ചികിത്സയില്‍ 6029 പേര്‍, കേരളത്തില്‍ 84 കൊവിഡ് ക്ലസ്റ്ററുകള്‍, 285 ഹോട്ട്സ്പോട്ട്; തീരമേഖല മൂന്ന് സോണാക്കും

First Published Jul 17, 2020, 9:20 PM IST

സംസ്ഥാനത്ത് 791 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുളളവരുടെ എണ്ണം 6029 ആയി. കേരളത്തില്‍ ഇതുവരെ 11066 പേര്‍ക്കാണ് കൊവിഡ് രോഗബാധയേറ്റത്. തിരുവനന്തപുരത്ത് തീരമേഖലയിൽ സ്ഥിതി ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൂന്തുറ, പുല്ലുവിള തുടങ്ങിയ പ്രദേശങ്ങളിൽ സാമൂഹിക വ്യാപനമാണെന്ന് സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് സാമൂഹിക വ്യാപനം പ്രഖ്യാപിക്കുന്നത്.

532 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ. അതിൽ 42 പേരുടെ ഉറവിടം വ്യക്തമായിട്ടില്ല. 135 പേർ വിദേശത്ത് നിന്നെത്തി. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 98 പേര്‍, ആരോഗ്യ പ്രവർത്തകർ 15, ഐടിബിപി, ബിഎസ്എഫ് ഒന്ന് വീതം. ഇന്ന് ഒരു കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 285 ആക്കി ഉയര്‍ത്തി. ഇന്നലെ 271 ഹോട്ട്സ്പോട്ടുകളാണ് ഉണ്ടായിരുന്നത്.

തിരുവനന്തപുരത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് 237 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. നാല് ആരോഗ്യ പ്രവർത്തകർക്കും രോഗം. അസാധാരണ സാഹചര്യമാണ്. തീര പ്രദേശങ്ങളിൽ പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിക്കേണ്ടി വരും. നാളെ അത് വേണ്ടി വരും. ഇന്ന് പ്രഖ്യാപിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തീര മേഖലയെ മൂന്ന് സോണുകളാക്കും. അഞ്ച് തെങ്ങ് -പെരുമാതുറ, പെരുമാതുറ-വിഴിഞ്ഞം, വിഴിഞ്ഞം-ഊരമ്പ് എന്നിങ്ങനെയാണ് സോണുകൾ. കണ്ടെയ്ൻമെന്റ് സോണിൽ ജനം പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളത്തില്‍ 84 കൊവിഡ് ക്ലസ്റ്ററുകളാണ് ഉള്ളതെന്നും മുഖ്യമന്ത്രി വിവരിച്ചു. ഇതില്‍ തന്നെ 10 എണ്ണം ലാര്‍ജ് ക്ലസ്റ്ററുകളാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഇന്നത്തെ പ്രധാനസംഭവങ്ങള്‍ ചുവടെ

undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
undefined
click me!