ലോക്ക്ഡൗൺ; ജനത്തെ വീട്ടിലിരുത്തിയത് പൊലീസോ കൊവിഡോ ?

First Published May 7, 2020, 11:52 AM IST

ലോക്ക്ഡൗൺ കാലത്തെ ഇന്ത്യക്കാരെ എന്നപോലെ ലോകത്തിലെ മൊത്തം ജനതയേയും വീട്ടിലിരുത്തിയത് അതത് ഇടങ്ങളിലെ പൊലീസ് സേനയാണ്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയിലെമ്പാടും ലോക്ക്ഡൗൺ പ്രഖ്യാപിച്ച കാലം മുതൽ തെരുവുകളിൽ പൊലീസ് മാത്രമാണുള്ളത്. വീടിന് പുറത്തിറങ്ങി അടികിട്ടി തിരിച്ച് കേറിയവരിൽ നമ്മളിൽ ചിലരുമുണ്ട്. ഇന്ത്യയിൽ മാത്രമല്ല, മൂന്നാം ലോക രാജ്യങ്ങളിൽ മുഴുവനും ഇതായിരുന്നു അവസ്ഥ. ലോക്ക്ഡൗൺ കാലത്തെ ചില പൊലീസ് മുറകൾ കാണാം.

രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് ദില്ലിയിലെ ഒരു വൈൻ ഷോപ്പിന് പുറത്ത് തടിച്ചുകൂടിയ ആൾക്കാർക്ക് നേരെ പോലീസ് ഉദ്യോഗസ്ഥൻ ബാറ്റൺ പ്രയോ​ഗിക്കുന്നു.
undefined
ഫ്രാൻസിൽ അർദ്ധരാത്രിയിലും ആൾക്കാരെ പരിശോധിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ.
undefined
ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറങ്ങിയവരെ കരയ്ക്കുകയറ്റാൻ ശ്രമിക്കുന്ന സൊമാലിയൻ പൊലീസുകാർ.
undefined
ലോക്ക്ഡൗൺ നിയമങ്ങൾ ലംഘിച്ചതിന് ഡൽഹിയിൽ പൊലീസ് ഉദ്യോഗസ്ഥർ ബാറ്റൺ പ്രയോഗിക്കുന്നു.
undefined
ലോസ് ഏഞ്ചൽസിലെ യൂണിയൻ സ്റ്റേഷനിൽ യാത്രക്കാരുടെ യാത്രയുടെ ഉദ്ദേശ്യം ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.
undefined
ലോക്ക്ഡൗൺ ലംഘിച്ച മനുഷ്യനെ വിലങ്ങുവച്ച് കൊണ്ടുപോകുന്ന ​ഗ്വാട്ടിമാല പൊലീസ് ഉദ്യോ​ഗസ്ഥൻ‌.
undefined
ലോക്ക്ഡൗൺ ലംഘിച്ചെന്ന് ആരോപിച്ച് കെനിയൻ പൊലീസ് ഒരാളെ മർദ്ദിച്ചു കൊലപ്പെടുത്തി. ഇതിൽ പ്രധിഷേധിച്ച് നടന്ന സമരത്തിൽ കണ്ണീർവാതകം പ്രയോ​ഗിക്കുന്നു.
undefined
കൊറോണ വൈറസിന്റെ മാതൃകയിൽ ഹെൽമറ്റ് ധരിച്ചുകൊണ്ട് യാത്രക്കാരന് നിർദ്ദേശങ്ങൾ നൽകുന്ന തമിഴ്നാട് പൊലീസ് ഉദ്യോ​ഗസ്ഥൻ.
undefined
കൊറോണ നിയന്ത്രിക്കുന്നതിന്റെ ഭാ​ഗമായി യാഥാസ്ഥിതിക ജൂതനെ തടഞ്ഞുവച്ചിരിക്കുന്ന ജെറുസലേം പൊലീസ് ഉദ്യോ​ഗസ്ഥൻ.
undefined
കാഠ്മണ്ഡുവിൽ ലോക്ക്ഡൗൺ ലംഘിച്ച ആളിനെ പൊലീസ് വാഹനത്തിൽ കയറ്റുന്ന ഉദ്യോ​ഗസ്ഥൻ.
undefined
സൂരത്തിൽ ബലം പ്രയോ​ഗിച്ച് ലോക്ക്ഡൗൺ ലംഘിച്ച ആൾക്കാരെ ഒഴിപ്പിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ
undefined
ലോക്ക്ഡൗൺ ലംഘിച്ച യാഥാസ്ഥിതിക ജൂതനെ അറസ്റ്റ് ചെയ്തു നീക്കുന്ന ജെറുശലേം പൊലീസ് ഉദ്യോ​ഗസ്ഥർ.
undefined
റാപ്പിഡ് ആക്ഷൻ ഫോഴ്സ് ഉദ്യോ​ഗസ്ഥർ അഹമദാബാദിലെ ഒരു ​ഗ്രാമത്തിൽ പട്രോളിം​ഗ് നടത്തുന്നു.
undefined
ജർമനിയിലെ ഒരു പാർക്കിൽ പെട്രോളിങ്ങ് നടത്തുന്ന പൊലീസ് ഉദ്യോ​ഗസ്ഥർ.
undefined
കൊറോണ വൈറസിന്റെ വ്യാപനം തുടരുന്നതിനാൽ ഒരു കളിസ്ഥലങ്ങളൊന്നും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥർ.
undefined
ദക്ഷിണാഫ്രിക്കയിലാകമാനം ലോക്ക്ഡൗൺ നടപ്പാക്കുന്നതിന്റെ ഭാ​ഗമായി സൈനികരെയും ഒരു പൊലീസ് ഉദ്യോഗസ്ഥനും കേപ് ടൗണിനടുത്തുള്ള കാണുന്നു ഖയേൽഷ എന്ന ടൗൺഷിപ്പിലുള്ള കുടിലിനു മുന്നിൽ.
undefined
ബ്രസീലിലെ റിയോ ഡി ജനീറോയിലെ ലെബ്ലൻ ബീച്ചിൽ കുളിച്ചുകൊണ്ടിരുന്നവരോട് ബീച്ച് വിടാൻ ആവശ്യപ്പെടുന്ന പൊലീസുകാരൻ.
undefined
സൗത്ത്ആഫ്രിക്കയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെ തുർന്ന് ജനങ്ങളുടെ യാത്രാ രേഖകൾ പരിശോധിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ.
undefined
അമേരിക്കയിലെ ​ഗ്വാട്ടിമാലയിൽ ​​ലോക്ക്ഡൗൺ കർഫ്യൂ ലംഘിച്ച ആൾക്കാരെ പൊലീസ് വാഹനത്തിൽ കയറ്റിക്കൊണ്ട് പോകുന്നു.
undefined
മോസ്കോവിൽ മഞ്ഞുവീഴ്ചയെതുടർന്ന് ഭാ​ഗിക ലോക്ഡൗൺ‌ പ്രഖ്യാപിച്ച റെഡ്സ്ഖ്വയറിൽ വഴിയാത്രക്കാർക്ക് നിർദ്ദേശങ്ങൾ നൽകുന്ന പൊലീസ് ഉദ്യോ​ഗസ്ഥ.
undefined
ലോക്ഡൗൺ ലംഘിച്ച നേപ്പാളി പൗരനെ പൊലീസുകാർ സുരക്ഷാ അകലം പാലിച്ചുകൊണ്ട് പറഞ്ഞുവിടുന്നു.
undefined
ബാങ്കോക്കിലെ തായ് പൊലീസ് ഉദ്യോ​ഗസ്ഥർ സുരക്ഷാമാസ്ക് ധരിച്ച് വാഹനപരിശോധനയിൽ.
undefined
ലോക്ക്ഡൗൺ ലംഘിച്ച ആൾക്കാരെക്കൊണ്ട് ഏത്തമിടിക്കുന്ന ചെന്നെെ പൊലീസ് ഉദ്യോ​ഗസ്ഥർ.
undefined
കെനിയയിൽ കൊറോണ വൈറസ് പടരുന്ന ആശങ്കകൾക്കിടയിലും ദുരിതാശ്വാസ ഭക്ഷ്യ റേഷൻ സാധനങ്ങൾ ശേഖരിക്കുന്നതിനായി തടിച്ചുകൂടിയ സാധാരണക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥൻ.
undefined
നേപ്പാളിൽ സാമൂഹിക അകലം പാലിച്ച് ലോക്ക്ഡൗൺ ലംഘിച്ച ആളിനെ നീക്കം ചെയ്യുന്ന പൊലീസ് ഉദ്യോ​ഗസ്ഥൻ.
undefined
click me!