ചില പച്ചക്കറികള്‍ നാം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളിയെല്ലാം അങ്ങനെ തന്നെ. ഇവയെല്ലാം തന്നെ മിക്കവാറും എല്ലാ ദിവസവും നാം വീടുകളില്‍ ഉപയോഗിക്കാറുള്ളവയുമാണ്. 

അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികളോ പഴങ്ങളോ പലചരക്ക് സാധനങ്ങളോ നാം ഒന്നിച്ച് വാങ്ങിക്കുകയാണ് പതിവ്, അല്ലേ? ശേഷം ഇവയില്‍ കേടായിപ്പോകുന്നവ, പ്രത്യേകിച്ച് പച്ചക്കറികള്‍ പഴങ്ങള്‍ എന്നിവയെല്ലാം ഫ്രിഡ്ജില്‍ ( Vegetables Fresh ) സൂക്ഷിക്കുകയാണ് പതിവ്. 

എന്നാല്‍ ചില പച്ചക്കറികള്‍ നാം ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല ( Vegetables Fresh ). ഉള്ളി, ഉരുളക്കിഴങ്ങ്, വെളുത്തുള്ളിയെല്ലാം അങ്ങനെ തന്നെ. ഇവയെല്ലാം തന്നെ മിക്കവാറും എല്ലാ ദിവസവും നാം വീടുകളില്‍ ഉപയോഗിക്കാറുള്ളവയുമാണ്. 

പ്രത്യേകിച്ച് ഉരുളക്കിഴങ്ങ് എല്ലായ്പോഴും ഉപയോഗിക്കുന്നൊരു വിഭവമാണ്. ഇത് കാര്യമറിയാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരുമുണ്ട്. ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിച്ചാല്‍ അത് പുറത്ത് വയ്ക്കുന്നതിനെക്കാള്‍ എളുപ്പത്തില്‍ ചീത്തയാവുകയാണ് ( Potato Sprout ) ചെയ്യുക. 

ഇനി, ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ മുള വന്ന് നശിച്ചുപോകുന്നത് ( Potato Sprout ) മിക്കവരും നേരിടുന്നൊരു പ്രശ്നമാണ്. ഇതൊഴിവാക്കാൻ ചെയ്യാവുന്ന നാല് കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ഉരുളക്കിഴങ്ങ് ഹെര്‍ബുകളുമായി (ഇലകള്‍) കൂടിച്ചേര്‍ത്ത് സ്റ്റോര്‍ ചെയ്താല്‍ അതിന്‍റെ കാലാവധി കൂട്ടിക്കിട്ടും. റോസ് മേരിയോ, അല്ലെങ്കില്‍ മറ്റേതെങ്കിലും ഹര്‍ബുകളോ ഇതിനായി ഉപയോഗിക്കാം. 

രണ്ട്...

ഉരുളക്കിഴങ്ങ് ഒരിക്കലും ആപ്പിളിന്‍റെ കൂട്ടത്തില്‍ സൂക്ഷിക്കരുത്. ആപ്പിള്‍ ഉത്പാദിപ്പിക്കുന്ന എഥിലിന്‍ ഗ്യാസ് ഉരുളക്കിഴങ്ങ് എളുപ്പത്തില്‍ ചീത്തയാകാൻ കാരണമാകുന്നു. 

മൂന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഉരുളക്കിഴങ്ങ് ഫ്രഡ്ജില്‍ സൂക്ഷിക്കേണ്ടതില്ല. അതുപോലെ സൂര്യപ്രകാശം ധാരാളം കിട്ടുന്ന സ്ഥലത്തും സൂക്ഷിക്കേണ്ട. അല്‍പം വെളിച്ചം കുറവുള്ള സ്ഥലത്ത് ബാസ്കറ്റിലോ മറ്റോ വയ്ക്കാം. 

നാല്...

ഉരുളക്കിഴങ്ങ് ഫ്രിഡ്ജില്‍ വച്ചാല്‍ അതില്‍ ഈര്‍പ്പത്തിന്‍റെ അളവ് കൂടുതലാകുന്നു. ഉരുളക്കിഴങ്ങിനോ ഉള്ളിക്കോ ഒന്നും കേടാകാതിരിക്കാൻ അധിക ജലാംശത്തിന്‍റെ ആവശ്യമില്ല. അവയില്‍ തന്നെ ജലാംശം അടങ്ങിയിട്ടുണ്ട്. അധിക ജലാംശം കിട്ടിയാല്‍ ഇവ പെട്ടെന്ന് ചീത്തയായിപ്പോകും.

Also Read:- ചിക്കൻ വാങ്ങിക്കുമ്പോഴും തയ്യാറാക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണേ...