ഓടയില്‍ വീണ അംഗപരിമിതന് കൈത്താങ്ങായി മദ്ധ്യവയസ്കന്‍

Published : May 12, 2021, 10:43 AM ISTUpdated : May 13, 2021, 10:03 AM IST

തിരുവനന്തപുരം നഗരത്തില്‍ ഇന്നലെ രാത്രി മുതല്‍ പെയ്ത അതിശക്തമായ മഴയില്‍ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. തിരുവനന്തപുരം അട്ടകുളങ്ങര കിള്ളിപ്പാലം ബൈ പാസ്സ് റോഡില്‍ ഇന്ന് രാവിലെ വീടിന് പുറത്തിറങ്ങവെ റോഡിലെ വെള്ള കെട്ടിൽ വീണുപോയ അംഗപരിമിതനായ മദ്ധ്യവയസ്കനെ  എഴുലേൽപ്പിക്കുന്ന വഴിയാത്രക്കാരന്‍. ചിത്രങ്ങള്‍ പകര്‍‌ത്തിയത് അരുണ്‍ കടയ്ക്കൽ.   

PREV
17
ഓടയില്‍ വീണ അംഗപരിമിതന് കൈത്താങ്ങായി മദ്ധ്യവയസ്കന്‍

സഹായത്തിനായി ആരെയെങ്കിലും നോക്കി വെള്ളക്കെട്ടില്‍ വീണ് കിടക്കുകയായിരുന്നു അയാള്‍...

27

അതുവഴി പോയ മദ്ധ്യവയസ്കനായയാള്‍, വീണ് കിടക്കുന്നയാളെ സഹായിക്കാനെത്തി. 

37

അദ്ദേഹം വീണയാളെ കൈ പിടിച്ച് ഉയര്‍ത്തിയപ്പോഴാണ് വീണയാള്‍ക്ക് ഒരു കാലില്ലായിരുന്നുവെന്ന് മനസിലായത്. ഇരുവരും കൂടി ആ വെള്ളക്കെട്ടില്‍ വീണ് പോയ ഊന്നുവടി തപ്പിയെടുത്തു. 

47
57

അപ്പോഴേക്കും വീണ് പോയയാളുടെ ബന്ധുവായൊരു കുട്ടിയെത്തി. 

67

പിന്നീട് അവരിരുവരും വീട്ടിലേക്ക്...

പിന്നീട് അവരിരുവരും വീട്ടിലേക്ക്...

77

രാവിലെ വീട്ടിന് മുന്നില്‍ വച്ചിരുന്ന ബക്കറ്റ്, ശക്തമായ മഴയില്‍‌ ഒലിച്ച് പോകുന്നത് കണ്ട് എടുക്കാനായി ഇറങ്ങിയതായിരുന്നു അദ്ദേഹം. ബക്കറ്റ് തിരികെ കിട്ടിയെങ്കിലും വെള്ളക്കെട്ടില്‍ മറഞ്ഞിരുന്ന കുഴിയിലേക്ക് അദ്ദേഹം ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. അടുത്തകാലത്തൊന്നും ഇതുപൊലൊരു വെള്ളക്കെട്ട് ഇവിടെ ഉണ്ടായിട്ടിലെന്ന് പറഞ്ഞ് കൊണ്ട് അദ്ദേഹം വീട്ടിലേക്ക് നടന്ന് നീങ്ങി. 

'കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.' #BreakTheChain #ANCares #IndiaFightsCorona

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories