ഗാന്ധിഭവന്‍ അന്തേവാസികളൊത്ത് ഓണസദ്യയുണ്ട് രാഹുല്‍ ഗാന്ധി എം പി

First Published Aug 18, 2021, 11:02 AM IST

മൂന്ന് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി ഇന്നലെ വണ്ടൂര്‍ ഗാന്ധിഭവൻ സ്നേഹമരം ഓൾഡ് ഏജ് ഹോം സന്ദര്‍ശിച്ചു. അന്തേവാസികള്‍ക്കൊപ്പം ഓണസദ്യയും കഴിച്ച് അന്തേവാസികള്‍ക്കുള്ള ഓണക്കോടിയും സമ്മാനിച്ചാണ്  അദ്ദേഹം മടങ്ങിയത്. ഇന്നലെ ഉച്ചക്ക് രണ്ടുമണിയോടെയാണ് കാരക്കാപറമ്പിലെ ഗാന്ധിഭവനിൽ വയനാട് എം പി കൂടിയായ രാഹുൽഗാന്ധിയെത്തിയത്.നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ  കോണ്‍ഗ്രസ് തോൽവിക്ക് ശേഷം ഇതാദ്യമായാണ് രാഹുൽ ഗാന്ധി മണ്ഡല സന്ദര്‍ശനത്തിന് കേരളത്തിലെത്തുന്നത്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനൊന്ന് അന്തേവാസികളാണ് ഗാന്ധിഭവനിലുള്ളത്. ഉച്ചഭക്ഷണത്തിനു ശേഷം അന്തേവാസികൾക്ക് അദ്ദേഹം പുതുവസ്ത്രങ്ങൾ നൽകി.  ഒരുമണിക്കൂറോളം സമയം ഇവിടെ ചിലവിട്ടാണ് അദ്ദേഹം മടങ്ങിയത്.

എഫ്എച്ച്സി നൂല്‍പ്പുഴയില്‍ ഡെന്‍റൽ യൂണിറ്റ് ഉദ്ഘാടനും ഫിസിയോതെറാപ്പി ഉപകരണ വിതരണവും ചെയ്തു. 

പൊന്‍കുഴിയില്‍ കാട്ടുനായക കോളനിയിലെ കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു. 

ഡിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ ഉയർന്ന അതൃപ്തി നേതാക്കൾ രാഹുൽ ഗാന്ധിയെ നേരിട്ടറിയിക്കാനും സാധ്യതയുണ്ട്.

നാളെ കളക്റ്ററും ജനപ്രതിനിധികളുമായുള്ള കൊവിഡ് അവലോകന യോഗത്തിന് ശേഷം മലപ്പുറത്തേക്ക് തിരിക്കും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!