എസി ഉപയോഗിക്കുമ്പോൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ

Published : Aug 04, 2025, 12:28 PM IST

വീടുകളിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നായി എസി മാറിയിരിക്കുന്നു. കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്ന ഉപകരണമാണ് എസി. അതിനാൽ തന്നെ ശരിയായ രീതിയിൽ ഉപയൊഗിച്ചില്ലെങ്കിൽ വൈദ്യുതി ബില്ല്‌ കൂടാനും സാധ്യതയുണ്ട്.

PREV
18
എയർ കണ്ടീഷണർ

എയർ കണ്ടീഷണർ വീട്ടിലെ ഒരാവശ്യവസ്തുവായി മാറിക്കഴിഞ്ഞിരിക്കുന്നു. എസി പ്രവർത്തിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

28
ഫിൽറ്റർ മാറ്റാം

കൃത്യമായ ഇടവേളകളിൽ എസി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. കൂടാതെ കൃത്യമായ സമയങ്ങളിൽ എയർ ഫിൽറ്റർ മാറ്റി പുതിയത് വയ്ക്കാനും മറക്കരുത്. അഴുക്ക് അടിഞ്ഞുകൂടിയാൽ ശരിയായ വായുസഞ്ചാരം ഉണ്ടാകില്ല.

38
താപനില

നിശ്ചിതമായ താപനിലയിൽ എസി പ്രവർത്തിപ്പിക്കാൻ ശ്രദ്ധിക്കണം. അമിതമായ തണുപ്പിൽ ദീർഘനേരം പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം.

48
ചൂട് വായു

എസി പ്രവർത്തിക്കുന്ന സമയത്ത് വാതിലുകളും ജനാലകളും പൂർണമായും അടച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. പുറത്ത് നിന്നും വായു അകത്തേക്ക് കയറുമ്പോൾ മുറി ശരിക്കും തണുക്കാതെയാകുന്നു.

58
അറ്റകുറ്റ പണികൾ

ഉപകരണങ്ങൾ നല്ല രീതിയിൽ പ്രവർത്തിക്കണമെങ്കിൽ ഇടയ്ക്കിടെ പരിശോധിച്ച് കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. തകരാറുകൾ ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കാനും ശ്രദ്ധിക്കണം.

68
വായുസഞ്ചാരം

എസി സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് കൃത്യമായ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലെങ്കിൽ ഉപകരണം ചൂടാകാൻ സാധ്യതയുണ്ട്.

78
വിശ്രമം നൽകാം

തുടർച്ചയായി എസി പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കാം. നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കുമ്പോൾ കൂടുതൽ ഊർജ്ജം ആവശ്യമായി വരുകയും ഉപകരണത്തിന് അമിതമായി പ്രവർത്തിക്കാൻ സമ്മർദ്ദം ഉണ്ടാവുകയും ചെയ്യുന്നു.

88
വാങ്ങുമ്പോൾ ശ്രദ്ധിക്കാം

എസി വാങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വലിപ്പം കൂടുതലുള്ള മുറിയിൽ ചെറിയ എസി ശരിയായ രീതിയിൽ പ്രവർത്തിക്കണമെന്നില്ല. ആവശ്യം അനുസരിച്ചുള്ളത് തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

Read more Photos on
click me!

Recommended Stories