മഴ തുടങ്ങുന്നതിനൊപ്പം കൊതുകുകൾ മുട്ടയിട്ട് പെരുകുന്നു. ഇത് പലതരം രോഗങ്ങൾക്കാണ് വഴി വയ്ക്കുന്നത്. കൊതുക് പരത്തുന്ന രോഗങ്ങളിൽ നിന്നും രക്ഷ നേടണമെങ്കിൽ ആദ്യം കൊതുകിനെ തുരത്തണം.
വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് കൊതുകുകൾ അധികവും മുട്ടയിട്ട് പെരുകുന്നത്. വീടിന്റെ പരിസരങ്ങളിൽ ഉള്ള ബക്കറ്റുകൾ കമഴ്ത്തി വയ്ക്കാം. ഇത് കൊതുക് പെരുകുന്നതിനെ തടയുന്നു.
26
ജനാലയും വാതിലും
ജനാലകളിലും വാതിലുകളിലും നെറ്റ് അടിക്കുന്നത് പുറത്ത് നിന്നും വീടിനകത്തേക്ക് കൊതുക് കയറുന്നതിനെ തടയുന്നു.
36
ഗ്രാമ്പു, വെളുത്തുള്ളി
കൊതുക് തിരികൾ കത്തിച്ചുവെച്ച കൊതുകിനെ തുരത്താറുണ്ട്. അതുപോലെ തന്നെ വീട്ടിലുള്ള വസ്തുക്കൾ ഉപയോഗിച്ചും കൊതുകിനെ അകറ്റാൻ സാധിക്കും. ഗ്രാമ്പു, വെളുത്തുള്ളി, നാരങ്ങ എന്നിവ സ്പ്രേ ചെയ്യാവുന്നതാണ്.