അഫ്ഗാനില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ഭീകരാക്രമണം; വിദ്യാര്‍ത്ഥികളടക്കം 24 മരണം

First Published Oct 25, 2020, 12:57 PM IST

അഫ്ഗാന്‍ സര്‍ക്കാറും താലിബാനും സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് തുടര്‍ച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നത്.
 
കാബൂള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപത്ത് ചാവേര്‍ ആക്രമണം. ഭീകരാക്രമണത്തില്‍ വിദ്യാര്‍ത്ഥികളടക്കം 24 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
undefined
സ്ഥപനത്തിനുള്ളിലേക്ക് ഭീകരന്‍ കടക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ അതിന് മുമ്പേ പൊട്ടിത്തെറിച്ചെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് താരേഖ് ആര്യന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് എത്തിയ വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടവരും പരിക്കേറ്റവരുമെന്നും അദ്ദേഹം പറഞ്ഞു.
undefined
കഴിഞ്ഞ ദിവസം സുരക്ഷാ സേന സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 34 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കാബൂളില്‍ ചാവേര്‍ ആക്രമണമുണ്ടായത്. അഫ്ഗാന്‍ സര്‍ക്കാറും നാറ്റോയും ആക്രമണത്തെ അപലപിച്ചു.

നിരവധി വിദ്യാര്‍ത്ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിന് ആശ്രയിക്കുന്ന കേന്ദ്രത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രാജ്യത്ത് സമാധാനം എത്രയും പെട്ടെന്ന് പുനസ്ഥാപിക്കണമെന്ന് യുഎസ് സ്ഥാപനപതി ആവശ്യപ്പെട്ടു.
undefined
click me!