പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; യൂത്ത് ലീഗ് പ്രതിഷേധത്തില്‍ കോഴിക്കോട് സംഘര്‍ഷം

Published : Dec 23, 2019, 11:51 AM ISTUpdated : Dec 23, 2019, 03:42 PM IST

മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടും ഇതേയാവശ്യം ഉന്നയിച്ച് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ ഇന്നും നാളെയും ഉപരോധം തീര്‍ക്കും.  മലപ്പുറം ഹെഡ് പോസ്‌റ്റോഫീസിന് മുന്നില്‍ ഇന്ന് നടന്ന ഉപരോധം മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസ് ഉപരോധം പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് നടന്ന ഉപരോധം സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതേ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്മാരായ മുബഷീര്‍, സാജന്‍ എന്നിവര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം. .right-side{display:none;} .left-side{width:100%;} .gallery-post h2.quotes.gd-h{font-size: 14px}

PREV
115
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക; യൂത്ത് ലീഗ് പ്രതിഷേധത്തില്‍ കോഴിക്കോട് സംഘര്‍ഷം
കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിനിടെ സംഘര്‍ഷമുണ്ടായി. ഏഴരയോടെയാണ് യൂത്ത് ലീഗ് മാര്‍ച്ച് തുടങ്ങിയത്. പത്ത് മണിയോടെ ഡോ.എം.കെ മുനീര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

215
പത്ത് മണിക്ക് ശേഷം പോസ്റ്റോഫീസിലേക്ക് കടക്കാന്‍ ശ്രമച്ച യൂത്ത് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ കുറച്ച് നേരത്തേക്ക് സംഘര്‍ഷം ഉണ്ടായി.

315
സംഘര്‍ഷത്തെ തുടര്‍ന്ന് ഡോ. എം.കെ.മുനീര്‍ അടക്കമുള്ള പത്തോളം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

415
ഇതേ തുടര്‍ന്ന് പൊലീസും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറെ നേരെ ഉന്തും തള്ളും ഉണ്ടായി.

515
ഡേ. എം.കെ. മുനീറിലെ അറസ്റ്റ് ചെയ്തതതില്‍ പ്രതിഷേധിച്ച് മുസ്ലീം ലീഗ് നേതാവ് പി കെ ഫിറോസിന്‍റെ നേതൃത്വത്തില്‍ പോസ്റ്റോഫീസിന് മുന്നില്‍ കുത്തിയിരുന്ന ധര്‍ണ്ണ നടത്തുകയാണ്.

615
അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയക്കാതെ ഉപരോധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍.

715
എന്നാല്‍ മലപ്പുറത്ത് നടന്ന ധര്‍ണ്ണ സമാധാനപരമായിരുന്നു.

815
മലപ്പുറത്ത് നടന്ന ധര്‍ണ്ണ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.

915
കോഴിക്കോട് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് മലപ്പുറത്തും കുറച്ച് നേരത്തെക്ക് സംഘര്‍ഷാവസ്ഥ നിലനിന്നു. തുടര്‍ന്ന് പി. ഉബൈദുള്ള എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എപി ഉണ്ണികൃഷ്ണൻ, അൻവർ മുള്ളമ്പാറ തുടങ്ങിയവരെ പോലീസ് അറസ്റ്റ് ചെയ്തു.

1015
പ്രതിഷേധം കനത്തതോടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എം കെ മുനീര്‍ എംഎല്‍എ, മുസ്ലിം യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉള്‍പ്പടെയുള്ള 100 ഓളം യൂത്ത് ലീഗ് പ്രവത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

1115
നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ പ്രക്ഷോഭം കടുപ്പിച്ചതോടെയാണ് കൂടുതൽ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പൊലീസ് തീരുമാനിച്ചത്.

1215
ഇതോടെയാണ് പി കെ ഫിറോസിന്‍റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസിന് മുന്നിൽ ധര്‍ണ നടത്തിയ യൂത്ത് ലീഗ് പ്രവത്തകരെയും അറസ്റ്റ് ചെയ്തത്.

1315
രാവിലെ ഏഴ് മണിയോടെ ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എം കെ മുനീര്‍ എത്തി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്.

1415
പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ പോസ്റ്റ് ഓഫീസിന് ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടാകുകയും ചെയ്തു.

1515
യൂത്ത് ലീഗ് പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത നേതാക്കളെ വിട്ടയച്ചപ്പോൾ ഉപരോധം അവസാനിച്ചു.

click me!

Recommended Stories