എംഎല്‍എയുടെ മരുമകന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ; ബംഗളൂരുവില്‍ അക്രമം, പൊലീസ് വെടിവെപ്പില്‍ മൂന്ന് മരണം

First Published Aug 12, 2020, 10:57 AM IST

കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകന്‍ നവീന്‍റെ ഫേസ്ബുക്ക് കുറിപ്പ് മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്ന് ബംഗളൂരുവില്‍ അക്രമം. എംഎല്‍എയുടെ വീട് വളഞ്ഞ അക്രമകാരികള്‍ വീടിന് തീയിട്ടു. തുടര്‍ന്ന് ഇവര്‍ ഡിജി ഹള്ളി കെജി ഹള്ളി പൊലീസ് സ്റ്റേഷനും അക്രമിച്ചു. അക്രകാരികള്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞപ്പോള്‍ നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം.

കോൺഗ്രസ് എംഎൽഎയുടെ മരുമകന്‍റെ ഫേസ്ബുക്ക് കുറിപ്പ് മതവിദ്വേഷം വളർത്തുന്നതാണെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് നഗരത്തില്‍ ആക്രണത്തിൽ കലാശിച്ചത്.
undefined
ബംഗളൂരുവിൽ അക്രമം നടത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. കൊവിഡ് ബാധയേ തുടര്‍ന്ന് ക്വാറന്‍റീനിലാണ് മുഖ്യമന്ത്രി.
undefined
undefined
മാധ്യമ പ്രവർത്തകർക്കും പൊലീസിനുമെതിരായ അക്രമം അംഗീകരിക്കാനാകില്ല. സമാധാനം പാലിക്കണമെന്നും യെദ്യൂരപ്പ ട്വിറ്ററിലൂടെ അഭ്യർത്ഥിച്ചു.
undefined
കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ മരുമകന്‍ നവീന്‍റെ മതവിദ്വേഷം വളർത്തുന്ന രീതിയിലുള്ള ഒരു ഫേസ്ബുക്ക് കുറിപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷമാണ് സംസ്ഥാനത്ത് ആക്രണത്തിൽ കലാശിച്ചത്.
undefined
undefined
അതേ സമയം തന്‍റെ ഫേസ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും, താനല്ല വിവാദ പോസ്റ്റ് ചെയ്തതെന്നും ശ്രീനിവാസ മൂർത്തി സഹോദരിയുടെ മകൻ നവീൻ പ്രതികരിച്ചു.
undefined
ആക്രമസക്തമായ ജനക്കൂട്ടം എംഎൽഎയുടെ വീടും പൊലീസ് സ്റ്റേഷനും ആക്രമിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു.
undefined
undefined
ആക്രമണങ്ങളിൽ 60 പൊലീസുകാർക്ക് പരിക്കേറ്റതായാണ് വിവരം. ബെംഗളൂരു നഗരത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 110 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
undefined
സംഘര്‍ഷങ്ങളിൽ രണ്ട് മാധ്യമപ്രവർത്തകർക്കും പരിക്കേറ്റതായാണ് വിവരം.
undefined
undefined
ബെംഗളൂരുവിലെ കോൺഗ്രസ് എംഎൽഎ അഖണ്ഡ ശ്രീനിവാസ മൂർത്തിയുടെ സഹോദരിയുടെ മകനാണ് മതവിദ്വേഷം വളർത്തുന്ന വിവാദ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതത്.
undefined
സമൂഹമാധ്യമങ്ങളിലൂടെ ഇതുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകളടക്കം പ്രചരിച്ചതും പ്രശ്നങ്ങൾ പെട്ടെന്ന് തന്നെ ഗുരുതരമാക്കി.
undefined
undefined
ഡിജി ഹള്ളി പൊലീസ് സ്റ്റേഷനും എംഎൽഎയുടെ വീടും രണ്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളും ആക്രമികൾ കത്തിച്ചു.
undefined
ഡിജി ഹള്ളി പോലീസ് സ്റ്റേഷൻ പരിധിയിലും ഭാരതി നഗർ, പുലികേശി നഗർ, ബനസ്‍വാടി എന്നിവിടങ്ങളിലും കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്.
undefined
അക്രമകാരികള്‍ തീയിട്ട പൊലീസ് ബസ്.
undefined
റവന്യു മന്ത്രിയടക്കം സ്ഥലത്തെത്തി ജനങ്ങളോട് ശാന്തരാകാൻ അഭ്യർത്ഥിച്ചു. അക്രമം അവസാനിപ്പിക്കണമെന്ന് ബെംഗളൂരു കമ്മീഷണർ കമൽ പന്തും ആവശ്യപ്പെട്ടു.
undefined
അക്രമകാരികള്‍ തീ വച്ച വീടുകളിലൊന്ന്.
undefined
undefined
അക്രമകാരികള്‍ തീയിട്ട് നശിപ്പിച്ച വാഹനങ്ങള്‍.
undefined
undefined
അക്രമകാരികള്‍ തീയിട്ട് നശിപ്പിച്ച വാഹനങ്ങള്‍.
undefined
അക്രമകാരികള്‍ തീയിട്ട് നശിപ്പിച്ച പൊലീസ് സ്റ്റേഷന്‍.
undefined
undefined
അക്രമകാരികള്‍ നശിപ്പിച്ച വാഹനങ്ങള്‍.
undefined
click me!