കര്‍ഷക സമരം തിരിച്ചുവിട്ട ദീപ് സിദ്ദു ആരാണ് ?

Published : Jan 27, 2021, 01:51 PM ISTUpdated : Jan 28, 2021, 08:52 AM IST

62 ദിവസങ്ങളായി രക്തം പോലും മരവിക്കുന്ന ദില്ലിയിലെ തണുപ്പിലും നൂറ്റമ്പതോളം കര്‍ഷകര്‍ മരിച്ച് വീണപ്പോഴും സമാധാനപരമായി തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയിലെ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തെ ഒറ്റ ദിവസം കൊണ്ട് വഴിതിരിച്ച് വിട്ട ദീപ് സിദ്ദു എന്ന പഞ്ചാബി യുവാവാണ് ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. ആരാണ് ദീപ് സിദ്ദു ? കര്‍ഷക സമരം ശക്തമായിക്കൊണ്ടിരിക്കുന്ന ആദ്യ നാളുകളില്‍ തന്നെ ദീപ് സിദ്ദുവും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചിരുന്നു. സമരസ്ഥലത്തേക്ക് പോവുകയായിരുന്ന കര്‍ഷകരെ അര്‍ദ്ധ സൈനീക വിഭാഗമായ സിആര്‍പിഎഫ് തടഞ്ഞപ്പോള്‍ ദീപ് സിദ്ദു സൈനീകരോട് കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ച് ദീര്‍ഘമായി ഇംഗ്ലീഷില്‍ സംസാരിക്കുന്ന് വീഡിയോകളായിരുന്നു അന്ന് സമൂഹമാധ്യമങ്ങളില്‍ തരംഗമായത്. തൊട്ട് പുറകെ ഇംഗ്ലീഷ് സംസാരിക്കുന്ന കര്‍ഷകനെന്ന തരത്തില്‍ ട്രോളുകളും പുറത്തിറങ്ങിയിരുന്നു. സമരം ശക്തമായ ഈ വേളയില്‍ ദീപ് സിദ്ദു വീണ്ടും ദില്ലിയില്‍ നിന്നുള്ള കര്‍ഷക സമര വാര്‍ത്തകളില്‍ നിറയുകയാണ്. 

PREV
123
കര്‍ഷക സമരം തിരിച്ചുവിട്ട ദീപ് സിദ്ദു ആരാണ് ?

1984 ൽ പഞ്ചാബിലെ മുക്ത്സറിലെ ഒരു പഞ്ചാബി കുടുംബത്തിലാണ് ദീപ് സിദ്ദുവിന്‍റെ ജനനം. നിയമബിരുദധാരിയാണ് ദീപ് സിദ്ദു. പരസ്യ ചിത്രങ്ങളിലഭിനയിച്ചു കൊണ്ടാണ് ദീപ് തന്‍റെ കരിയര്‍ തുടങ്ങുന്നത്. മോഡലിങ്ങില്‍ ചില അവാര്‍ഡുകള്‍  ദീപ് സിദ്ദുവിനെ തേടിയെത്തി. ഇതോടെ പഞ്ചാബി ചിത്രങ്ങളിലേക്ക് കൂടുതല്‍ സാധ്യതകള്‍ തുറന്നു.

223

2015 ല്‍ വിജയത ഫിലിംസിന്‍റെ ബാനറിൽ നടൻ ധർമേന്ദ്ര നിർമ്മിച്ച പഞ്ചാബി ചിത്രമായ 'രാംത ജോഗി'യിലൂടെയാണ് ദീപ് തന്‍റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. ജോഗി എന്ന നായക കഥാപാത്രമായിരുന്നു ദീപിന്‍റെത്. ചിത്രം ഏറെ നിരൂപക പ്രശംസ നേടി. (കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ Read More - ല്‍ ക്ലിക്ക് ചെയ്യുക)

323

2015 മുതല്‍ 2020 വരെയുള്ള കാലയളവില്‍ ആറ് ചിത്രങ്ങളില്‍ മാത്രമാണ് ദീപ് അഭിനയിച്ചതെങ്കിലും ഇന്ന് പഞ്ചാബിലെ അറിയപ്പെടുന്നൊരു നടനാണ് ദീപ് സിദ്ദു.  

423

നിയമബുരുദാനന്തരം സഹാറ ഇന്ത്യ പരിവാറിന്‍റെ നിയമ ഉപദേഷ്ടാക്കളുടെ സംഘത്തിലേക്കായിരുന്നു ദീപിന്‍റെ ആദ്യ നിയമനം. തുടർന്ന് ഡിസ്നി, സോണി പിക്ചേഴ്സ്, അടക്കമുള്ള ഹോളിവുഡ് സിനിമകളുടെ നിയമകാര്യങ്ങള്‍ നോക്കുന്ന ബ്രിട്ടീഷ് നിയമ സ്ഥാപനമായ ഹാമണ്ട്സ് നിയമസ്ഥാപനവുമായി ബന്ധപ്പെട്ട് കുറച്ച് കാലം ജോലി ചെയ്തു. തുടര്‍ന്ന് മൂന്നര വർഷക്കാലത്തോളം ദീപ് ബാലാജി ടെലിഫിലിംസിന്‍റെ നിയമകാര്യങ്ങള്‍ നോക്കിനടത്തിയിരുന്നു. 

523

സിനിമാ അഭിനയം തുടരാന്‍ ഏക്താ കപൂർ പറഞ്ഞെങ്കിലും ദീപ് സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് അധികം കടന്നുവന്നില്ല. എന്നാല്‍  2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായി ദീപ് സിദ്ദു ബിജെപിക്ക് വേണ്ടി രംഗപ്രവേശനം ചെയ്യുകയായിരുന്നു.  

623

2019 ഗുരുദാസ്പൂരില്‍ ബിജെപി ലോക്സഭാ സ്ഥാനാര്‍ത്ഥിയായ സണ്ണി ഡിയോളിന് വേണ്ടി ദീപ് പ്രചാരണത്തിനിറങ്ങി. ഈയവസരത്തില്‍ ദീപ് മോദിക്കും അമിത് ഷായ്ക്കും ഒപ്പം എടുത്തിരുന്ന ചിത്രങ്ങള്‍ ഇന്നലെ മുതല്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

723

 " ഇത് ദീപ് സിദ്ദു, മോദിയോടും ഷായോടുമൊപ്പം. ഇയാളാണ് ഇന്ന് ചെങ്കോട്ടയിലേക്ക് ആള്‍ക്കൂട്ടത്തെ നയിച്ചതും സിഖ് മതത്തിന്‍റെ പതാക ഉയര്‍ത്തിയതും" എന്നായിരുന്നു പ്രശാന്ത് ഭൂഷന്‍റെ ട്വിറ്റ്.  

823

കര്‍ഷകര്‍ ട്രാക്ടര്‍ മാര്‍ച്ചിനിടെ കലാപമുണ്ടാക്കിയെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ പ്രശാന്ത് ഭൂഷണാണ് നരേന്ദ്രമോദിക്കും അമിത് ഷായ്ക്കും ഒപ്പമുള്ള ദീപ് സിദ്ദുവിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. കലാപമുണ്ടാക്കിയ ദീപ് സിദ്ദുവിന് ബിജെപി നേതാക്കളോടാണ് അടുപ്പമെന്ന് കാര്‍ഷിക നേതാവ് രാഗേഷ് ടികായത്തും ആരോപിച്ചു. 

923
1023

ഇതോടെ പ്രതിരോധത്തിലായ സണ്ണി ഡിയോള്‍, ദീപ് സിദ്ദുവിനെ കൈവിട്ടു. ദീപ് തനിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിരിക്കാമെന്നും എന്നാല്‍ ദീപ് സിദ്ദുവുമായി തനിക്കോ തന്‍റെ കുടുംബത്തിനോയാതൊരു ബന്ധവുമില്ലെന്നായിരുന്നു സണ്ണി ഡിയോള്‍ പറഞ്ഞത്. ചെങ്കോട്ടയില്‍ ഇന്നലെ നടന്ന സംഭവങ്ങള്‍ ദൌര്‍ഭാഗ്യകരമായെന്നും സണ്ണി ഡിയോള്‍ അഭിപ്രായപ്പെട്ടു.

1123

സംഭവം വിവാദമായതോടെ വിശദീകരണവുമായി ദീപ് സിദ്ദു രംഗത്തെത്തി. ഒരു കാലാകാരനെന്ന് നിലയിലാണ് താന്‍ കര്‍ഷക സമരത്തില്‍ പങ്കാളിയായതെന്ന് ദീപ് സിദ്ദു അവകാശപ്പെട്ടു. താന്‍ തന്‍റെ ജനാധിപത്യ അവകാശങ്ങള്‍ ഉപയോഗിക്കുകമാത്രമാണ് ചെയ്തതെന്ന് ദീപ് സിദ്ദു തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചു. ദേശീയ പതാകയെ അവഹേളിച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. 

1223
1323

എന്നാല്‍ ദീപുവിന്‍റെ സാന്നിധ്യത്തെ കര്‍ഷക സംഘടനകളും തള്ളിപ്പറഞ്ഞു. സമരസ്ഥലത്ത് ആദ്യമേ തന്നെ ഉണ്ടായിരുന്ന ഇയാള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ കര്‍ഷകരെയും യുവാക്കളെയും സംഘടിപ്പിക്കാന്‍ ശ്രമിച്ചിരുന്നെന്ന് കര്‍ഷകര്‍ ആരോപിച്ചു.

1423

പൊലീസ് അംഗീകരിച്ച വഴികളിലൂടെ സമാധാനപരമായി നടത്താനിരുന്ന ട്രാക്ടര്‍ റാലിയില്‍ ദീപ് സിദ്ദു മനപ്പൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കിയെന്ന് കര്‍ഷകര്‍ പറഞ്ഞു. ചെങ്കോട്ടയിലേക്ക് റാലി തിരിച്ച് വിട്ടത് ദീപ് സിദ്ദുവാണെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.  

1523

പൊലീസും കര്‍ഷക സംഘടനകളും തമ്മിലുണ്ടായിരുന്ന ധാരണ പ്രകാരമുള്ള സമരപാത ലംഘിക്കുവാനും ചെങ്കോട്ട പിടിക്കുവാനും സിഖ് മതത്തിന്‍റെ കൊടി ഉയര്‍ത്തണെന്നും ഇയാള്‍ സമരത്തിനിടെ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. 

1623

ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് ചെങ്കോട്ടയില്‍ സിഖ് മതത്തിന്‍റെ കൊടിയുയര്‍ത്തിയത്. ദീപ് സിദ്ദുവിന്‍റെ സാമീപ്യം സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടു. 

1723

കര്‍ഷക സമരത്തിനിടെ ദീപ് സിദ്ദുവിന് ഖാലിസ്ഥാന്‍ ബന്ധമുണ്ടെന്നാരോപിച്ച്  2021 ജനുവരി 17 ന് എൻഐഎ ആസ്ഥാനത്ത് എത്തിചേരാന്‍ എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ദീപ് ഈ ആവശ്യം നിരാകരിക്കുകയായിരുന്നു. 

1823

ഇയാള്‍ സിഖുകാരനല്ലെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് ആരോപിച്ചു. ദീപ് സിദ്ദു ബിജെപിക്കാരനാണെന്നും മോദിയും അമിത് ഷായുമായും ഇയാള്‍ക്ക് വളരെ അടുപ്പമുണ്ടെന്നും ഈ ചിത്രങ്ങള്‍ പുറത്തായെന്നും രാകേഷ് ടികായത്ത് പറഞ്ഞു. 

1923

സിംഗു അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇയാളുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ കര്‍ഷക സംഘടനകളുടെ പ്രധാന വേദികളിലൊന്നിലും ഇയാള്‍ക്ക് പ്രവേശനമില്ലായിരുന്നുവെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു. 

2023

ദീപ് സിദ്ദുവിനെ കുറിച്ച് നേരത്തെ തന്നെ പരാതികള്‍ ലഭിച്ചിരുന്നെന്നും അതിനാലാണ് സമരവേദികളിലേക്ക് ദീപ് സിദ്ദുവിന് പ്രവേശനം നിഷേധിച്ചിരുന്നതെന്നും സമര നേതാക്കള്‍ പറയുന്നു. അടുത്തിടെ ദീപ് സിദ്ദു നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ അടുത്തിടെ ചില ലേഖനങ്ങളും പുസ്തകങ്ങളും വായിച്ചെന്നും ഇതിലൂടെ സിഖ് മതവുമായി കൂടുതല്‍ ശക്തമായി അടുത്തെന്നും ഇയാള്‍ അഭിപ്രായപ്പെട്ടിരുന്നു. 

2123

ഇത് ദീപിന്‍റെ ഖാലിസ്ഥാന്‍ അനുഭാവമാണ് കാണിക്കുന്നതെന്ന് കര്‍ഷക സംഘടനകളും ആരോപിച്ചു. കര്‍ഷക സമരത്തിന് തുടക്കം മുതല്‍ ഖാലിസ്ഥാന്‍റെ നിറം നല്‍കാന്‍ ദീപ് സിദ്ദു ശ്രമിച്ചിരുന്നെന്നും ദീപ് കേന്ദ്രസര്‍ക്കാറിന്‍റെ ഏജന്‍റാണ് സൂക്ഷിക്കണമെന്നും കര്‍ഷകര്‍ പറഞ്ഞു. 

2223

അജ്മീര്‍ സിംഗ് എന്ന ഖാലിസ്ഥാന്‍ അനുകൂല നേതാവിന്‍റെ അനുയായിയായാണ് ദീപ് സിദ്ദു സമരസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും കര്‍ഷക സംഘടനകള്‍ ആരോപിച്ചു. എന്നാല്‍, താന്‍ ജനാധിപത്യപരമായാണ് പ്രതിഷേധിച്ചതെന്നും ആരുടെയും ഏജന്‍റ് അല്ലെന്നും ദീപ് സിന്ദു പ്രതികരിച്ചു. 

2323

സമരഭൂമിയില്‍ കര്‍ഷകരെ സംഘടിപ്പിക്കുന്നത് തുടരുമെന്നും ദീപ് സിദ്ദു തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. താന്‍ ദേശീയ പതാകയെ അപമാനിച്ചിട്ടില്ലെന്നും ചെങ്കോട്ടയില്‍ പ്രതിഷേധ സൂചകമായി നിഷാൻ സാഹിബ്' സ്ഥാപിക്കുകയായിരുന്നെന്നും ദീപ് പറഞ്ഞു. (ഇന്നലെ ചെങ്കോട്ടയില്‍ അതിക്രമിച്ച് കടക്കുന്നതിനിടെ ദീപ് സിദ്ദു ഫേസ് ബുക്ക് ലൈവിലിട്ട വീഡിയോയില്‍ നിന്ന്. )

click me!

Recommended Stories