കൊതുക്, ചോരയ്ക്ക് വേണ്ടി മനുഷ്യരെ തെരഞ്ഞെടുക്കുന്നതില്‍ നിറങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതായത്, മനുഷ്യരുടെ ചര്‍മ്മത്തിന്റെ നിറം ഇവരുടെ കണ്ണില്‍ ചുവപ്പ്, ഓറഞ്ച് പോലുള്ള കടുത്ത നിറങ്ങളായിട്ടാണേ്രത മനസിലാവുക. ഒരു സിഗ്നല്‍ പോലെ

ഒരു സംഘം ആളുകള്‍ കൂടിയിരിക്കുന്ന സ്ഥലമാണെങ്കിലും അവിടെ ചിലരെ മാത്രം കൊതുകുകള്‍ ( Mosquito Bites ) തെരഞ്ഞെടുത്ത് കടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? ഇതിന് പിന്നില്‍ പല ഘടകങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ഉച്ഛ്വാസവായുവില്‍ നിന്നുള്ള ഗന്ധം ( Human Smell ) , വിയര്‍പ്പിന്റെ ഗന്ധം, ചര്‍മ്മത്തിന്റെ താപനില എന്നിങ്ങനെയുള്ള ഘടകങ്ങളാണ് ഇതില്‍ പ്രധാനം.

ഇക്കൂട്ടത്തിലേക്ക് മറ്റൊരു ഘടകം കൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ് പുതിയൊരു പഠനം. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

കൊതുക്, ചോരയ്ക്ക് വേണ്ടി മനുഷ്യരെ തെരഞ്ഞെടുക്കുന്നതില്‍ നിറങ്ങള്‍ക്കും പ്രാധാന്യമുണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍. അതായത്, മനുഷ്യരുടെ ചര്‍മ്മത്തിന്റെ നിറം ഇവരുടെ കണ്ണില്‍ ചുവപ്പ്, ഓറഞ്ച് പോലുള്ള കടുത്ത നിറങ്ങളായിട്ടാണേ്രത മനസിലാവുക. ഒരു സിഗ്നല്‍ പോലെ. ഒപ്പം തന്നെ നമ്മള്‍ ഉച്ഛ്വാസവായുവിലൂടെ പുറത്തുവിടുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് കൊതുകുകളെ നമ്മെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്നുവെന്ന് പഠനം പറയുന്നു. 

ചുവപ്പ്, ഓറഞ്ച്, കറുപ്പ്, സയന്‍ നിറങ്ങളെല്ലാം കൊതുകിനെ എളുപ്പത്തില്‍ ആകര്‍ഷിക്കുമത്രേ. അതേസമയം പച്ച, പര്‍പ്പിള്‍, നീല, വെള്ള നിറങ്ങള്‍ കൊതുകുകളെ അത്ര പെട്ടെന്ന് ആകര്‍ഷിക്കില്ലെന്നും പഠനം പറയുന്നു. ഇതിനാല്‍ ചര്‍മ്മം മൂടുന്ന തരത്തില്‍ ഈ നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ഒരു പരിധി വരെ കൊതുകിന്റെ ആക്രമണത്തില്‍ നിന്ന് നമ്മെ രക്ഷിച്ചേക്കാമെന്നാണ് ഗവേഷകര്‍ വാദിക്കുന്നത്. 

അതുപോലെ മൊസ്‌കിറ്റോ റിപലന്റ്‌സിലൂടെ ഗന്ധം മാറ്റിയെടുത്ത് കൊതുകുകളെ വികര്‍ഷിക്കാനും സാധിക്കും. 'നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ്' എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

Also Read:- കൊതുകിനെ തുരത്താന്‍ വീടിനുള്ളില്‍ ചെയ്യേണ്ട എട്ട് കാര്യങ്ങള്‍...