ഇടതുകോട്ടകൾ പൊളിച്ചടുക്കി യുഡിഎഫ്; ക്യാമ്പുകളിൽ മധുര പലഹാര വിതരണവും പടക്കം പൊട്ടിക്കലും!

Published : May 04, 2026, 10:25 AM IST

10 വർഷത്തെ ഇടത് ഭരണത്തിന് ശേഷം കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്ത് വരുന്ന ദിവസമാണിന്ന്. ആദ്യ മണിക്കൂർ മുതൽ കൃത്യമായ ലീഡ് ഉയർത്തിയാണ് യുഡിഎഫ് മുന്നേറുന്നത്.

PREV
14
യുഡിഎഫ് തരംഗം

കേരളത്തിലെ നിയസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലങ്ങൾ പുറത്തു വരുമ്പോൾ യുഡിഎഫ് തരംഗമെന്ന് അക്ഷരാർത്ഥത്തിൽ പറയാനാകുന്ന നിലയാണുള്ളത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്. യുഡിഎഫ് ക്യാമ്പുകളിൽ വലിയ ആഘോഷ പരിപാടികളികളാണ് സംഘിപ്പിച്ചിരിക്കുന്നത്.

24
മുഖ്യമന്ത്രി പിന്നിൽ

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ നിൽക്കുന്നത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്.

34
'മന്ത്രിസഭ' പിന്നിൽ

ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഏറ്റുമാനൂരില്‍ വിഎന്‍ വാസവനും പിന്നിലാണ്. ഇരിങ്ങാലക്കുടയില്‍ ആര്‍. ബിന്ദു, പത്തനാപുരത്ത് ഗണേഷ് കുമാര്‍, കളമശേരിയില്‍ പി രാജീവ്, മാനന്തവാടിയില്‍ ഒ ആര്‍ കേളു, നേമത്ത് ശിവന്‍കുട്ടി, ആറന്മുളയില്‍ വീണ ജോര്‍ജ്, താനൂരില്‍ അബ്ദുള്‍ റഹ്മാന്‍,ചേർത്തലയിൽ പി പ്രസാദ്, ധർമ്മടത്ത് പിണറായി വിജയൻ എന്നിവര്‍ പിന്നിലാണ്.

44
യുഡിഎഫിന്റെ ആത്മവിശ്വാസം

വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം തന്നെ യുഡിഎഫ് നേതാക്കൾ കൃത്യമായ ഈ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയടക്കം വിവാദങ്ങൾ ഉയർന്നു കേട്ടെങ്കിലും വി ഡി സതീശനടക്കമുള്ള നേതാക്കൾ തിരിച്ചു വരവ് ഉറപ്പിച്ചിരുന്നു. 

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories