ശംഖുമുഖം തീരത്ത് INSവിക്രാന്ത്, കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങൾ, കരുത്ത് കാട്ടി നാവികസേനയും; അമ്പരന്ന് കാണികൾ

Published : Dec 04, 2025, 11:05 AM IST

ശംഖുമുഖം തീരത്ത്  ഐഎൻഎസ് വിക്രാന്തും, വിമാനങ്ങളും മിഗ് 29 വിമാനവും. സൈനികാഭ്യാസങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ട് ആയിരക്കണക്കിന് കാണികളും. നാവിക സേന ദിനത്തോടനുബന്ധിച്ച് ശംഖുമുഖത്ത് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവുമായി നാവികസേന. സാക്ഷിയായി രാഷ്ട്രപതിയും.

PREV
18
സാക്ഷിയായി രാഷ്ട്രപതി

രാഷ്ട്രപതി ദ്രൗപതി മ‍ർമ്മുവിന്റെ സാന്നിധ്യത്തിലായിരുന്നു നാവികസേന പ്രകമ്പനം സൃഷ്ടിക്കുന്ന അഭ്യാസപ്രകടനങ്ങൾ കാഴ്ച വെച്ചത്.

28
നാവിക കരുത്തിന് സാക്ഷിയായി ശംഖുമുഖം

തിരുവനന്തപുരത്ത് രാഷ്ട്രപതി ദ്രൗപതി മ‍ർമ്മു എത്തിയതിന് പിന്നാലെ 21 ഗൺ സല്യൂട്ടുമായി ഐഎൻഎസ് കൊൽക്കത്ത കടലിൽ പ്രകമ്പനം തീർത്തു.

48
ഇന്ത്യൻ പോർ വിമാനം മിഗ് 29

ഐഎൻഎസ് വിക്രാന്തിൽ നിന്നും ഇന്ത്യൻ പോർ വിമാനം മിഗ് 29 പറന്നുയർന്നത് നിലക്കാത്ത കയ്യടികളോടെയാണ് കാണികൾ വരവേറ്റത്.

58
പ്രകമ്പനം സൃഷ്ടിക്കുന്ന അഭ്യാസപ്രകടനങ്ങൾ

കാർമേഘങ്ങൾ കീറിമുറിച്ച് യുദ്ധവിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ എല്ലാവരേയും ആവേശത്തിലാക്കുന്നതായിരുന്നു.

68
കാണികളിലും ആവേശം

സേനയുടെ സൈനികാഭ്യാസങ്ങൾ അത്ഭുതത്തോടെ നോക്കിക്കണ്ട് ആയിരക്കണക്കിന് കാണികളും ശംഖുമഖത്ത് ആവേശമായി.

78
പ്രശംസിച്ച് രാഷ്ട്രപതി

കേരളത്തിന്‍റെ നാവിക പാരമ്പര്യം നാവിക സേനക്ക് കരുത്താകുമെന്ന് രാഷ്ട്രപതി ദ്രൌപതി മുർമ്മു പ്രശംസിച്ചു.

88
നാവികസേന ഒരുക്കിയ വിസ്മയ കാഴ്ച

നാവിക സേന ദിനത്തോടനുബന്ധിച്ച്  പോർവിമാനങ്ങളുടേയും പോരാട്ട കപ്പലുകളുടേയും അഭ്യാസ പ്രകടനങ്ങൾക്കാണ് ശംഖുമുഖം വേദിയായത്.

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Photos on
click me!

Recommended Stories