സ്കോച്ച് കുടിച്ച് കട അടിച്ചു തകർത്ത് 'റക്കൂൺ', കണ്ടെത്തിയത് ശുചിമുറിയിൽ
അവധി ദിവസം മദ്യക്കടയിൽ കയറിയ റക്കൂൺ പൊട്ടിച്ച് കുടിച്ചത് സ്കോച്ച് ബോട്ടിലുകൾ. ഫിറ്റായി ലക്കുകെട്ട നിലയിൽ കടയുടെ ശുചിമുറിയിൽ കിടന്ന റക്കൂണിനെ കണ്ടെത്തിയത് ജീവനക്കാർ

താങ്ക്സ് ഗിവിംഗ് അവധി ദിവസമാണ് സംഭവം
അമേരിക്കയിലെ വിർജീനിയയിലാണ് സംഭവം. താങ്ക്സ് ഗിവിംഗ് അവധി കഴിഞ്ഞ് തിരിച്ചെത്തിയ ജീവനക്കാർ കണ്ടത് കള്ളന്മാർ തകർത്ത കട
നാൽക്കാലി 'കള്ളനെ' കണ്ടെത്തിയത് സിസിടിവിയിൽ
കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സിസിടിവി ജീവനക്കാർ പരിശോധിച്ചത്. സിസിടിവിയിലാണ് നാൽക്കാലിയായ കള്ളനെ കണ്ടെത്തിയത്. വെള്ളമടിച്ചത് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്.
ശുചിമുറിയിൽ തളർന്ന നിലയിൽ റക്കൂണിനെ കണ്ടെത്തിയത് ജീവനക്കാർ
ശുചിമുറി തുറന്ന് നോക്കുമ്പോൾ നേരെ നിൽക്കാൻ പോലുമാവാതെ അവശ നിലയിൽ കിടക്കുന്ന റക്കൂണിനെയാണ്. ടോയ്ലെറ്റ് സീറ്റിനും ചവറ് കൂനയ്ക്ക് ഇടയിലാണ് റക്കൂൺ കിടന്നിരുന്നത്.
റക്കൂൺ കഴിച്ചത് ഷെൽഫുകളിലുണ്ടായിരുന്ന മദ്യം
കടയിൽ കയറിയ റക്കൂൺ കുടിച്ച് തീർത്തത് താഴത്തെ ഷെൽഫുകളിലെ ബോട്ടിലുകളിലെ മദ്യം
റസ്ക്യൂ കേന്ദ്രത്തിൽ മണിക്കൂറുകൾ ഉറങ്ങി 'മദ്യക്കള്ളൻ'
മൃഗസംരക്ഷണ പ്രവർത്തകർ രക്ഷപ്പെടുത്തിയ റക്കൂണിനെ ഹാനോവർ കൗണ്ടിയിലുള്ള റസ്ക്യൂ കേന്ദ്രത്തിലേക്ക് മാറ്റി. ഇവിടെയും തിരിഞ്ഞും മറിഞ്ഞും മണിക്കൂറുകൾ കിടന്നുറങ്ങിയ റക്കൂണിനെ കാട്ടിലേക്ക് തുറന്ന് വിട്ടു
മോഷണം നടന്നത് ആഷ്ലാൻഡ് എബിസി സ്റ്റോറിൽ
വിർജീനിയയ്ക്ക് സമീപത്തെ ആഷ്ലാൻഡ് എബിസി സ്റ്റോറിലാണ് റക്കൂൺ കയറി വൻ നാശനഷ്ടമുണ്ടാക്കിയത്. താങ്ക്‌സ്‌ഗിവിംഗ് പ്രമാണിച്ച് അടച്ച കടയിലാണ് മോഷണം നടന്നത്.
നശിപ്പിച്ചതിലേറെയും സ്കോച്ച് കുപ്പികൾ
സീലിംഗ് തകർത്താണ് റക്കൂൺ കടയിൽ കയറിയ റക്കൂൺ തകർത്തതിൽ ഏറെയും സ്കോച്ച് ബോട്ടിലുകൾ
'മാസ്കഡ് ബാൻഡിറ്റ്'
മാസ്കഡ് ബാൻഡിറ്റ് എന്ന വിളിപ്പേരുള്ള സസ്തനിയാണ് റക്കൂൺ. കുറുപ്പും വെളുപ്പും കലർന്ന ചാരനിറത്തിലും അപൂർവ്വമായി ചിലപ്പോൾ മഞ്ഞയും തവിട്ടും ഇടകലർന്ന ചാര നിറത്തിലും ഇവയെ കാണാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

