കഴിഞ്ഞ ദിവസമാണ് പതിനാറാം നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്. ഇത്തവണ ശക്തമായ പോരാട്ടമായിരുന്നു കേരളത്തിലെ 140 മണ്ഡലങ്ങളിലും നടന്നത്. എങ്കിലും ജനങ്ങൾ ഉറ്റുനോക്കുന്ന പത്ത് മണ്ഡലങ്ങളുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം.
ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് പാലക്കാട്. യുഡിഎഫിനുവേണ്ടി രമേഷ് പിഷാരടിയും എൻഡിഎയ്ക്ക് വേണ്ടി ശോഭ സുരേന്ദ്രനും എൽഡിഎഫിനുവേണ്ടി എൻഎംആർ റസാഖുമാണ് മത്സരത്തിനിറങ്ങിയത്. മണ്ഡലം നിലനിർത്താൻ യുഡിഎഫും രണ്ടാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തെത്താൻ എൻഡിഎയും മണ്ഡലം തിരിച്ചു പിടിക്കാൻ എൽഡിഎഫും ശക്തമായ പോരാട്ടമാണ് നടത്തിയത്.
210
നേമം- ത്രികോണ മത്സരം
ബിജെപിക്ക് കേരളത്തിൽ പ്രതീക്ഷയുള്ള മണ്ഡലമാണ് നേമം. ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖരാണ്. കടുത്ത ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് നേമം. ഇത്തവണ മണ്ഡലം നിലനിര്‍ത്താന്‍ വി ശിവൻകുട്ടിയാണ് എല്‍ഡിഎഫ് രംഗത്തിറങ്ങുന്നത്. കെഎസ് ശബരീനാഥൻ ആണ് യുഡിഎഫ് സ്ഥാനാർഥി.
310
തൃശൂർ- കളം മാറ്റി പത്മജ
പത്മജ വേണുഗാപോലാണ് തൃശൂരിൽ എൻഡിഎ സ്ഥാനാർഥി എന്നതാണ് മണ്ഡലത്തിലെ ഏറ്റവും വലിയ പ്രത്യേകത. കഴിഞ്ഞ തവണ മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടിയായിരുന്നു പത്മജ മത്സരിച്ചത്. ആലങ്കോട് ലീലാ കൃഷ്ണനാണ് എൽഡിഎഫ് സ്ഥാനാർഥി. രാജൻ പല്ലനാണ് യുഡിഎഫ് സ്ഥാനാർഥി. സുരേഷ് ഗോപി അട്ടിമറി വിജയം നേടിയതുപോലെ പത്മജയെ രംഗത്തിറക്കി അത്ഭുതം സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
മണ്ഡലം നിലനിർത്താൻ വികെ പ്രശാന്തിനെ തന്നെയാണ് എൽഡിഎഫ് കളത്തിലിറക്കിയിരിക്കുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനാണ് യുഡിഎഫ് സ്ഥാനാർഥി. മുൻ ഡിജിപി ആർ ശ്രീരേഖയാണ് എൻഡിഎ സ്ഥാർഥി. എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് എംഎൽഎ ബ്രോയുടെ വട്ടിയൂർക്കാവ്.
510
പേരാവൂർ- കരുത്തുറ്റ പോരാട്ടം
പേരാവൂരിൽ കരുത്തർ ഏറ്റുമുട്ടുന്നു എന്നതാണ് പ്രത്യേകത. എൽഡിഎഫ് സ്ഥാനാർഥിയായി മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജയെയാണ് കളത്തിൽ ഇറക്കിയത്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. പൈലി വാത്യാട്ടാണ് യുഡിഎഫ് സ്ഥാനാർഥി.
610
ധർമ്മടം - ക്യാപ്റ്റൻ്റെ മൂന്നാം അങ്കം
മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന മണ്ഡലമാണ് എന്നതാണ് ധർമ്മടത്തിൻ്റെ പ്രത്യേകത. കോൺഗ്രസ് യുവ നേതാവ് വിപി അബ്ദുൾ റഷീദിനെയാണ് യുഡിഎഫ് രംഗത്ത് ഇറക്കിയത്. ഇടതുപക്ഷത്തിൻ്റെ ഉറച്ച് കോട്ടയാണ് ധർമ്മടം.
710
പറവൂർ- പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലം
പ്രതിപക്ഷ നേതാവിൻ്റെ മണ്ഡലമാണ് പറവൂർ. തുടർച്ചയായി ആറാം തവണയാണ് അദ്ദേഹം പറവൂരിൽനിന്ന് മത്സരിക്കുന്നത്. ഓരോ പ്രാവശ്യവും വിഡി സതീശൻ മണ്ഡലത്തിൽ ഭൂരിപക്ഷം ഉയർത്താറുണ്ട്. അതുകൊണ്ടുതന്നെ മണ്ഡലത്തിലെ ഫലം ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരള വീക്ഷിക്കുന്നത്.
810
ബേപ്പൂർ- പിവി അൻവറിൻ്റെ രംഗപ്രവേശനം
ടൂറിസം പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസ് മത്സരിക്കുന്ന മണ്ഡലമാണ് ബേപ്പൂർ. റിയാസിനെതിരെ പിവി അൻവറാണ് എതിരാളിയായി എത്തിയത് എന്നതാണ് ബേപ്പൂർ മണ്ഡലത്തെ ആകർഷകമാക്കുന്നത്.
910
പേരാമ്പ്ര - യുവത്വവും അനുഭവസമ്പത്തും തമ്മിലുള്ള ഏറ്റുമുട്ടൽ
എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ മത്സരിക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. 1980 മുതൽ തന്നെ ഇടത് കോട്ടയാണ്. ടിപി രാമകൃഷ്ണനോട് മത്സരിക്കാൻ എത്തിയത് എംഎസ്എഫിലൂടെ വളർന്നുവന്ന യുവനേതാവ് ഫാത്തിമ തഹ്ലിയയാണ്. ടിപി രാമകൃഷ്ണൻ നാലാം തവണയാണ് ഇവിടെനിന്ന് ജനവിധി തേടുന്നത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിലും തദ്ദേശ തേരഞ്ഞെടുപ്പിലും നേട്ടം കൈവരിക്കാൻ കഴിഞ്ഞതാണ് യുഡിഎഫിൻ്റെ പ്രതീക്ഷ.
1010
മഞ്ചേശ്വരം- ബിജെപി ഇത്തവണ കൈവിടുമോ?
ബിജെപിക്ക് ഏറെ സ്വാധീനമുള്ള മണ്ഡലമാണിത്. 2016-ൽ വെറും 89 വോട്ടുകൾക്കാണ് കെ സുരേന്ദ്രൻ ഇവിടെനിന്ന് പരാജയപ്പെട്ടത്. മുസ്ലീം ലീഗും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്. അതുകൊണ്ടുതന്നെ ഇത്തവണ എന്താകുമെന്ന ജനങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam