നമ്മൾ കഴുകിയെടുക്കുന്ന പച്ചക്കറികൾ ശരിക്കും വൃത്തിയാകുന്നുണ്ടോ? വെറുതെ വെള്ളത്തിൽ ഒന്ന് കഴുകിയാൽ മതിയെന്ന് കരുതുന്നത് തെറ്റാണ്. നമ്മൾ ചെയ്യുന്ന രീതി ശരിയല്ലെന്നാണ് വിദഗ്ധർ പറയുന്നത്. പിന്നെങ്ങനെയാണ് പച്ചക്കറികൾ ശരിയായി കഴുകേണ്ടത്?
പച്ചക്കറികൾ വെള്ളത്തിൽ ഒന്ന് കഴുകിയാൽ മാത്രം മതിയെന്നാണ് പലരും കരുതുന്നത്. എന്നാൽ വിളവെടുപ്പ് സമയത്ത് ഉപയോഗിക്കുന്ന കീടനാശിനികളും മണ്ണും സൂക്ഷ്മാണുക്കളുമെല്ലാം അവയുടെ പുറത്തുണ്ടാകാം. വീട്ടിലിരുന്ന് എല്ലാ രാസവസ്തുക്കളും പൂർണ്ണമായി നീക്കം ചെയ്യാൻ കഴിയില്ലെങ്കിലും, ശരിയായ രീതിയിൽ കഴുകുന്നതിലൂടെ പുറമെയുള്ള അഴുക്ക് കുറയ്ക്കാൻ സാധിക്കും.
25
പച്ചക്കറി വൃത്തിയാക്കാനുള്ള എളുപ്പവഴി
ഇതിനുള്ള ഏറ്റവും ലളിതമായ പരിഹാരം ഉപ്പുവെള്ളമാണ്. കൃത്യമായ അളവിലും സമയത്തിലും ഉപയോഗിച്ചാൽ, രുചിക്ക് മാറ്റം വരാതെ പച്ചക്കറികൾ വൃത്തിയാക്കാം. ഉപ്പുവെള്ളം ഒരു ഹൈപ്പർടോണിക് ലായനി പോലെ പ്രവർത്തിച്ച് പച്ചക്കറിയുടെ പുറത്തുള്ള അഴുക്കും ചെറിയ പ്രാണികളെയും നീക്കം ചെയ്യുന്നു. കീടനാശിനിയുടെ അംശം കുറയ്ക്കാനും ഇത് സഹായിക്കും.
35
ഉപ്പുവെള്ളത്തിൽ കഴുകുമ്പോൾ പച്ചക്കറികൾ ഫ്രഷായിരിക്കും
ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് ഓരോ ലിറ്ററിനും 1-2 ടീസ്പൂൺ ഉപ്പ് ചേർക്കുക. ഉപ്പ് പൂർണ്ണമായി അലിയുന്നത് വരെ ഇളക്കണം. ആദ്യം പച്ചക്കറികൾ സാധാരണ വെള്ളത്തിൽ കഴുകുക. ഇത് പുറത്തുള്ള മണ്ണ് നീക്കം ചെയ്യാനും ഉപ്പുവെള്ളം പെട്ടെന്ന് വൃത്തികേടാകാതിരിക്കാനും സഹായിക്കും. ശേഷം പച്ചക്കറികൾ ഉപ്പുവെള്ളത്തിൽ 10-15 മിനിറ്റ് മുക്കിവെക്കുക. ഇലക്കറികളാണെങ്കിൽ ഇലകൾ വേർപെടുത്തി വെക്കണം.
ഉരുളക്കിഴങ്ങ്, വെള്ളരി, വഴുതനങ്ങ പോലുള്ള കട്ടിയുള്ള പച്ചക്കറികൾ കൈകൊണ്ട് പതുക്കെ ഉരസുക. ഉപ്പുവെള്ളത്തിൽ നിന്ന് എടുത്ത ശേഷം, പച്ചക്കറികൾ ശുദ്ധജലത്തിൽ നന്നായി കഴുകണം. ഇത് ഉപ്പിന്റെ അംശവും ബാക്കിയുള്ള അഴുക്കും നീക്കം ചെയ്യാൻ അത്യാവശ്യമാണ്. ശേഷം ഒരു അരിപ്പയിൽ വെച്ച് വെള്ളം വാർത്തു കളയുക. ഉണങ്ങിയ പച്ചക്കറികൾ കൂടുതൽ കാലം ഫ്രഷായിരിക്കും.
55
ഇലക്കറികളുടെ കാര്യത്തിൽ ശ്രദ്ധ വേണം
ചീര, ഉലുവ, ലെറ്റ്യൂസ് പോലുള്ള ഇലക്കറികൾക്കും കാബേജ്, കോളിഫ്ലവർ, വെള്ളരി, വഴുതനങ്ങ, കാപ്സിക്കം എന്നിവയ്ക്കും ഈ രീതി ഉപയോഗിക്കാം. ഉപ്പുവെള്ളം പച്ചക്കറിയുടെ പുറത്തുള്ള അഴുക്ക് മാത്രമേ കുറയ്ക്കൂ, ഉള്ളിലേക്ക് കടന്ന കീടനാശിനികളെ പൂർണ്ണമായി നീക്കില്ല. മൃദുവായ ഇലക്കറികൾ കൂടുതൽ നേരം വെള്ളത്തിൽ വെക്കരുത്. ഉപ്പുവെള്ളത്തിൽ മുക്കിയ ശേഷം നേരിട്ട് പാചകം ചെയ്യരുത്, വീണ്ടും കഴുകാൻ മറക്കരുത്.