ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി

First Published May 19, 2021, 4:28 PM IST

ടൗട്ടെ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ ദുരിതബാധിത പ്രദേശങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡിയുവിലും ആകാശ മാര്‍ഗ്ഗം സന്ദര്‍ശിച്ചു. ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് ഗുജറാത്തിലെ  സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി ഗുജറാത്ത് സന്ദര്‍ശനത്തിലാണ്. ദില്ലിയിൽ നിന്ന് ഉച്ചയോടെ ഭാവ് നഗറിൽ വന്നിറങ്ങിയ പ്രധാനമന്ത്രി മോദി ഉന, ഡിയു, ജാഫരാബാദ്, മഹുവ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. 

കേന്ദ്രഭരണ പ്രദേശമായ ഡിയുവിനൊപ്പം ഗുജറാത്തിലെ ഗിർ-സോംനാഥ്, ഭാവ്നഗർ, അമ്രേലി ജില്ലകളിലെ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങള്‍ കാണുന്നതിനായി സൈനീക ഹെലികോപ്റ്ററിലായിരുന്നു മോദി എത്തിയത്.
undefined
ഗിർ-സോംനാഥ് ജില്ലയിലെ ഡിയുവിനും ഉന പട്ടണത്തിനും ഇടയിൽ കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി അഹമ്മദാബാദിൽ സ്ഥിതിഗതികള്‍ വിലയിരുത്തും.
undefined
undefined
ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്ത് 16,000 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. 40,000 മരങ്ങളും 70,000 വൈദ്യുത തൂണുകളും ടൗട്ടെ ചുഴലിക്കാറ്റില്‍ പിഴുതെറിയപ്പെട്ടെന്നും 5,951 ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങിയെന്നും മുഖ്യമന്ത്രി വിജയ് രൂപാനി പറഞ്ഞു.
undefined
രാവിലെ 6 നും വൈകുന്നേരം 4 നും ഇടയിൽ 75.69 മില്ലിമീറ്റർ മഴ പെയ്തതിനെ തുടർന്ന് അഹമ്മദാബാദിലെ പല പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി.
undefined
undefined
സംസ്ഥാനം നേരിട്ട ഏറ്റവും മോശം ചുഴലിക്കാറ്റുകളിലൊന്നായിട്ടാണ് ടൗട്ടെ ചുഴലിക്കാറ്റിനെ വിലയിരുത്തുന്നത്. സൗഖ്‌ട്രാ തീരത്ത് നിന്ന് വടക്കൻ ഗുജറാത്തിലേക്ക് പോകുന്നതിനിടെ 46 താലൂക്കുകളിൽ 100 ​​മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. അതിൽ 12 സ്ഥലങ്ങളില്‍ 150 മില്ലീമീറ്റർ മുതൽ 175 മില്ലിമീറ്റർ വരെ മഴ പെയ്തു.
undefined
തിങ്കളാഴ്ചയോടെ അതിശക്തമായ ചുഴലിക്കാറ്റായെത്തിയ ടൗട്ടെ ചുഴലിക്കാറ്റ് ഇപ്പോള്‍ ശാന്തമാണ്. തെക്കൻ രാജസ്ഥാനിലും ഗുജറാത്തിലും ചുഴലിക്കാറ്റിന്‍റെ ഫലമായി രണ്ട് ദിവസത്ത് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
undefined
undefined
'കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona
undefined
click me!