കേണല്‍ അശുതോഷിന് ഇടറാതെ അവസാന സല്യൂട്ട് നല്‍കി ഭാര്യ പല്ലവി

Web Desk   | Asianet News
Published : May 05, 2020, 02:17 PM ISTUpdated : May 05, 2020, 02:18 PM IST

ജയ്പുര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യവരിച്ച കേണല്‍ അശുതോഷ് ശര്‍മക്ക് കുടുംബം ഇന്ന് രാവിലെ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും അശുതോഷ് ശര്‍മക്ക് അഭിവാദ്യം അര്‍പ്പിച്ച് മൃതദേഹത്തിന് അരികിലെത്തി സല്യൂട്ട് ചെയ്തു. 

PREV
14
കേണല്‍ അശുതോഷിന് ഇടറാതെ അവസാന സല്യൂട്ട് നല്‍കി ഭാര്യ പല്ലവി

ഭാര്യ പല്ലവി ശര്‍മയും മകള്‍ തമന്നയും അശുതോഷ് ശര്‍മക്ക് അഭിവാദ്യം അര്‍പ്പിച്ച് മൃതദേഹത്തിന് അരികിലെത്തി സല്യൂട്ട് ചെയ്തു. 

24

അദ്ദേഹത്തിന്റെ അമ്മയും സല്യൂട്ട് നല്‍കി. രണ്ടുതവണ ധീരതാ പുരസ്‌കാരം നേടിയ ആളാണ് അശുതോഷ് ശര്‍മ.  സംസ്‌കാര ചടങ്ങുകള്‍ക്ക് മുമ്പായി പ്രമുഖരടക്കം ജെയ്പുരിലെ മിലിട്ടറി സ്‌റ്റേഷനില്‍ പുഷ്പചക്രമര്‍പ്പിക്കാനെത്തി.

34

ഒട്ടേറെ പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, ബിജെപി എംപി രാജ്യവര്‍ദ്ധന്‍ സിങ് റത്തോഡ് എന്നിവരും എത്തി.

44

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ ഹന്ദ്വരായില്‍ നടത്തിയ ഓപ്പറേഷനില്‍ 21 രാഷ്ട്രീയ റൈഫിള്‍സിന്റെ കമാന്‍ഡിങ് ഓഫീസറായിരുന്നു അദ്ദേഹം. ജമ്മുകശ്മീര്‍ പോലീസും സൈന്യവും ചേര്‍ന്ന് നടത്തിയ ഏറ്റുമുട്ടലിനിടെ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യുവരിച്ചത്.
 
click me!

Recommended Stories