'മുഖമടച്ച് അടി'; ഇറാന്‍ അക്രമണ ശേഷമുള്ള യുഎസ് സൈനികത്താവള ചിത്രങ്ങള്‍ പുറത്ത്

First Published Jan 9, 2020, 11:22 AM IST

വിപ്ലപ ഗാര്‍ഡ് തലവന്‍ കാസിം സൊലേമാനിയെ ഇറാഖില്‍ വച്ച് കൊന്നതിന് പ്രതികാരമായി ഇറാഖിലെ അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങളിലേക്ക് അയച്ച ഇറാന്‍റെ ബാലസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്ക് ഇറാൻ നൽകിയ മുഖമടച്ചുള്ള അടിയാണെന്ന് ആയത്തൊള്ള അലി ഖമനേയി പറഞ്ഞു. ഇറാൻ പ്രതികാരം തുടങ്ങിയിട്ടേയുള്ളൂ എന്നതിന്‍റെ സൂചനയാണെന്നും ഖമനേയി മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനിലെ ഉന്നത സൈനിക നേതാക്കളിൽ ഒരാളായ കാസിം സൊലേമാനിയെ വധിച്ച അമേരിക്കൻ നടപടിക്ക് 'കനത്ത പ്രതികാരം' തന്നെ ഉണ്ടാകുമെന്ന് അലി ഖമനേയി നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാഖിലെ ഈ ആക്രമണം മതിയാകില്ലെന്നും ഇനിയും ആക്രമണങ്ങൾ നടക്കാനുണ്ടെന്നും ഖമനേയി വ്യക്തമാക്കി. എന്നാല്‍ ഇറാന്‍റെ അക്രമണശേഷം  'എല്ലാവരും നന്നായിരിക്കുന്നു'വെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപും മാധ്യമങ്ങളെ അറിയിച്ചു. ഇതിന് പുറകേ ഇറാഖിലെ അമേരിക്കന്‍ സൈനീക കേന്ദ്രങ്ങളായ  അൽ അസദ്, ഇർബിൽ സൈനിക വിമാനത്താവളങ്ങളുടെ ആകാശ ദൃശ്യങ്ങള്‍ പുറത്ത് വന്നു. കാണാം ആ അക്രമണ ദൃശ്യങ്ങള്‍.

''ഇന്നലെ രാത്രി നമ്മളവരുടെ മുഖമടച്ച് ഒരടി കൊടുത്തു. യഥാർത്ഥത്തിൽ പ്രതികാരനടപടികളിൽ, ഇത്തരം സൈനിക നീക്കങ്ങൾ പോര. അനധികൃതമായി നമ്മുടെ ഇടങ്ങളിൽ കടന്നു കയറിയ അമേരിക്ക കുടിയൊഴിഞ്ഞ് പോകണം. അതിന് തക്ക ആക്രമണങ്ങളുണ്ടാകണം'', എന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവായ അലി ഖമനേയി പറഞ്ഞത്.
undefined
ഖമനേയിയുടെ പ്രസംഗം കേൾക്കവേ അനുയായികൾ 'ഇനി അമേരിക്കയ്ക്ക് മരണം' എന്ന മുദ്രാവാക്യം ആവർത്തിച്ച് മുഴക്കി. സൊലേമാനിയെ അനുസ്മരിക്കവേ, വികാരനിർഭരമായാണ് ഖമനേയി സംസാരിച്ചത്. ''ധീരനായ, മഹാനായ യോദ്ധാവായിരുന്നു സൊലേമാനി, നമ്മുടെയെല്ലാം സുഹൃത്ത്'', എന്ന് ഖമനേയി കാസിം സൊലേമാനിയെ അനുസ്മരിക്കവേ പറ‍യുന്നു.
undefined
'80 അമേരിക്കൻ തീവ്രവാദികളെ വധിച്ചു' എന്നാണ് ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ ഇറാഖിലെ രണ്ട് സൈനിക വിമാനത്താവളങ്ങൾ മിസൈൽ വർഷിച്ച് തകർത്ത ശേഷം റിപ്പോര്‍ട്ട് ചെയ്തത്. 15 മിസൈലുകളാണ് തൊടുത്തതെന്നും, എല്ലാം ലക്ഷ്യം തെറ്റാതെ കൃത്യം സ്ഥാനത്ത് പതിച്ചെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. ഇതിലൊന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
undefined
ഇറാന്‍റെ അക്രമണത്തില്‍ 80 അമേരിക്കന്‍ തീവ്രവാദികള്‍ അമേരിക്കൻ ഹെലികോപ്റ്ററുകളും, മിലിട്ടറി ഉപകരണങ്ങളും തകർന്ന് തരിപ്പണമായതായും, ഇതിന് അമേരിക്ക തിരിച്ചടിച്ചാൽ അമേരിക്ക താവളമുറപ്പിച്ചിരിക്കുന്ന നൂറ് കേന്ദ്രങ്ങളെ ഇറാന്‍റെ റവല്യൂഷണറി ഗാർഡ്സ് ഉന്നമിട്ടിരിക്കുകയാണെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
undefined
എന്നാല്‍ ഇറാന്‍റെ അക്രമണശേഷം ട്രംപ്, ഓൾ ഈസ് വെൽ (എല്ലാം നല്ലത്) എന്നായിരുന്നു മറുപടി പറഞ്ഞത്. അയാള്‍ 'സോ ഫാർ സോ ഗുഡ്' (ഇതുവരെ എല്ലാം ശരിയാണ്) എന്നും കൂട്ടിച്ചേര്‍ത്തു.
undefined
അക്രമണശേഷം പെന്‍റഗണ്‍ ആദ്യം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ''എന്താണ് ആക്രമണം ഉണ്ടാക്കിയ പ്രത്യാഘാതം എന്നതിനെക്കുറിച്ച് പഠിച്ച് വരുന്നതേയുള്ളൂ'' എന്നാണ്. ഇറാൻ ഒരു ഡസൻ ബാലിസ്റ്റിക് മിസൈലുകളാണ്, അമേരിക്കൻ സൈന്യത്തിനും സഖ്യസേനയ്ക്കുമെതിരെ പ്രയോഗിച്ചെന്ന് പെന്‍റഗൺ വാർത്താക്കുറിപ്പിലും സ്ഥിരീകരിച്ചു.
undefined
ഇറാഖിലെ അമേരിക്കന്‍ സൈനീക താവളമായ അൽ അസദിന് സമീപം വീണ ഇറാന്‍റെ മിസൈല്‍ ഭാഗങ്ങള്‍ നാട്ടുകാര്‍ ശേഖരിച്ചപ്പോള്‍.
undefined
''എന്താണ് സ്ഥിതിഗതികൾ എന്ന് വിലയിരുത്തി വരികയാണ്. അമേരിക്കൻ സൈനികോദ്യോഗസ്ഥരെയും, പങ്കാളികളെയും സഖ്യസേനയിലെ ഉദ്യോഗസ്ഥരെയും മേഖലയിലെ സഖ്യകക്ഷികളെയും എല്ലാം സംരക്ഷിക്കാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകും. ഇപ്പോൾ ആക്രമണം നടന്ന മേഖലയിൽ ആക്രമണം ഉണ്ടാകുമെന്ന് ഞ‌ങ്ങൾ പ്രതീക്ഷിച്ചിരുന്നതാണ്'', എന്നും പെന്‍റഗൺ പ്രസ് സെക്രട്ടറി അലിസ ഫറാ വ്യക്തമാക്കുന്നു.
undefined
അക്രമണം പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ സൈനീകരെല്ലാം ബങ്കറിലായിരുന്നെന്നും ഇവരെല്ലാം സുരക്ഷിതരാണെന്നും അമേരിക്കന്‍ പ്രതിരോധ വൃത്തങ്ങളും അറിയിച്ചു. ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ സൈനികർ കൊല്ലപ്പെട്ടതായി വിവരമില്ല എന്ന് തന്നെയാണ് പെന്‍റഗണിന്‍റെ വിശദീകരണം. എന്നാൽ, യുദ്ധത്തിന് തയ്യാറാണെന്നും യുഎസ് സൈന്യം എന്തിനും സജ്ജമാണെന്നും അമേരിക്കന്‍ പ്രസിഡന്‍റ് ആവർത്തിച്ച് പറഞ്ഞു.
undefined
അമേരിക്കന്‍ സമയം ചൊവ്വാഴ്ച വൈകിട്ട് പെന്‍റഗണ്‍ വക്താവ് ജോനാഥന്‍ ഹൊഫ്‍മാനാണ് ഇറാഖില്‍ അമേരിക്കന്‍ സൈനികരെ ലക്ഷ്യമാക്കി ഇറാന്‍ ആക്രമണം നടത്തിയ വിവരം പുറത്ത് വിട്ടത്. അല്‍ അസദില്‍ അമേരിക്കന്‍ സൈന്യം തങ്ങുന്ന അല്‍ അസദ് എയര്‍ ബേസും അമേരിക്കന്‍ സൈനികളും സഖ്യരാജ്യങ്ങളിലും സൈനികരും തങ്ങുന്ന ഇര്‍ബിലിലെ സൈനികതാവളവും ലക്ഷ്യമിട്ട് ഒരു ഡ‍സനോളം മിസൈലുകള്‍ വര്‍ഷിച്ചിട്ടുണ്ട്. ആക്രണമണത്തില്‍ എത്രത്തോളം നാശനഷ്ടങ്ങളുണ്ടായി എന്ന കാര്യം പരിശോധിച്ചു വരികയാണ് - ഹൊഫ്‍മാന്‍ അറിയിച്ചു.
undefined
ഇതിനിടെ, ഞാൻ അമേരിക്കൻ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം ഇറാനെ ആണവായുധം കൈവശം വയ്ക്കാൻ അനുവദിക്കില്ലെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. ഇറാന്‍റെ മിസൈലാക്രമണത്തിൽ അമേരിക്കക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാഖിലുള്ള എല്ലാ അമേരിക്കൻ പട്ടാളക്കാരും സുരക്ഷിതരാണെന്നും മിലിട്ടറി ബേസിൽ നിസാരമായ നഷ്ടം ഉണ്ടായെന്നും ട്രംപ് വ്യക്തമാക്കി.
undefined
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്ന ചിത്രങ്ങളിലും അമേരിക്കന്‍ വ്യോമതാവളത്തിന് കാര്യമായ നാശനഷ്ടം ഉള്ള ലക്ഷണമില്ല. അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റ ഡോണാള്‍ഡ് ട്രംപ് 2018 ഡിസംബറില്‍ ഇറാഖിലെ അല്‍ അസാദ് എയര്‍ ബെയ്സ് സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ , തന്‍റെ ആദ്യ സന്ദര്‍ശനത്തില്‍ ഇറാഖി രാഷ്ട്രീയ നേതൃത്വത്തെ സന്ദര്‍ശിക്കാന്‍ കാണാന്‍ ട്രംപ് കൂട്ടാക്കിയിരുന്നില്ല.
undefined
ഇറാൻ ഭീകരവാദത്തിന്‍റെ മുൻനിര സ്പോൺസർമാരാണ്. ഖാസിം സുലൈമാനി ലോകത്തിലെ ഏറ്റവും വലിയ ഭീകരനാണെന്നും തന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് അമേരിക്കൻ സൈന്യം അദ്ദേഹത്തെ വധിച്ചതെന്നും ട്രംപ് പറഞ്ഞു.
undefined
സൈനിക തലവനെന്ന നിലയിൽ സുലൈമാനി പല ആക്രമണങ്ങൾക്കും മുഖ്യകാരണക്കാരനായിരുന്നു. അയാൾ ഹിസ്ബുള്ളയടക്കമുള്ള തീവ്രവാദികളെ പരിശീലിപ്പിച്ചു. സാധാരണക്കാർക്ക് നേരെ തീവ്രവാദികളെ വഴിതിരിച്ചുവിട്ടു. രക്തരൂഷിതമായ ആഭ്യന്തര കലാപങ്ങൾക്ക് അയാൾ തിരികൊളുത്തി.
undefined
ഈയിടെ അമേരിക്കയെ ലക്ഷ്യമാക്കി സുലൈമാനി പുതിയ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നു. പക്ഷെ അത് പരാജയപ്പെടുത്താൻ സാധിച്ചു. സുലൈമാനിയുടെ കൈയ്യിൽ അമേരിക്കക്കാരന്റെയും ഇറാനിയന്റെയും രക്തം പുരണ്ടിട്ടുണ്ട്. അയാളെ നേരത്തെ തന്നെ ഇല്ലാതാക്കേണ്ടതായിരുന്നു.
undefined
സുലൈമാനിയെ ഇല്ലാതാക്കിയതിലൂടെ ഭീകരവാദികൾക്ക് ശക്തമായ സന്ദേശമാണ് അമേരിക്ക നൽകുന്നത്. ആണവകരാറിലൂടെ നേടിയ പണം ഉപയോഗിച്ച് യെമനിലും സിറിയയിലും ലെബനിനിലും അവർ നരകങ്ങൾ സൃഷ്ടിച്ചു. ഇറാനിൽ അങ്ങോളമിങ്ങോളം നടന്ന ആഭ്യന്തര പ്രതിഷേധങ്ങളിൽ പങ്കെടുത്ത 1500 ഓളം പേരെ കൊലപ്പെടുത്തിയെന്ന് ട്രംപ് കുറ്റപ്പെടുത്തി.
undefined
ഇതിനിടെ വിദേശത്ത് അഭിപ്രായത്തെ സ്വാധീനിക്കാൻ ശ്രമിക്കുന്ന സ്റ്റേറ്റ് പിന്തുണയുള്ള തെറ്റായ പ്രചാരണ പരിപാടികൾ നടത്തുന്നതിന്‍റെ നീണ്ട ചരിത്രം ഇറാനുണ്ടെന്നും അമേരിക്കയിലെയും യുകെയിലെയും പ്രേക്ഷകരെ ലക്ഷ്യമാക്കി തെറ്റായതും ഭിന്നിപ്പിക്കുന്നതുമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഇറാനിയൻ പേജുകൾക്ക് ഫേസ്ബുക്ക് നിരോധനമേര്‍പ്പെടുത്തി തുടങ്ങി.
undefined
ഇറാന്‍റെ സൈനീക നടപടിയില്‍ ആഹ്ളാദം പ്രകടിപ്പിക്കുന്നവര്‍. ഇറാഖിന്‍റെ അതിർത്തിയിലുള്ള ഗൾഫ് രാജ്യങ്ങളില്‍ നിന്ന് യുഎസ് സൈനികർ പിന്മാറുമെന്ന് അവകാശവാദം ഉന്നയിച്ചതിനെത്തുടർന്നാണ് ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തതെന്ന് കുവൈത്തിന്‍റെ സ്റ്റേറ്റ് ന്യൂസ് ഏജൻസി കുന അവകാശപ്പെട്ടു.
undefined
മൂന്ന് ദിവസത്തിനുള്ളിൽ എല്ലാ യുഎസ് സൈനികരെയും പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച് യുഎസ് കമാൻഡറിൽ നിന്ന് കുവൈത്തിന്റെ പ്രതിരോധ മന്ത്രിക്ക് ഒരു കത്ത് ലഭിച്ചതായി പ്രാഥമിക റിപ്പോർട്ടിൽ പറഞ്ഞിരുന്നു.
undefined
രണ്ട് ഇറാഖ് വ്യോമതാവളങ്ങൾക്കെതിരായ ഇറാന്റെ മിസൈൽ ആക്രമണത്തിനൊപ്പം ഓൺ‌ലൈൻ തെറ്റായ വിവരങ്ങൾ, തെറ്റായി ലേബൽ ചെയ്ത ചിത്രങ്ങൾ, വാർത്താ ഉറവിടങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന അവകാശവാദങ്ങൾ എന്നിവ ആക്രമണവുമായി ബന്ധപ്പെട്ട മേഖലയിലെ നടുക്കങ്ങൾ വർദ്ധിപ്പിച്ചു.
undefined
undefined
click me!