Published : Aug 04, 2020, 11:03 AM ISTUpdated : Aug 04, 2020, 11:08 AM IST
മണ്‍സൂൺ ശക്തിപ്രാപിച്ചതോടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ മേഖലയില്‍ കനത്ത മഴയാണ് പെയ്യുന്നത്. പത്ത് മണിക്കൂറിലേറെയായി നിര്‍ത്താതെ പെയ്യുന്ന മഴയില്‍ മുംബൈയിലെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മുംബൈയിലും സമീപ ജില്ലകളിലും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ‍് അലർട്ട് പ്രഖ്യാപിച്ചു. നഗരത്തിലെ മിക്ക സ്ഥലങ്ങളിലും വെള്ളപ്പാക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്. നിര്‍ത്താതെ പെയ്യുന്ന മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.