Any Bunny Sa'dah Excavation: ഒമാനില്‍ നിന്ന് വെങ്കലയുഗത്തിലെ കളിപ്പാട്ടം കണ്ടെത്തി

Published : Jan 11, 2022, 04:00 PM ISTUpdated : Jan 11, 2022, 04:09 PM IST

ഒമാനിലെ (Oman) മരുഭൂമികളിൽ ഖനനം നടത്തുന്ന പുരാവസ്തു ഗവേഷകർ വെങ്കലയുഗത്തിലെ ഒരു പുരാതന ശിലാഫലകം കണ്ടെത്തി.  ഏതാണ്ട് 4,000 വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നവര്‍ കളിക്കാനായി ഉപയോഗിച്ചിരുന്ന ഫലകമായിരിക്കാമെന്ന് കരുതുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഖുമൈറ താഴ്‌വരയിലെ അയ്ൻ ബാനി സഅദയ്ക്ക് (Ayn Bani Sa'dah) ചുറ്റുമുള്ള പ്രദേശത്തെ ഖനനം പൂര്‍ത്തിയായത്. വാർസോ സർവകലാശാലയുടെയും ഒമാനിലെ പൈതൃക വിനോദസഞ്ചാര മന്ത്രാലയത്തിന്‍റെയും നേതൃത്വത്തിലായിരുന്നു ഖനനം. 'ഇത്തരം കണ്ടെത്തലുകൾ വിരളമാണ്, എന്നാൽ ഇന്ത്യ മുതൽ മെസൊപ്പൊട്ടേമിയ വഴി കിഴക്കൻ മെഡിറ്ററേനിയൻ വരെ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശത്ത് നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്. ഇന്ന് നിലവിലുള്ളതിന് ഏതാണ്ട് സമാനമായ ഒരു തത്വത്തെ അടിസ്ഥാനമാക്കിയുള്ള ഗെയിം ബോർഡിന്‍റെ ഏറ്റവും പ്രശസ്തമായ ഉദാഹരണം ലഭിച്ചത് ഊര്‍ (Ur) എന്ന പ്രദേശത്തെ ശവക്കുഴികളിൽ നിന്നുമണെന്ന് ഖനനത്തിന് നേതൃത്വം നല്‍കുന്ന പിയോറ്റർ ബിലിൻസ്കി പറഞ്ഞു.  

PREV
110
Any Bunny Sa'dah Excavation:  ഒമാനില്‍ നിന്ന് വെങ്കലയുഗത്തിലെ കളിപ്പാട്ടം കണ്ടെത്തി

കളിയുടെ നിയമങ്ങൾ നഷ്ടപ്പെട്ടെങ്കിലും, 'റോയൽ ഗെയിം ഓഫ് ഊർ' (Royal Game of Ur) പോലെയാണ് അയ്ൻ ബനി സഅദയിലും കളി നടന്നിരുന്നതെങ്കില്‍ അതിന്‍റെ ഏറ്റവും അടുത്ത ആധുനികവും ഏതാണ്ട് തത്തുല്യമുമായ ബാക്ക്ഗാമൺ (backgammon-ഒരിനം ചതുരംഗം ) എന്നറിയപ്പെടുന്ന കളിയായിരിക്കാമിതെന്നും ഗവേഷകര്‍ പറയുന്നു. 

 

210

കളിയുടെ നിയമങ്ങളെല്ലാം ഏതാണ്ട് ബാക്ക്ഗാമൺ കളിയുടേതിന് തുല്യമാണ്. കളിക്കളത്തിലുള്ള രണ്ട് കരുക്കളില്‍ ഓരോന്നിനും മറ്റേതിന്‍റെ മേലെ കളിക്കിടെ ചാടി വീഴാം. ബോര്‍ഡിന് ചുറ്റും കളിക്കാര്‍ക്ക് കരുക്കളുമായി നീങ്ങാം. എതിരാളികളുടെ മുന്നേറ്റത്തെ തടയാം എന്നീങ്ങനെയുള്ള സ്വതന്ത്രവും ഈ കളിയിലും പ്രയോഗിച്ചിരിക്കാം.

 

310

ഈ കളിപ്പലകയോടൊപ്പം വെങ്കലയുഗത്തിലെ സംസ്കാരത്തില്‍ നിന്ന് ഒരു ടവറിന്‍റെ അവശിഷ്ടങ്ങളും ഗവേഷകര്‍ കണ്ടെത്തി. അതോടൊപ്പം ചെമ്പ് ഉരുകുന്നതിന്‍റെ തെളിവുകളും. ഖുമൈറ താഴ്‌വരയിലെ 'വിശാലമായ ഒരു പ്രദേശത്ത്' വ്യാപിച്ചുകിടക്കുന്ന രണ്ടാം ഇരുമ്പുയുഗംത്തില്‍ നിന്നുള്ള നിരവധി കല്ല് അവശിഷ്ടങ്ങൾ കണ്ടെത്തിയതായും ഗവേഷകര്‍ റിപ്പോർട്ട് ചെയ്തു.

 

410

ഒമാന്‍-പോളണ്ട് സംയുക്ത സംഘം പറയുന്നതനുസരിച്ച്, വടക്കൻ ഹജാർ പർവതനിരകളുടെ താഴ്‌വരകൾ ഒമാനിലെ വിദ്യാഭ്യാസപരമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്ന പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്നു. ഗവേഷകർ 2015 മുതൽ ഖുമൈറ താഴ്‌വരയിൽ ഖനനത്തിലാണ്. '

 

510

അയ്ൻ ബാനി സഅദയ്ക്ക് ചുറ്റുമുള്ള പ്രദേശത്ത് നിന്ന് മാത്രം നിയോലിത്തിക്ക് അവസാന ഘട്ടത്തിലുള്ളവയും (ബിസി 4300-4000), വെങ്കലയുഗത്തിലെ ഉമ്മ് അന്നാർ ഘട്ടത്തില്‍ (ബിസി 2600-2000) അധിനിവേശം നടത്തിയതിന്‍റെയും സൂചനകള്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം രണ്ടാം ഇരുമ്പുയുഗം (ബിസി 1100–600) ത്തിലെയും ഇസ്ലാമിക കാലഘട്ടത്തിന്‍റെ അവസാന കാലഘട്ടത്തിലെയും അവശിഷ്ടങ്ങളും ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. 

 

610

ഏതാണ്ട് നാല് കാലഘട്ടിത്തിലെ അവശിഷ്ടങ്ങളാണ് ഒമാനിലെ ഈ താഴ്വാരയില്‍ നിന്നും ലഭിച്ചിരിക്കുന്നത്. ഒമാന്‍റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താഴ്വാരകളിലൊന്നായിരിക്കുമെന്ന് ഉത്ഖനനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ബിലിൻസ്കി അഭിപ്രായപ്പെടുന്നു. 

 

710

വടക്ക് അൽ-ഐൻ മുതല്‍ കിഴക്ക് സോഹാറിന് സമീപമുള്ള കടൽത്തീരം വരെയുള്ള ഈ വഴിയിൽ ഉമ്മുനർ കാലഘട്ടത്തിലെ ചില പ്രധാന സൈറ്റുകളുണ്ട്.' പ്രൊഫസർ ബീലിൻസ്കി കൂട്ടിച്ചേർത്തു: 'അതിനാൽ ഞങ്ങളുടെ സൈറ്റും അങ്ങനെയായിരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംഘത്തിന്‍റെ അഭിപ്രായത്തിൽ, അവരുടെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങൾ വലിയ പ്രതീക്ഷകൾ നല്‍കുന്നവയാണ്.' അദ്ദേഹം പറയുന്നു.

 

810

കുറഞ്ഞത് നാല് ടവറുകൾ ( മൂന്ന് വൃത്താകൃതിയിലുള്ളതും ഒരു കോണാകൃതിയിലുള്ളതുമായ ടവറുകൾ ) ഉൾപ്പെടുന്നതിനാല്‍ ഈ സെറ്റിൽമെന്‍റ് അസാധാരണമാണെന്ന് പുരാവസ്തു ഗവേഷകനും വെങ്കലയുഗ വിദഗ്ദ്ധനുമായ അഗ്നിസ്‌ക പിയോങ്കോവ്‌സ്ക വിശദീകരിക്കുന്നു. 

 

910

ഇവയ്ക്ക് 20 മീറ്റർ വരെ വ്യാസമുണ്ടായിരുന്നിട്ടും വൃത്താകൃതിയിലുള്ള ഗോപുരങ്ങളിലൊന്ന് ഉപരിതലത്തിൽ ദൃശ്യമായിരുന്നില്ല. ഉത്ഖനന വേളയിൽ മാത്രമാണ് ഇത് കണ്ടെത്തിയത്. 'പല ഉമ്മുനർ സൈറ്റുകളിലും നിലവിലുള്ള ഈ പ്രമുഖ ഘടനകളുടെ പ്രവർത്തനം ഇനിയും വിശദീകരിക്കേണ്ടതുണ്ടെന്ന് ഗവേഷകര്‍ കൂട്ടിച്ചേർത്തു. 

 

1010

ലഭ്യമായ ചില വസ്തുക്കള്‍  പ്രാദേശിക സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തരുന്നുണ്ടെന്നും ഗവേഷകര്‍ പറയുന്നു. സൈറ്റിൽ ചെമ്പ് പ്രവർത്തിച്ചതിന്‍റെ തെളിവും ചില ചെമ്പ് വസ്തുക്കളും ഞങ്ങൾ കണ്ടെത്തിയവയില്‍പ്പെടുന്നു. ഇത് കാണിക്കുന്നത് അക്കാലത്ത് ഒമാൻ പ്രസിദ്ധവും ആദായകരമായ ചെമ്പ് വ്യാപാരത്തിൽ പങ്കെടുത്തിരുന്നു എന്നാണെന്ന്  പ്രൊഫസർ ബീലിൻസ്കി പറയുന്നു. 
 

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Photos on
click me!

Recommended Stories