ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം പിടിക്കുമെന്ന് മൂന്ന് മുന്നണികളും, പോളിംഗ് പുരോഗമിക്കുന്നു

Published : Dec 08, 2020, 10:35 AM IST

കൊവിഡ് രോഗാണുവിന്‍റെ വ്യാപനത്തിനെ തുടര്‍ന്ന് മാസ്കിട്ട് അകലം പാലിച്ച് കേരളത്തില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടം ആരംഭിച്ചു. ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളിലെ പോളിംഗ് ബൂത്തുകളിലേക്കും രാവിലെ ഏഴ് മണിക്ക് തന്നെ ജനങ്ങള്‍ എത്തിത്തുടങ്ങിയിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ സമ്മതിദാനം ഉപയോഗിക്കുന്നത്. 395 തദ്ദേശ സ്ഥാപനങ്ങളിലേക്ക് വോട്ട് ചെയ്യാനായി 11,225 ബൂത്തുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പോളിംഗ്. ക്യൂവിൽ ആറടി അകലം പാലിക്കണം. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. ഒരു സമയം ബൂത്തിൽ മൂന്ന് വോട്ടർമാരെ മാത്രമേ പ്രവേശിപ്പിക്കൂ. കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. രാവിലെ 7 മണി മുതൽ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷം കൊവിഡ് സ്ഥിരീകരിച്ചവർക്ക് പിപിഇ കിറ്റണിഞ്ഞ് പോളിംഗിന്‍റെ അവസാന മണിക്കൂറിൽ വോട്ട് ചെയ്യാന്‍ അനുവദിക്കും. 

PREV
112
ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ്; തിരുവനന്തപുരം പിടിക്കുമെന്ന് മൂന്ന് മുന്നണികളും, പോളിംഗ് പുരോഗമിക്കുന്നു

രണ്ടാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. എറണാകുളം, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളാണ് മറ്റന്നാൾ ബൂത്തിലെത്തുന്നത്, കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ കൊട്ടിക്കലാശം ഉണ്ടാവില്ല. പകരം രാവിലെ മുതൽ വാർഡ് കേന്ദ്രങ്ങളിൽ സ്ഥാനാർഥികൾ റോഡ് ഷോ നടത്തും. പ്രമുഖ നേതാക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ പ്രചാരണത്തിന് എത്തിയിരുന്നു. മൂന്നാം ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്.

212

ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകഴില്‍ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 88 ലക്ഷത്തോളം വോട്ടർമാരാണ് ഇന്ന് വിധിയെഴുതുന്നത്. കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ആദ്യ 15 മിനിറ്റില്‍ രണ്ട് ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്.
 
312

വോട്ടെടുപ്പ് മൂന്ന് മണിക്കൂറിലേക്ക് അടുക്കുമ്പോള്‍ 15.9 ശതമാനം പോളിങാണ് ആകെ രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തി.(ശബരീനാഥ് എംഎല്‍എയും കുടുംബവും വോട്ട് രേഖപ്പെടുത്തിയശേഷം പോളിങ്ങ് ബൂത്തിന് പുറത്ത്. )

412

കര്‍ശന കൊവിഡ‍് നിയന്ത്രണങ്ങൾ പാലിച്ചാണ് വോട്ടെടുപ്പ്. ചില പോളിങ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് യന്ത്രം തകരാറിലായത് ഒഴിച്ചാല്‍ പോളിങ് സുഖകരമായി പുരോഗമിക്കുകയാണ്. മന്തിമാരായ മേഴ്സിക്കുട്ടിയമ്മ, കെ രാജു, കടകംപള്ളി സുരേന്ദ്രന്‍, എം എം മണി, സുരേഷ് ഗോപി എംപി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ സമ്മതിദാനം വിനിയോഗിച്ചു.

512

വോട്ടിങ്ങ് പുരോഗമിക്കുന്നതിനിടെ പത്തനംതിട്ട ജില്ലയിലെ നാരാണംമുഴി പഞ്ചായത്തില്‍ റാന്നി ഇടമുറി ഗവമെന്‍റ് സ്കൂളില്‍ വോട്ട് ചെയ്ത് ഇറങ്ങവേ ഒരു വോട്ടര്‍ കുഴഞ്ഞുവീണു മരിച്ചു. മരിച്ച വോട്ടറുടെ വാര്‍ഡില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അദ്ദേഹത്തിന്‍റെ സഹോദരന്‍റെ മകനാണ്.  

612

ആദ്യഘട്ട തെരെഞ്ഞുടപ്പില്‍ തന്നെ മൂന്ന് മുന്നണികളും ഒരുപോലെ തങ്ങളുടെ വിജയം ഉറപ്പിച്ച് പറയുന്നു. തിരുവനന്തപുരം ജില്ലയിലും പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയും ഇടത് മുന്നണി ഭരണം പിടിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അവകാശപ്പെട്ടു. 

712

ഇന്ധനവില വര്‍ദ്ധിക്കുന്നത് അടക്കമുള്ള പ്രശ്നങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കടകംപള്ളി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും നല്ല നടപടികള്‍ക്കുള്ള അംഗീകരവും ഈ തെരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  (വി ജോയ് എംഎല്‍എ വോട്ട് രേഖപ്പെടുത്തുന്നു.) 

812

കേരളജനത അഴിമതി സർക്കാരിനെതിരെ വിധിയെഴുതുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.  ബിജെപിയെ ജനം പിന്തുണക്കില്ല. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരായ ജനവികാരം വോട്ടിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ജനപിന്തുണ യുഡിഎഫിനാണ്. വൻവിജയം സ്വന്തമാക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ ഭരണമാറ്റത്തിന്‍റെ തുടക്കമാകും ഈ തെരഞ്ഞെടുപ്പ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഉന്നതനാരാണ് എന്ന ചോദ്യം വീണ്ടും ഉന്നയിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഭരണഘടനാ സ്ഥാനം വഹിക്കുന്ന ആരാണ് ആ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സംസ്ഥാന സർക്കാരിന്‍റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. അത് കൊണ്ടാണ് മുഖ്യമന്ത്രി പ്രചരണരംഗത്ത് നിന്ന് ഒളിച്ചോടിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

912

അതേസമയം, തിരുവനന്തപുരത്ത് ബിജെപിക്ക് ശുഭ പ്രതീക്ഷയാണ് ഉള്ളതെന്ന് സുരേഷ് ഗോപി എംപി പ്രതികരിച്ചു. ശാസ്തമംഗലം സ്കൂളില്‍ വോട്ട് ചെയ്തശേഷം പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി മികച്ച വിജയം നേടുമെന്ന് കുമ്മനം രാജശേഖരനും പ്രതികരിച്ചു. എൽഡിഎഫും യുഡിഎഫും കേരള രാഷ്ട്രീയത്തിൽ അപ്രസക്തരായി എന്നും തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിക്കുമെന്നും കുമ്മനം അവകാശപ്പെട്ടു. 

1012

കേരള രാഷ്ട്രീയത്തിലെ രണ്ട് മുതിർന്ന നേതാക്കളുടെ അസാന്നിധ്യം കൊണ്ടും ഈ തദ്ദേശ തെരഞ്ഞെടുപ്പ് ശ്രദ്ധേയമാവുകയാണ്. സംസ്ഥാനത്തിന്‍റെ മുൻ മുഖ്യമന്ത്രിമാരായ വിഎസ് അച്യുതാനന്ദനും, എ കെ ആന്‍റണിയും ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ല. 

1112

ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ വിഎസ് അച്യുതാനന്ദൻ തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ്. എ കെ ആന്‍റണി കൊവിഡ് മുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടിൽ വിശ്രമത്തിലാണ്. വി എസ് അച്യുതാനന്ദൻ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തപാൽ വോട്ടിനായി ആപേക്ഷിച്ചിരുന്നെങ്കിലും പഞ്ചായത്ത് രാജ് ആക്ടിൽ ഇതിന് വകുപ്പില്ലാത്തതിനാൽ നൽകാനാവില്ലെന്ന് അറിയിച്ചിരുന്നു. കൊവിഡ് രോഗികൾക്കും ക്വാറൻറീനിലുള്ളവർക്കും മാത്രമാണ് സ്പെഷ്യൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. 

1212

കേരളം രൂപീകൃതമായതിന് ശേഷം ഒരു പക്ഷേ ആദ്യമായിട്ടായിരിക്കും വി എസ് ഒരു തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കുന്നത്. ആലപ്പുഴയിലാണ് വിഎസിന്‍റെ വോട്ട്. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ വോട്ട് വഴുതക്കാടാണ്. ജഗതി സ്കൂളിലാണ് സാധാരണ ആന്‍റണി വോട്ട് ചെയ്യാനെത്താറ്. കൊവിഡ് ബാധിതരായ ആന്‍റണിയും ഭാര്യയും രോഗമുക്തി നേടിയ ശേഷം ദില്ലിയിലെ വീട്ടിൽ ഇപ്പോള്‍ വിശ്രമത്തിലാണ്.
 
click me!

Recommended Stories