ലോക്ക്ഡൗണ്‍; ഹിമാലയം കാണാം, പഞ്ചാബില്‍ നിന്നും

First Published Apr 4, 2020, 3:16 PM IST

തലമുറകളായി കണ്ടിട്ടില്ലാത്ത ഒരു അത്യപൂര്‍വ്വ കാഴ്ചയിലേക്കായിരുന്നു പഞ്ചാബിലെ ജലന്ധര്‍ നഗരവാസികള്‍ കഴിഞ്ഞ ദിവസം ഉണര്‍ന്നത്. ആ അപൂര്‍വ്വ കാഴ്ച ഇതിന് മുമ്പ് കണ്ടവര്‍ ഒരു തലമുറമുന്നേയുള്ളവരാണെന്ന് തദ്ദേശീയരായ ചിലര്‍ പറയുന്നു. ആ കഴ്ചയെന്താണെന്നല്ലേ ? ഹിമാലയ പര്‍വ്വതം. അതേ, ഹിമാലയ പര്‍വ്വതം. അങ്ങ് 200 കിലോമീറ്ററോളം ദൂരെയുള്ള ഹിമവാനെ ആദ്യമായാണ് പഞ്ചാബിലെ ജലന്ധറില്‍ നിന്ന് നഗ്നനേത്രത്താല്‍ കാണാന്‍ കഴിയുന്നത്. പതിനൊന്ന് ദിവസത്തെ ലോക്ക് ഡൗണിനെ തുടര്‍ന്ന് ഇന്ത്യയില്‍ വാഹനങ്ങളോ വ്യാവസായങ്ങളോ പ്രവര്‍ത്തിക്കുന്നില്ല. കര, കടല്‍, ആകാശം എല്ലാം നിശബ്ദമാണ്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തില്‍ മുഴുവനും. വാഹനങ്ങളും വ്യാവസായ കേന്ദ്രങ്ങളും നിശ്ചലമായതോടെ കാര്‍ബണ്‍ വാതകങ്ങളുടെ പുറന്തള്ളലില്‍ കാര്യമായ കുറവുണ്ടായി. ഇത് ലോകം മുഴുവനും ഒരോ സമയത്ത് തന്നെ സംഭവിച്ചതോടെ പ്രകൃതിയിലെ കാര്‍ബണ്‍ മൂലകങ്ങളുടെ പിച്ച് മൂല്യത്തില്‍ വന്‍കുറനാണ് രേഖപ്പെടുത്തിയത്. കാര്‍ബണ്‍ മൂലകങ്ങളില്‍ കുറവ് രേഖപ്പെടുത്തിയതോടെ പകല്‍ കാഴ്ചയ്ക്ക് കൂടുതല്‍ വ്യക്തത കൈവന്നു. ജലന്ദര്‍ നഗരത്തില്‍ നിന്നുള്ള ഹിമവാന്‍റെ കാഴ്ചയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ വൈറല്‍.  ചിത്രങ്ങള്‍ :  ട്വിറ്ററില്‍ നിന്ന്.

കൊറോണ വൈറസിന്‍റെ വ്യാപനം തടയുന്നതിനായി മാര്‍ച്ച് 24 നാണ് ഇന്ത്യ ലോക്ക് ഡൗണിലേക്ക് പോകുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. പിന്നേറ്റ് മുതല്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗണിലേക്ക് പോയി. ഇതോടെ ഇന്ത്യയില്‍ കര, വ്യാമയാന-നാവിക മേഖലകളില്‍ ഒരു വാഹനവും പുറത്തിറങ്ങാതെയായി.
undefined
undefined
ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് 11 ദീവസം കഴിഞ്ഞപ്പോഴാണ് ജലന്ദര്‍ നിവാസികളെ അത്ഭുതപ്പെടുത്തി നഗരത്തിന്‍റെ വടക്ക് ഭാഗത്തായി ഹിമവാന്‍റെ മഞ്ഞിന്‍ പുതപ്പ് ദൃശ്യമായത്. പതുക്കെ നേരം വെളുത്തതോടെ കൂടുതല്‍ ഭംഗിയോടെ ഹിമാലയത്തെ കാണാന്‍ പറ്റി.
undefined
undefined
പഞ്ചാബിന്‍റെ അയല്‍സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ കാംഗ്ര പ്രദേശത്ത് നിന്ന് ധൗലധർ വരെയാകാം നഗ്നനേത്രങ്ങളാൽ ആളുകൾക്ക് കാണാൻ കഴിയുന്നത്. ആളുകള്‍ ഹിമാലയത്തിന്‍റെ കാഴ്ചകാണാനായി അവരുടെ വീടിന്‍റെ മേല്‍ക്കൂരയിലേക്ക് കയറിപ്പറ്റി.
undefined
undefined
ഹിമാലയത്തിലെ ധലുധാറിലെ പർവതനിരകൾ, ജലന്ധറിൽ നിന്ന് 213 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത് ചിന്ത്പുർണി, പാലംപൂർ തുടങ്ങിയ പട്ടണങ്ങൾ യഥാക്രമം 92.3 കിലോമീറ്ററും 174.8 കിലോമീറ്ററും അകലെയാണ്. പ്രകൃതിയുടെ അത്ഭുതം എന്നാണ് ഈ കാഴ്ചയെ കുറിച്ച് ചിലർ വിശേഷിപ്പിച്ചത്.
undefined
undefined
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹോഷിയാർപൂരിലെ നിവാസികൾ മഞ്ഞുമൂടിയ പർവതനിരകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു, എന്നാൽ, അന്തരീക്ഷം കൂടുതൽ വ്യക്തമാകുമ്പോൾ വെള്ളിയാഴ്ച ജലന്ധറിൽ നിന്ന് അത്തരമൊരു കാഴ്ച കാണാന്‍ പറ്റുന്നു.
undefined
ജീവിതത്തില്‍ ആദ്യമായി കാണുന്ന ആ അത്യപൂര്‍വ്വ കാഴ്ചകാണാനായി ആളുകള്‍ വീടിന്‍റെ ടറസിലേക്ക് ഓടിക്കേറിയപ്പോള്‍ ചില വൃദ്ധരായ സ്ത്രീകൾ ആകാശത്തെയും ഹിമവാനെയും കുറിച്ചുള്ള പ്രാര്‍ത്ഥന ചൊല്ലി.
undefined
ജലന്ധർ നിവാസിയായ ഹർപാൽ ക്ലർ പറഞ്ഞു, “ഞാൻ ഇന്ന് പുലർച്ചെ വീട്ടിൽ നിന്ന് പുറപ്പെട്ട് പത്താൻ‌കോട്ട് ഹൈവേയിലെത്തുമ്പോള്‍ മഞ്ഞുമൂടിയ പർവതനിരകൾ മുഴുവൻ എന്‍റെ മുന്നിൽ കാണാൻ കഴിഞ്ഞു. ഈ ദിവസങ്ങളിലെ ഏകതാനമായ ദിനചര്യയിൽ നിന്ന് ഇത് എനിക്ക് നല്ലൊരു ഇടവേള നൽകി. ”
undefined
നഗരത്തിൽ ഒരു ബയോ മെഡിക്കൽ ലബോറട്ടറി നടത്തുന്ന ക്ലെർ കൂട്ടിച്ചേർത്തു, “ഈ ദിവസങ്ങളിൽ എനിക്ക് തുടർച്ചയായി രണ്ട് ദിവസം ജോലിചെയ്യാൻ ഒരു വെള്ള ഷർട്ട് ധരിക്കാനും അതിൽ ഒരു പൊടിപോലും ഏല്‍പ്പിക്കാതിരിക്കാനും കഴിഞ്ഞു. കോളറുകൾ സ്‌ക്രബ് ചെയ്യേണ്ടതില്ലെന്ന് പറഞ്ഞ് എന്റെ ഭാര്യ പോലും ചിരിച്ചു. എളുപ്പത്തിൽ ശ്വസിക്കാനും ശുദ്ധവായു ആസ്വദിക്കാനും രാജ്യത്ത് 10 ദിവസത്തെ ലോക്ക്ഡൗൺ ഉണ്ടായിരിക്കണമെന്ന് എനിക്ക് ശരിക്കും തോന്നുന്നു ”.
undefined
undefined
ജലന്ധറിലെ പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് സീനിയർ എൻവയോൺമെന്‍റ് എഞ്ചിനീയർ ഹർബീർ സിംഗ് പറഞ്ഞു: “ഈ ദിവസങ്ങളിൽ ഞങ്ങളുടെ ഓഫീസുകളും മെഷിനറികളും അടച്ചിരിക്കുന്നതിനാൽ ഉദ്യോഗസ്ഥർ ജോലിക്ക് വരാത്തതിനാൽ ഞങ്ങൾക്ക് ഒരു എക്യുഐ മൂല്യങ്ങളും രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. നിരവധി ആളുകൾ രാവിലെ മുതൽ അവരുടെ സ്ഥലങ്ങളിൽ നിന്നുള്ള കാഴ്ചയുടെ ചിത്രങ്ങൾ എന്നോടൊപ്പം പങ്കിടുന്നുണ്ട്, മാത്രമല്ല ശുദ്ധവായു കാരണം ഇത് അപൂർവ കാഴ്ചയാണ്. ”അദ്ദേഹം പറഞ്ഞു.
undefined
click me!