Published : Dec 15, 2019, 01:13 PM ISTUpdated : Dec 15, 2019, 01:18 PM IST
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും രൂക്ഷമായ പ്രക്ഷോപങ്ങള്‍ നടന്നത് അസം, മണിപ്പൂര്‍, മേഘാലയ, നാഗാലാന്‍റ് തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ്. എന്നാല്‍ ഏതാണ്ട് ഇന്ത്യ മുഴുവനും സമരത്തില്‍ അണിനിരന്നിരുന്നു. മിക്കയിടക്കും സമാധാനപരമായിരുന്നു സമരം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിരവധി റെയില്‍വേ സ്റ്റേഷനുകളും സ്വകാര്യ വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി. മൂന്ന് പേരോളം പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടു. അസമില്‍ ഒരോ ദിവസവും പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രൂക്ഷമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേശീയ പൗരത്വ നിയമ ഭേദഗതിയില്‍ മാറ്റം വരുത്തണോയെന്ന് ആലോചിക്കാമെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങലുടെ ആവശ്യം ചര്‍ച്ച ചെയ്യാമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായിരുന്നു ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍. നിരവധി ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ആ പ്രതിഷേധ ചിത്രങ്ങള്‍ കാണാം.
.right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}