ഥിരീകരിച്ചത്. ഓണാഘോഷം നടക്കുന്നതിനാല്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് കേരളവും.
undefined
undefined
undefined
click me!