വീടിനുള്ളിലെ പാറ്റയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ

Published : May 15, 2026, 12:06 PM IST

വീട്ടിൽ സ്ഥിരമായി കാണുന്ന ജീവികളിൽ ഒന്നാണ് പാറ്റ. കൂടുതലും അടുക്കളയിലും ശുചിമുറിയിലുമൊക്കെയാണ് ഇത് കാണപ്പെടുന്നത്. മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളുമാണ് പാറ്റയെ ആകർഷിക്കുന്നത്. വീടിനുള്ളിലെ പാറ്റയെ തുരത്താൻ ഇങ്ങനെ ചെയ്യൂ.

PREV
14
വീട് വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാം

അടുക്കളയും ശുചിമുറിയും എപ്പോഴും വൃത്തിയാക്കി ഉണക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണാവശിഷ്ടങ്ങളും ഈർപ്പം ഉണ്ടാകുന്നതിന് അനുസരിച്ച് പാറ്റശല്യവും കൂടുന്നു.

24
വഴികൾ അടയ്ക്കാം

ചെറിയ ഇടകളിലൂടെയാണ് വീടിനുള്ളിലേക്ക് പാറ്റകൾ കയറുന്നത്. അതിനാൽ ചെറിയ വിടവുകൾ അടയ്ക്കുന്നത് ജീവികൾ ഉള്ളിലേക്ക് കടക്കുന്നത് തടയും.

34
പ്രകൃതിദത്തമായി തുരത്താം

രാസവസ്തുക്കൾ ഉപയോഗിക്കാതെ പ്രകൃതിദത്തമായ രീതിയിൽ പാറ്റയെ തുരത്താൻ സാധിക്കും. സിട്രസിന്റെ തോട് പാറ്റ സ്ഥിരം വരാറുള്ള സ്ഥലങ്ങളിൽ വെച്ചാൽ മതി.

44
ശ്രദ്ധിക്കാം

പാറ്റ അണുക്കൾ പരത്തുകയും പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. അതിനാൽ പാറ്റയെ തുരത്തേണ്ടത് വളരെ പ്രധാനമാണ്.

Read more Photos on
click me!

Recommended Stories