തായ്‍വാനില്‍ ട്രെയിനും ട്രക്കും കൂട്ടിയിടിച്ച് 50 മരണം; ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു

First Published Apr 3, 2021, 11:46 AM IST

തായ്‍വാനില്‍ ഇന്നലെ ട്രെയിനും ക്രെയിൻ ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 50 പേര്‍ മരിക്കുകയും ഏതാണ്ട് 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂര്‍വ്വീകര്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കുന്ന ഉത്സവാഘോഷങ്ങള്‍ക്കായി വീടുകളിലേക്ക് മടങ്ങുന്നവരും വിനോദസഞ്ചാരികളുമായി, എട്ട് ബോഗികളുള്ള ട്രെയിനില്‍ ഏതാണ്ട് മുന്നൂറോളം പേരുണ്ടായിരുന്നതായി തായ്‍വാന്‍ റെയില്‍വേ കോര്‍പ്പറേഷന്‍ അറിയിച്ചു. അപകടത്തിന് കാരണമായ ക്രെയിൻ ട്രക്കിന്‍റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ട്രെയിന്‍ അപകടത്തില്‍ അട്ടിമറിയുണ്ടോയെന്നും അന്വേഷിക്കുന്നു. 

തായ്‍വാനില്‍ ഇതുവരെയുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ട്രെയിന്‍ അപകടമാണ് ഇന്നലെ നടന്നത്. ന്യൂ തായ്‌പേയ് നഗരത്തിലെ ഷുലിൻ റെയിൽ‌വേ സ്റ്റേഷനിൽ നിന്ന് ഹുവാലിയൻ റെയിൽ‌വേ സ്റ്റേഷനിലേക്ക് പുറപ്പെട്ട ടാരോകോ എക്സ്പ്രസ് നമ്പർ 408 ഇന്നലെ രാവിലെ 9:28 ഓടെയാണ് ക്രെയിൻ ട്രക്കിൽ ഇടിച്ച് മറിഞ്ഞതെന്ന് തായ്‌വാൻ റെയിൽ‌വേ അഡ്മിനിസ്ട്രേഷൻ (ടി‌ആർ‌എ) പറഞ്ഞു.
undefined
സംഭവ സമയത്ത് ക്രെയിൻ ട്രക്കിൽ ഇല്ലാതിരുന്ന വാഹനത്തിന്‍റെ ഡ്രൈവറെ പോലീസ് ചോദ്യം ചെയ്യുകയാണ്. അടുത്തുള്ള വർക്ക് സൈറ്റിലെ സൂപ്പർവൈസറായിരുന്നു അദ്ദേഹം. ഉത്സവാവധിയായതിനാല്‍ റെയില്‍വേ ട്രാക്കിന് സമീപത്തെ വര്‍ക്കിങ് സൈറ്റിന് അവധിയായിരുന്നു.
undefined
undefined
എന്നാല്‍, അവധി ദിവസവും ക്രെയിന്‍ ട്രക്കിന്‍റെ ഡ്രൈവര്‍ ജോലി സ്ഥലത്തെത്തിയത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. ഇയാളെ ചോദ്യം ചെയ്താലേ കെയിന്‍ ട്രക്ക് എങ്ങനെയാണ് റെയില്‍വേ ട്രാക്കിലേക്ക് നീങ്ങിയതെന്ന് അറിയാന്‍ കഴിയൂ.
undefined
പ്രാഥമിക പരിശോധനയില്‍ ക്രെയിന്‍ ട്രക്ക് ഹാന്‍ഡ് ഗിയറിലായിരുന്നില്ലെന്ന് പൊലീസ് അറിയിച്ചു. ഷുലിനില്‍ നിന്ന് കിഴക്കന്‍ പ്രദേശമായ ഹുവാലിയനിലേക്കുള്ള റെയിൽ‌വേ റൂട്ട് വിനോദസഞ്ചാരത്തിനും പേരുകേട്ടതാണ്. പ്രത്യേകിച്ചും അവധി ദിവസമായതിനാല്‍ ട്രെയിനില്‍ ആളുകള്‍ തിങ്ങി നിറഞ്ഞായിരുന്നു യാത്ര ചെയ്തിരുന്നത്.
undefined
undefined
തായ്‌വാനിലെ പർവതനിരയായ കിഴക്കൻ തീരം പ്രദേശം ജനപ്രിയ വിനോദസഞ്ചാര കേന്ദ്രത്തിന് പ്രസിദ്ധമാണ്. തായ്‌പേയിൽ നിന്ന് കിഴക്കൻ തീരത്തുള്ള റെയിൽ‌വേ പാത തുരങ്കങ്ങൾക്കും മനോഹരമായ റൂട്ടിനും പേരുകേട്ടതാണ്. കഴിക്കിനെ ഹുവാലിയന്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന പ്രധാന റൂട്ടുകളിലൊന്നാണിത്.
undefined
അപകടം നടന്ന പ്രദേശത്തെ കുന്നില്‍ മുകളിലെ വര്‍ക്ക് സൈറ്റിലായുരുന്നു ക്രെയിന്‍ ട്രക്ക് ഉണ്ടായിരുന്നത്. ഹാന്‍ബ്രേക്ക് ഇടാതിരുന്ന ട്രക്ക് ട്രയിന്‍ പോകുന്ന സമയത്ത് തെന്നി നീങ്ങി താഴേയ്ക്ക് ഇറങ്ങുകയും വേഗതയില്‍ പോവുകയായിരുന്ന ട്രെയിനിന്‍റെ എട്ടാമത്തെ ബോഗിയില്‍ ഇടിക്കുകയുമായിരുന്നു.
undefined
undefined
ക്രെയിന്‍ ട്രക്ക് ഇടിച്ചതോടെ ഏഴും എട്ടും ബോഗികള്‍ പാളം തെറ്റുകയും താഴേക്ക് മറിയുകയും ചെയ്തു. ഇതേ സമയം ട്രെയിനിന്‍റെ ആദ്യത്തെ മൂന്നാല് ബോഗികള്‍ തൊട്ടടുത്ത തുരങ്കത്തിലേക്ക് കടക്കുകയായിരുന്നു. ട്രെയിനില്‍ ട്രക്ക് ഇടിച്ച് ആവസാന ബോഗികള്‍ പാളം തെറ്റിയപ്പോള്‍ മറ്റ് ബോഗികള്‍ തുരങ്കത്തിന്‍റെ ഭിത്തിയിലിടിച്ച് ചെരിഞ്ഞു.
undefined
അഗ്നിശമന സേനയുടെയും രക്ഷാപ്രവര്‍ത്തകരുടെയും പരിശ്രമഫലമായി ഇന്നലെ വൈകീട്ടോടെ ട്രെയിനിലകപ്പെട്ട എല്ലാവരെയും പുറത്തെടുത്തു. 50 പേര്‍ അപകടത്തില്‍ മരിച്ചതായും ഏതാണ്ട് 200 പേര്‍ക്ക് പരിക്കേറ്റതായും തായ്‍ പൊലീസ് അറിയിച്ചു.
undefined
undefined
ട്രെയിനിന്‍റെ ഡ്രൈവര്‍ക്കും അസിസ്റ്റന്‍റ് ഡ്രൈവര്‍ക്കും പരിക്കേറ്റു. ഒരു ഫ്രഞ്ച് പൌരന്‍ അപകടത്തില്‍ മരിച്ചു. രണ്ട് ജപ്പാന്‍ സഞ്ചാരികള്‍ക്ക് പരിക്കേറ്റു. ട്രയിന്‍ തുരങ്കത്തില്‍ കൂടുങ്ങിയതോടെ യാത്രക്കാര്‍ ജനലുകളും മറ്റും പൊളിച്ച് മാറ്റി രക്ഷപ്പെടുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
undefined
നാല് ഉദ്യോഗസ്ഥരുള്‍പ്പെടെ 496 പേരായിരുന്നു ട്രെയിനിലുണ്ടായിരുന്നതെന്ന് ഗതാഗത, വാർത്താവിനിമയ വകുപ്പ് മന്ത്രി വാങ് ക്വോ-സായ് പറഞ്ഞു. ഔദ്ധ്യോഗിക വിവരമനുസരിച്ച് 50 പേര്‍ മരിച്ചയായും 146 പേര്‍ക്ക് പരിക്കേറ്റതായും തായ്‍പെയ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
undefined
undefined
അപകടസമയത്ത് വാഹനത്തിൽ ഇല്ലാതിരുന്ന ലീ എന്ന വിളിപ്പേരുള്ള ക്രെയിന്‍ ട്രക്കിന്‍റെ ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യുകയാണെന്ന് ഹുവാലിയൻ കൗണ്ടി പൊലീസ് ബ്യൂറോ കമ്മീഷണർ സായ് ടിംഗ്-ഹ്‌സിയൻ പറഞ്ഞു.
undefined
അവധി ദിവസമായതിനാല്‍ പണി നിര്‍ത്തിവച്ചിരുന്ന വര്‍ക്ക് സൈറ്റില്‍ ലീ എന്തിനെത്തി. കുന്നിന്‍ മുകളിലെ വര്‍ക്ക് സൈറ്റായിരുന്നിട്ടും ക്രെയിന്‍ ട്രക്കിന്‍റെ ഹാന്‍റ് ബ്രേക്ക് എന്ത് കൊണ്ട് ഡ്രൈവര്‍ ഉപയോഗിച്ചിരുന്നില്ലെ എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം കിട്ടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
undefined
undefined
ഗതാഗത, വാർത്താവിനിമയ മന്ത്രി ലിൻ ചിയ-ലങ്, ആഭ്യന്തര മന്ത്രി ഹുസുവോ-യുംഗ്, സു സെങ്-ചാങ് എന്നിവർ സംഭവസ്ഥലം സന്ദര്‍ശിച്ചു. അപകടത്തില്‍ കൊല്ലപ്പെട്ടവരോടുള്ള കുടുംബാംഗങ്ങളോട് ലിൻ ചിയ-ലങ് ക്ഷമ ചോദിച്ചു.
undefined
ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ സർക്കാർ ഏജൻസികൾക്കും പ്രസിഡന്‍റ് സായ് ഇംഗ്-വെൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെടണമെന്നും പ്രസിഡൻഷ്യൽ ഓഫീസ് വക്താവ് സേവ്യർ ചാങ് പറഞ്ഞു.
undefined
undefined
"അപകടം നടന്നപ്പോള്‍ പെട്ടെന്ന് എല്ലാവരും ഒരുവശത്തുള്ള ആളുകളുടെ മേലേക്ക് മറിഞ്ഞു വീണു. എന്തെങ്കിലും ചെയ്യാന്‍ കഴിയും മുമ്പേ, ഒന്നിന് മുകളില്‍ ഒന്നെന്ന നിലയില്‍ ആളുകള്‍ മറിഞ്ഞ് വീഴുകയായിരുന്നു. ചിലര്‍ പുറത്തേക്ക് എടുത്ത് എറിയപ്പെട്ടതായി തോന്നി.' അപകടത്തില്‍ പരിക്കേറ്റ ഒരു സ്ത്രീ പ്രാദേശിക മാധ്യമത്തോട് പറഞ്ഞു.
undefined
ശവകുടീരങ്ങൾ വൃത്തിയാക്കാനും വഴിപാടുകൾ നടത്താനുമുള്ള ഉത്സവദിനങ്ങളാണ് തായ്‍വാനില്‍ വരും ദിവസങ്ങളില്‍. പൂര്‍വീക സ്മരണയ്ക്കായി നഗരങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലെ തങ്ങളുടെ വീടുകളിലേക്ക് യാത്രയാകുന്നവരും വിനോദ സഞ്ചാരികളും ട്രെയിനിലുണ്ടായിരുന്നു.
undefined
undefined
തായ്‌വാനിലെ കിഴക്കൻ റെയിൽ പാത സാധാരണയായി ഒരു ജനപ്രിയ വിനോദസഞ്ചാരിയാണ്. നാടകീയവും ജനസംഖ്യ കുറഞ്ഞതുമായ കിഴക്കൻ തീരപ്രദേശങ്ങൾ. മനോഹരമായ ഹുവാഡോംഗ് താഴ്‌വരയിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ് ഉയർന്ന മലനിരകളിലൂടെയും നാടകീയമായ ഗോർജുകളിലൂടെ വീശുന്ന കാറ്റും പ്രശസ്തമാണ്.
undefined
1991 ല്‍ മിയാവോലിയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 30 യാത്രക്കാർ കൊല്ലപ്പെട്ടതാണ് തായ്‍വാനിലെ ഇതുവരെയുള്ള ഏറ്റവും വലിയ ട്രെയിന്‍ അപകടങ്ങളിലൊന്ന്. അന്ന് 112 പേർക്ക് പരിക്കേറ്റു. 1981 ൽ ലെവൽ ക്രോസിംഗിൽ വച്ച് ഒരു ട്രക്ക് പാസഞ്ചർ ട്രെയിനുമായി കൂട്ടിയിടിച്ച് മുപ്പതോളം പേർ കൊല്ലപ്പെട്ടിരുന്നു.
undefined
undefined
2003 ൽ അലിഷാൻ പർവത റെയിൽ‌വേയിലെ ട്രെയിൻ ട്രാക്കിന്‍റെ വശത്തായി ഇടിച്ചുകയറി 17 പേർ മരിക്കുകയും 156 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
undefined
undefined
ഇന്നലെ അപകടമുണ്ടായ തായ്‌പേയിയെ ഹുവാലിയനുമായി ബന്ധിപ്പിക്കുന്ന പാത 1979 ലാണ് തുറന്നത്. ഈ റെയില്‍വേ പാതയിലുണ്ടാകുന്ന ഏറ്റവും വലിയ അപകടമാണ് ഇന്നലത്തെത്. നാല് പതിറ്റാണ്ടിനിടെ രാജ്യത്തുണ്ടായ ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
undefined
click me!