വന്ദേ ഭാരത് എസി ടിക്കറ്റ് നിരക്ക് കിലോമീറ്ററിന് 2 രൂപ മാത്രം! ജപ്പാനെയും ചൈനയെയും കടത്തിവെട്ടി, കണക്കുകൾ നിരത്തി റെയിൽവേ മന്ത്രി

Published : Feb 13, 2026, 12:59 PM IST

വന്ദേ ഭാരത് എസി ചെയർ കാർ ടിക്കറ്റിന് കിലോമീറ്ററിന് വെറും 2.19 രൂപ മാത്രം. ജപ്പാൻ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് ഇത് വളരെ കുറവാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി ലോക്സഭയിൽ വ്യക്തമാക്കി.

PREV
15
വന്ദേ ഭാരത് എക്സ്‌പ്രസ്
വന്ദേ ഭാരത് എക്സ്പ്രസുകൾ ഇന്ത്യൻ റെയിൽവേയിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ഇവയുടെ സേവനം വ്യാപിപ്പിക്കുകയാണ്. അടുത്തിടെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും അവതരിപ്പിച്ചു. ഇതിനിടെയാണ് എസി കോച്ച് ടിക്കറ്റ് നിരക്കിനെക്കുറിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വിശദീകരിച്ചത്.
25
കിലോമീറ്ററിന് വെറും 2.19 രൂപ
വന്ദേ ഭാരത് ട്രെയിനിലെ എസി ചെയർ കാർ ടിക്കറ്റിന് കിലോമീറ്ററിന് വെറും 2.19 രൂപയാണ് നിരക്കെന്ന് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. 300 മുതൽ 400 കിലോമീറ്റർ വരെ യാത്ര ചെയ്യുന്ന ഒരാൾക്ക് കിലോമീറ്ററിന് ഈ കുറഞ്ഞ നിരക്ക് മാത്രമേ നൽകേണ്ടി വരുന്നുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കി.
35
കണക്കുകൾ നിരത്തി അശ്വിനി വൈഷ്ണവ്
മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ വന്ദേ ഭാരത് എസി ചെയർ കാർ ടിക്കറ്റ് നിരക്ക് വളരെ കുറവാണ്. ജപ്പാൻ, ചൈന, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ കിലോമീറ്ററിന് 2 രൂപ മുതൽ 20 രൂപ വരെയാണ് നിരക്കെന്നും അശ്വിനി വൈഷ്ണവ് കണക്കുകൾ നിരത്തി പറഞ്ഞു.
45
സാധാരണ ട്രെയിനുകളിലെ യാത്രാനിരക്കും കുറവ്
ഇന്ത്യയിലെ സാധാരണ ട്രെയിനുകളിലെ യാത്രാനിരക്കും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയിൽ സാധാരണ ട്രെയിനിൽ കിലോമീറ്ററിന് ശരാശരി 20 പൈസയാണ് നിരക്ക്. എന്നാൽ പാകിസ്ഥാനിൽ ഇത് 54 പൈസയും ബംഗ്ലാദേശിൽ 37 പൈസയും ശ്രീലങ്കയിൽ 51 പൈസയുമാണെന്നും അശ്വിനി വൈഷ്ണവ് ചൂണ്ടിക്കാട്ടി.
55
രാജ്യത്ത് 164 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ
ഇന്ത്യയിൽ നിലവിൽ 164 വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. 84 റൂട്ടുകളിലാണ് ഈ സേവനം ലഭ്യമാകുന്നത്. ഘട്ടം ഘട്ടമായി കൂടുതൽ റൂട്ടുകളിലേക്ക് സർവീസ് വ്യാപിപ്പിക്കുകയാണ്. 2019-ൽ ആരംഭിച്ച വന്ദേ ഭാരത് സർവീസ് ഇന്ന് വളരെ വിജയകരമാണെന്നും അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു.

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories