പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. താനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അബ്ദുറഹ്മാൻ. താൽപ്പര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തി എന്നാണ് സൂചന.

മലപ്പുറം: സ്ഥാനാർത്ഥി പ്രഖ്യാപനം കഴി‍ഞ്ഞ് രണ്ട് ദിവസമായിട്ടും പ്രചാരണത്തിന് ഇറങ്ങാതെ മന്ത്രി വി അബ്ദുറഹ്മാൻ. താനൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയാണ് അബ്ദുറഹ്മാൻ. താൽപ്പര്യം ഇല്ലാഞ്ഞിട്ടും നിർബന്ധിപ്പിച്ചു സ്ഥാനാർത്ഥി ആക്കിയതിൽ അതൃപ്തി എന്നാണ് ലഭ്യമാകുന്ന സൂചന. എന്നാൽ, ആരോ​ഗ്യ കാരണങ്ങളാലാണ് പ്രചാരണത്തിന് ഇറങ്ങാത്തത് എന്നാണ് സിപിഎമ്മിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ ഭരണം എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യു ഡി എഫ്.