ജലീലിനെതിരെ അലയടിച്ച് മഹിളാമോർച്ചയുടെ പ്രതിഷേധം; സെക്രട്ടേറിയറ്റ് ചാടിക്കടക്കാന്‍ ശ്രമം

Published : Sep 14, 2020, 03:07 PM ISTUpdated : Sep 14, 2020, 03:55 PM IST

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം സംസ്ഥാനത്ത് തുടരുന്നു. വിവിധ യുവജന സംഘടനകളും മഹിളാമോര്‍ച്ചയും തലസ്ഥാനത്തും സ്ഥാനവ്യാപകമായും പ്രതിഷേധം നടത്തുകയാണ്. വിവിധ ഇടങ്ങളില്‍ മാര്‍ച്ചുകള്‍ പൊലീസുമായുള്ള സംഘര്‍ത്തിന് വഴിമാറിയപ്പോള്‍ മഹിളാമോർച്ച പ്രവർത്തകർ സെക്രട്ടറിയറ്റിലേക്ക് ചാടിക്കടക്കാന്‍ ശ്രമിച്ചാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. 

PREV
115
ജലീലിനെതിരെ അലയടിച്ച് മഹിളാമോർച്ചയുടെ പ്രതിഷേധം; സെക്രട്ടേറിയറ്റ് ചാടിക്കടക്കാന്‍ ശ്രമം

എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനമെങ്ങും പ്രതിപക്ഷ പ്രക്ഷോഭം. 

215

പ്രതിപക്ഷ യുവജന സംഘടനകളായ യൂത്ത്കോൺഗ്രസും എംഎസ്എഫും യുവമോർച്ചയും മഹിളാ മൂർച്ചയും പ്രതിഷേധിച്ചു. 

315

വിവിധയിടങ്ങളിൽ നടത്തിയ മാർച്ചുകൾ പൊലീസുമായുളള സംഘർഷത്തിൽ കലാശിച്ചു. 

415

തിങ്കളാഴ്‌ച നടന്ന പ്രതിഷേധത്തിനിടെ സെക്രട്ടേറിയറ്റിലേക്ക് ചാടിക്കയറാൻ ശ്രമിച്ചു മഹിളാമോർച്ച പ്രവർത്തകർ.

515

സെക്രട്ടേറിയറ്റിലേക്ക് കടക്കാൻ ശ്രമിച്ച മഹിളാമോർച്ച പ്രവർത്തകരെ ഏറെ പണിപ്പെട്ടാണ് പൊലീസ് പിന്തിരിപ്പിച്ചത്. 

615

കൊച്ചിയിലും ഇടുക്കിയിലും കൊടുങ്ങല്ലൂരിലും സമരക്കാർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി.

715

ഇന്നലെ മലപ്പുറം മുതൽ തിരുവനന്തപുരം വരെയുള്ള മന്ത്രിയുടെ യാത്രയിലുടനീളം പ്രതിഷേധം ഉയർന്നിരുന്നു.

815

ജലീലിന്‍റെ വാഹനത്തിന് നേരെ പലയിടങ്ങളിലും കരിങ്കൊടി കാട്ടലും ചീമുട്ടയേറുമുണ്ടായി. 

915

കെടി ജലീൽ രാജിവയ്ക്കണം എന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ യുവജന സംഘടനകളുടെ പ്രതിഷേധം

1015

കനത്ത സുരക്ഷയിലായിരുന്നു വളാഞ്ചേരിയില്‍നിന്ന് 329 കിലോമീറ്റര്‍ പിന്നിട്ട് തിരുവനന്തപുരത്തേക്ക് ജലീലിന്‍റെ യാത്ര. 

1115

പ്രതിഷേധങ്ങള്‍ പിന്നിട്ട് രാത്രി ഒമ്പത് മണിയോടെയാണ് കെ ടി ജലീല്‍ തലസ്ഥാനത്തെത്തി. 

1215

ഇന്നലെ രാത്രി തിരുവനന്തപുരത്ത് എത്തിയ ജലീല്‍ കനത്ത പൊലീസ് കാവലില്‍ മന്ത്രിമന്ദിരത്തില്‍ തുടരുകയാണ്. 

1315

പുതിയ ആരോപണങ്ങള്‍ ഉയരുമ്പോഴും പ്രതിഷേധങ്ങള്‍ കനക്കുമ്പോഴും മന്ത്രി കെടി ജലീല്‍ മൗനം തുടരുകയാണ്.

1415

മന്ത്രിയുടെ രാജി വേണ്ടെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സിപിഎമ്മും ഇടതുമുന്നണിയും.

1515

പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കനത്ത പൊലീസ് ബന്തവസിലാണ് മന്ത്രിയുടെ വീടടങ്ങുന്ന കന്‍റോണ്‍മെന്‍റ് ക്യാമ്പസ്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories