കാര്‍ഷിക ജീവിതം ആഘോഷമാക്കി നാഗന്മാര്‍

First Published Feb 22, 2020, 9:18 AM IST

നാഗാലാന്‍ഡ് ജനതയില്‍ അറുപത് ശതമാനവും കൃഷിയെ ആശ്രയിച്ചാണ് ഇന്നും ജീവിക്കുന്നത്. അതുകൊണ്ട് തന്നെ കൃഷിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാഗരുടെ ജീവിതരീതിക്ക് ഇന്നും വലിയ വ്യത്യസങ്ങളില്ല. നാഗരുടെ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടത്തുന്നു.  ഡിസംബര്‍ ആദ്യ വാരമാണ് സര്‍ക്കാര്‍ ഉത്സവം. എന്നാല്‍ മ്യാന്മാറിനും ഇന്ത്യയ്ക്കും ഇടയില്‍ ജീവിക്കുന്ന നാഗര്‍ ഈ ആഘോഷങ്ങള്‍ക്കും പുറത്താണ്. അവരുടെ ആഘോഷങ്ങള്‍ ഇന്നും പ്രകൃതിയെയും കൃഷിയെയും മാത്രം ആശ്രയിച്ചാണ് നടക്കുന്നത്. മ്യാന്മാറിനും ഇന്ത്യയ്ക്കും ഇടയിലെ അതിര്‍ത്തി പ്രദേശത്ത് ജീവിക്കുന്ന, വംശനാശം നേരിടുന്ന ഗാങ്വാങ് ബോന്‍യോ ഗോത്രത്തിന്‍റെ യെ ഓങ് തു പകര്‍ത്തിയ വിളവെടുപ്പ് ഉത്സവ ചിത്രങ്ങള്‍ കാണാം
 

വിളവെടുപ്പ് ഉത്സവത്തോടനുബന്ധിച്ച് അര്‍ദ്ധരാത്രിയില്‍ തീകുണ്ഠത്തിന് ചുറ്റും നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍.
undefined
ലാഹേ ടൗണ്‍ഷിപ്പിന് സമീപത്തെ തങ്ങളുടെ വീടുകള്‍ക്ക് മുന്നില്‍ കളിക്കോപ്പുകളുമായി കളിക്കുന്ന നാഗാ കുട്ടികള്‍.
undefined
സ്കൂളിന് മുന്നില്‍ രണ്ട് വിഭാഗമായി തിരിഞ്ഞ് കളിക്കുന്ന കുട്ടികള്‍.
undefined
സ്കൂളിന് മുന്നില്‍ തങ്ങളുടെ അധ്യാപികയ്ക്ക് ചുറ്റും വട്ടം കൂടിയിരുന്ന് കളിക്കുന്ന കുട്ടികള്‍.
undefined
ഹക്മതി ടൗണ്‍ഷിപ്പിന് സമീപത്തെ ചിന്‍ഡ്വിന്‍ നദിയില്‍ കുളിക്കുന്ന നാഗര്‍.
undefined
ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിരവധി ഗോത്രങ്ങളിലായി ചിതറിക്കിടക്കുന്ന നാഗരുടെ അടുത്തെത്താന്‍ അതിദുര്‍ഘടമായ വഴികള്‍ കടക്കണം. ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രമേ പല ഗ്രാമത്തിലേക്കും എത്തിച്ചേരാന്‍ പറ്റൂ.
undefined
മ്യാന്മാറിലെ സാഗായിങ്ങ് പ്രവിശ്യയിലെ ലാഹേ ടൗണ്‍ഷിപ്പിന് സമീപത്തെ ഒരു സൂര്യോദയം. ചെങ്കുത്തായ മലച്ചെരുവുകളില്‍ കൃഷി ചെയ്താണ് ഇവിടെ നാഗന്മാര്‍ ജീവിക്കുന്നത്.
undefined
വിളവെടുപ്പ് ഉത്സവത്തിന് നാഗാ സ്ത്രീകളുടെ അനുഗ്രഹങ്ങള്‍ക്കായി ഒരുക്കങ്ങള്‍ നടത്തുന്ന നാഗാ പുരുഷന്മാര്‍. ഉത്സവത്തിന് മുന്നോടിയായി ഗ്രാമം ശുചിയാക്കുന്നതും. ഉത്സവത്തിനായി സ്ഥലം ഒരുക്കുന്നതും പുരുഷന്മാരുടെ ജോലിയാണ്.
undefined
രാത്രിയില്‍ നടക്കുന്ന ഉത്സവത്തിനായി സ്ഥലമൊരുക്കാന്‍ പോകുന്ന അച്ഛനോടൊപ്പം നടന്നു പോകുന്ന കുട്ടി.
undefined
രാത്രിയിലെ ഉത്സവത്തിന് കത്തിക്കാനുള്ള വിറക് ചുമന്ന് കൊണ്ടുവരുന്ന നാഗാ സ്ത്രീകള്‍.
undefined
ഭാര്യ ആഘോഷങ്ങള്‍ക്കായി വിറക് ശേഖരിക്കാന്‍ പോയപ്പോള്‍ കുഞ്ഞിനെ നോക്കുന്ന നാഗാ പിതാവ്.
undefined
സത്പലോ ഷോങ് ഗ്രാമത്തിലെ, വേട്ടയാടി കൊന്ന കാളക്കൂറ്റന്മാരുടെ തലയോട്ടി തൂക്കിയ വീടിന് മുന്നില്‍ കൂടി നടന്നു പോകുന്ന ഗൃഹനാഥന്‍.
undefined
ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുന്നു.
undefined
കറുത്ത വസ്ത്രവും ചുവപ്പും കല്ലുകളുമുള്ള മാലകളും പനയോല കൊണ്ടുള്ള തലയില്‍ കെട്ടും കെട്ടി സത്പലോ ഷോങ് ഗ്രാമത്തിലെ ആഴിക്ക് മുന്നില്‍ കൈ കോര്‍ത്ത് നിന്ന് നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍.
undefined
ഉത്സവാഘോഷങ്ങള്‍ വീക്ഷിക്കുന്ന നാഗ കുട്ടി.
undefined
അടുത്ത വര്‍ഷം കൂടുതല്‍ വിളവ് ലഭിക്കാനായി സ്ത്രീകള്‍ ആഴിക്ക് ചുറ്റും പാട്ട് പാടി നൃത്തം ചെയ്യുമ്പോള്‍ കുട്ടികളും പുരുഷന്മാരും മാറിയിരുന്ന് തീകായുന്നു.
undefined
നൃത്തം കാണുന്ന കുട്ടികള്‍.
undefined
നേരം വെളുക്കുവോളം നൃത്തം ചെയ്യുന്ന നാഗാ സ്ത്രീകള്‍. നൃത്തത്തിന്‍റെ ആവശേത്തിനും ക്ഷീണം മാറ്റാനും നാഗാ സ്ത്രീകള്‍ നെല്ല് വാറ്റിയ വീര്യം കൂടിയ വാറ്റാണ് കുടിക്കുന്നത്.
undefined
നേരം വെളുത്താല്‍ കുട്ടികള്‍ക്കും നൃത്ത സ്ഥലത്തേക്ക് കടന്നുവരാം. തീരെ ചെറിയ കുട്ടികളെ അമ്മമാര്‍ ചുമലില്‍ പ്രത്യേകം കെട്ടിയൊതുക്കിയ തുണിയില്‍ ഇരുത്തുന്നു.
undefined
ഉത്സവത്തിന്‍റെ അവസാനം തെങ്ങോല സ്വന്തമാക്കിയ നാഗാ സ്ത്രീ.
undefined
പുരുഷന്മാര്‍ ഉത്സവാഘോഷങ്ങള്‍ക്ക് കഴിക്കാനായി പന്നിയെ ഒരുക്കുന്നു.
undefined
click me!