കൊറോണയ്ക്ക് പിന്നാലെ ആളെക്കൊല്ലി കടന്നല്‍; വലഞ്ഞ് അമേരിക്ക, നശീകരണ പ്രവര്‍ത്തനം ഊര്‍ജ്ജിതം

First Published May 6, 2020, 8:38 PM IST

സാധാരണഗതിയില്‍ കാണുന്ന കടന്നലുകളെക്കാള്‍ ഇരട്ടിവലിപ്പം, വമ്പന്‍ ചിറകുകള്‍, ഭയപ്പെടുത്തുന്ന മൂളല്‍, ഒരു തീപ്പെട്ടിക്കവറിന്‍റെ വലുപ്പം, മഞ്ഞ ഓറഞ്ച് നിറത്തിലുള്ള മുഖം ഇതിനെല്ലാം പുറമേ മനുഷ്യനെ കൊല്ലാന്‍ കെല്‍പ്പുള്ള വിഷവും. എന്നാല്‍ മനുഷ്യനെതിരെയുള്ള അക്രമണമല്ല ഇപ്പോള്‍ ഗവേഷകരെ ഏറെ ആശങ്കയിലാക്കുന്നത്. 

കൊറോണ വൈറസ് വ്യാപനത്തില്‍ വലഞ്ഞിരിക്കുന്ന അമേരിക്കയെ വീണ്ടും വലച്ച് ആളെക്കൊല്ലി കടന്നൽ. ഏഷ്യന്‍ ജയന്റ് ഹോര്‍നെറ്റ് എന്നയിനം കടന്നലിനെ തെരഞ്ഞ് പിടിച്ച് നശിപ്പിക്കുകയാണ് ഗവേഷകര്‍.
undefined
സാധാരണഗതിയില്‍ കാണുന്ന കടന്നലുകളെക്കാള്‍ ഇരട്ടിവലിപ്പം, വമ്പന്‍ ചിറകുകള്‍, ഭയപ്പെടുത്തുന്ന മൂളല്‍, ഒരു തീപ്പെട്ടിക്കവറിന്‍റെ വലുപ്പം, മഞ്ഞ ഓറഞ്ച് നിറത്തിലുള്ള മുഖം ഇതിനെല്ലാം പുറമേ മനുഷ്യനെ കൊല്ലാന്‍ കെല്‍പ്പുള്ള വിഷവും.
undefined
എന്നാല്‍ മനുഷ്യനെതിരെയുള്ള അക്രമണമല്ല ഇപ്പോള്‍ ഗവേഷകരെ ഏറെ ആശങ്കയിലാക്കുന്നത്.
undefined
തേനീച്ചകളെ വലിയ തോതില്‍ ഇല്ലാതാക്കുമെന്ന ഭീതിയിലാണ് അമേരിക്കയുള്ളത്. തേനീച്ചകളെയും അവയുടെ ലാര്‍വ്വകളേയും വലിയ രീതിയിലാണ് ഇവ അകത്താക്കുന്നത്.
undefined
തേനീച്ചകളുടെ എണ്ണത്തില്‍ 1947 മുതല്‍017 വരെയുള്ള കാലഘട്ടത്തില്‍ വലിയ രീതിയിലാണ് കുറവ് വന്നിട്ടുള്ളതായാണ് നിരീക്ഷണം.
undefined
വംശനാശ ഭീഷണിയിലേക്ക് തേനീച്ചകള്‍ എത്താതിരിക്കാന്‍ വലിയ രീതിയിലാണ് ഗവേഷകര്‍ കടന്നല്‍ നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
undefined
വര്‍ഷം തോറും അന്‍പതോളം ആളുകളാണ് ഈ കടന്നലുകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഏഷ്യയില്‍ കാണപ്പെടുന്ന ഇവ 2019 ആഗസ്റ്റിലാണ് ആദ്യമായി വടക്കേ അമേരിക്കയില്‍ തങ്ങളുടെ സാന്നിധ്യമറിയിക്കുന്നത്.
undefined
മനുഷ്യര്‍ക്കും കൃഷിക്കും മറ്റ് ചെറുപ്രാണികള്‍ക്കുമെല്ലാം വെല്ലുവിളിയാകുന്ന ഈ വമ്പന്‍ എങ്ങനെയാണ് അമേരിക്കയില്‍ കാണപ്പെടുന്നത് എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.
undefined
പരിപൂര്‍ണ്ണ ആരോഗ്യവാനായ ഒരാളെ വരെ കൊല്ലാന്‍ കെല്‍പുള്ള വിഷമാണ് ഇതിനുള്ളത്.
undefined
Asian giant hornets
undefined
ഇവയുടെ ആക്രമണത്തില്‍ തേനീച്ചകള്‍ വലിയ രീതിയില്‍ ജീവനാശം നേരിടുന്നുണ്ട്.
undefined
എന്നാല്‍ ഇതിന്റെ കുത്ത് കിട്ടിയാല്‍ എല്ലായ്‌പോഴും മരണം സംഭവിക്കണമെന്നില്ല. പല തവണ കുത്തേല്‍ക്കുന്ന സാഹചര്യമാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്നത്. അങ്ങനെ വന്നാല്‍ മരണം ഉറപ്പാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
undefined
പരാഗണം നടക്കാന്‍ സഹായിക്കുന്ന തേനീച്ചകള്‍ വലിയ രീതിയില്‍ നശിക്കുന്നത് ഭാവിയില്‍ ഭക്ഷ്യ ക്ഷാമത്തിലേക്ക് വരെ നയിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
undefined
click me!