ഞാനില്ലെങ്കിൽ നീ എന്ത് ചെയ്യും? 2 മാസം മുൻപ് സി ജെ റോയ് ചോദിച്ച ചോദ്യത്തിന് ഭാര്യയുടെ മറുപടി

Published : Jan 30, 2026, 08:53 PM IST

കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായ ഡോ. സിജെ റോയ് ജീവനൊടുക്കി. ഇൻകം ടാക്സ് റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്യുകയായിരുന്നു. നികുതി വെട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് ഓഫീസുകളിലും വസതികളിലും ആദായനികുതി വകുപ്പ്  പരിശോധന നടത്തിയിരുന്നു 

PREV
14
ഭാര്യയും മക്കളും ആരെല്ലാം?

സിജെ റോയിയുടെ വിവാഹം കഴിഞ്ഞിട്ട് 31 വർഷമായി. ലിനി റോയ് ആണ് ഭാര്യ. രോഹിത്, റിയ എന്നിങ്ങനെ രണ്ട് മക്കളാണ് സി ജെ റോയിക്കുള്ളത്. 

24
ബിഗ് ബോസിനും പിന്തുണയുമായി റോയി

കന്നഡ, മലയാളം ബിഗ് ബോസ് ഷോകളിലെ വിജയികൾക്ക് 50 ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ സൈമ അവാർഡ് ദാന ചടങ്ങിന് 8 വർഷം സ്പോൺസറുമായിരുന്നു.

34
ഞാനില്ലെങ്കിൽ നീ എന്ത് ചെയ്യും?

അടുത്തിടെ ഒരു പോഡ്‌കാസ്റ്റിൽ സിജെ റോയ് ഭാര്യയെക്കുറിച്ച് സംസാരിച്ചിരുന്നു. “ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ നീ എന്ത് ചെയ്യും?” എന്ന് അദ്ദേഹം ചോദിച്ചുവത്രേ. അപ്പോൾ ഭാര്യ അങ്ങനെയൊന്നും സംസാരിക്കരുതെന്ന് പറഞ്ഞു.

44
ഭാര്യയ്ക്ക് ലളിത ജീവിതം ഇഷ്ടമെന്ന് റോയി

സിജെ റോയ് വീണ്ടും ചോദിച്ചപ്പോൾ, “എനിക്ക് നിങ്ങളുടെ സ്വത്തിൽ താൽപ്പര്യമില്ല. ഞാൻ എൻ്റെ മക്കളെയും കൂട്ടി അമ്മയുടെ വീട്ടിലേക്ക് പോകും” എന്നായിരുന്നു ലിനിയുടെ മറുപടി. എൻ്റെ ഭാര്യ എവിടെ പോയാലും ലളിതമായി ജീവിക്കാൻ ആഗ്രഹിക്കുന്നു, അവൾക്ക് ആഡംബര ജീവിതം ഇഷ്ടമല്ല” എന്നും സി ജെ റോയി പറഞ്ഞിരുന്നു.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories