മോദി മുതൽ കമൽ ഹാസൻ വരെ; ഇനി ആവേശം വാനോളം, താരപ്രചാരകര്‍ കേരളത്തിലേയ്ക്ക്

Published : Mar 29, 2026, 05:21 PM IST

സംസ്ഥാനത്തെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താരപ്രചാരകര്‍ എത്തുന്നു. എൻഡിഎയുടെ പ്രചാരണങ്ങൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി.

PREV
15
പ്രധാനമന്ത്രിയുടെ ഒന്നിലധികം റാലികൾ

പ്രധാനമന്ത്രിയുടെ ഒന്നിലധികം റാലികൾ കേരളത്തിൽ നിശ്ചയിച്ചിട്ടുണ്ട്. ഏപ്രിൽ നാലിന് പാലായിലും തിരുവനന്തപുരത്തും പ്രധാനമന്ത്രി എത്തും. സുരേഷ് ​ഗോപി, കെ. സുരേന്ദ്രൻ, വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ തുടങ്ങിയവരും ബിജെപിയുടെ താരപ്രചാരകരായി രം​ഗത്തുണ്ട്.

25
പാലക്കാടും തൃശൂരും പിടിക്കാൻ ബിജെപി

പാലക്കാട് എത്തിയ മോദി മേഴ്സി കോളേജ് പരിസരത്ത് നിന്ന് കോട്ട മൈതാനത്തേക്ക് റോഡ് ഷോ നടത്തി. മിഷൻ സ്കൂൾ ജംഗ്ഷൻ മുതൽ എസ്ബിഐ ജംഗ്ഷൻ വരെയാണ് റോഡ് ഷോ നടത്തിയത്. കോട്ടമൈതാനത്തെ പൊതുസമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തു.

35
രാഹുൽ മുതൽ സുധാകരൻ വരെ

ബിജെപിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ദേശീയ നേതാക്കൾ കേരളത്തിലേക്ക് എത്തുമ്പോൾ എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ, സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ കോൺഗ്രസിൻ്റെ താര പ്രചാരകരാകും. കെ സുധാകരൻ ഉൾപ്പെടെ 40 പേരടങ്ങിയ താരപ്രചാരകരുടെ പട്ടികയാണ് കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചിട്ടുള്ളത്.

45
ദേശീയ നേതാക്കളും കേരളത്തിലേയ്ക്ക്

എ കെ ആൻ്റണിയെ പോലെയുള്ള സംസ്ഥാന നേതാക്കൾക്ക് പുറമേ, ദീപാദാസ് മുൻഷി, സിദ്ധരാമയ്യ, രേവന്ത് റെഡി, ഡികെ ശിവകുമാർ, മുകുൾ വാസ്‌നിക്, സച്ചിൻ പൈലറ്റ്, കനയ്യകുമാർ, മുഹമ്മദ് അസറുദ്ദീൻ എന്നീ നേതാക്കളും പ്രചാരണത്തിനായി കേരളത്തിലെത്തും.

55
മുന്നിൽ നിന്ന് നയിച്ച് പിണറായി

അതേസമയം, പിണറായി വിജയൻ പാലക്കാട്, മലപ്പുറം ജില്ലകളിൽ പ്രചാരണം നടത്തി. ധര്‍മ്മടത്ത് പിണറായി വിജയന് വേണ്ടി കമൽ ഹാസൻ എത്തും. പ്രകാശ് രാജ്, റാപ്പര്‍ വേടൻ, റിമ കല്ലിങ്കൽ തുടങ്ങിയവരും ഇടതുപക്ഷത്തിന്റെ താര പ്രചാരകരാകും.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories