നൂറുകണക്കിന് സ്ത്രീകൾ ഇരച്ചെത്തി, മദ്യശാല തല്ലിത്തകർത്തു; റോഡിലൊഴുക്കിയത് 15 ലക്ഷത്തിന്റെ മദ്യം, യുപിയിൽ നിന്നുള്ള വീഡിയോ വൈറൽ

Published : Feb 05, 2026, 04:58 PM IST

ഉത്തർപ്രദേശിലെ ലളിത്പൂരിൽ മദ്യപിച്ച് ശല്യം ചെയ്യുന്ന പുരുഷന്മാരെക്കൊണ്ട് പൊറുതിമുട്ടിയ നൂറുകണക്കിന് സ്ത്രീകൾ മദ്യശാല ആക്രമിച്ച് 15 ലക്ഷത്തോളം രൂപയുടെ മദ്യം റോഡിലൊഴിച്ച് നശിപ്പിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലാണ്.

PREV
15
സംഭവം ഉത്തർപ്രദേശിലെ ലളിത്പൂരിൽ

മദ്യപിച്ചെത്തുന്ന പുരുഷന്മാരുടെ ഉപദ്രവം സഹിക്കവയ്യാതെ, ഉത്തർപ്രദേശിലെ ലളിത്പൂരിൽ നൂറിലധികം സ്ത്രീകൾ മദ്യശാല ആക്രമിച്ച് 15 ലക്ഷത്തോളം രൂപയുടെ മദ്യം റോഡിൽ ഒഴുക്കി നശിപ്പിച്ചു.

25
റോഡിൽ ഒഴുകിയത് മദ്യപ്പുഴ

സ്ത്രീകൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് മദ്യക്കുപ്പികൾ റോഡിലെറിഞ്ഞും വടികൊണ്ട് അടിച്ചുടച്ചും നശിപ്പിച്ചു. ഇതോടെ റോഡിൽ മദ്യപ്പുഴ ഒഴുകി. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

35
രണ്ട് മദ്യശാലകൾ തകര്‍ത്തു

ലളിത്പൂരിലെ രണ്ട് മദ്യശാലകളും തകർത്ത ശേഷം സ്ത്രീകൾ ഗ്രാമങ്ങളിലേക്ക് മടങ്ങി. പ്രതിഷേധം കാരണം ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഖിത്വാൻസ് ഗ്രാമത്തിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാണ്.

45
കുട്ടികൾ വഴിതെറ്റുന്നുവെന്ന് സ്ത്രീകളുടെ ആരോപണം

ഖിത്വാൻസ് ഗ്രാമത്തിൽ മദ്യശാല തുറന്നതോടെ മദ്യപർ സ്ത്രീകളെയും പെൺകുട്ടികളെയും ശല്യം ചെയ്യാൻ തുടങ്ങി. കുട്ടികൾ വഴിതെറ്റുന്നുവെന്നും സ്ത്രീകൾ ആരോപിച്ചു.

55
പൂട്ട് തകര്‍ത്ത് പ്രതിഷേധക്കാര്‍

നൂറോളം സ്ത്രീകൾ പ്രതിഷേധിക്കുന്നത് കണ്ട് കടയുടമ ഷട്ടറിട്ട് ഓടിപ്പോയി. പിന്നാലെ സ്ത്രീകൾ പൂട്ട് തകർത്ത് അകത്തുകയറി മദ്യക്കുപ്പികൾ റോഡിലെറിഞ്ഞ് നശിപ്പിക്കുകയായിരുന്നു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories