സംസ്ഥാനത്ത് ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ കോട്ടയത്ത് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് രോഗമെത്തിയത്. കുവൈറ്റില്‍ നിന്നെത്തിയ ഉഴവൂർ സ്വദേശിയായ രണ്ട് വയസുള്ള കുട്ടിക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. പ്രവാസലോകത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ രോഗവ്യാപനം കൂടുതലാകാനുള്ള സാധ്യതകള്‍ മുഖ്യമന്ത്രി ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ ഹോം ക്വാറന്‍റൈന്‍ ശക്തമാക്കണമെന്നും വേണ്ടിവന്നാല്‍ പൊലീസ് ഇടപെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനുള്ള തീരുമാനത്തെക്കുറിച്ചും പിണറായി വിശദീകരിച്ചു. ജില്ലയ്ക്കകത്ത് ബസ് സര്‍വ്വീസ് നടത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍