കൊതുക് പരത്തുന്ന പ്രധാനപ്പെട്ടൊരു രോഗമാണ് മലേറിയ. അനോഫെലീസ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന രോഗമാണ് 'മലേറിയ'. ഇടവിട്ടുള്ള പനി, വിറയല്‍, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങള്‍.
എല്ലാ വർഷവും ഓഗസ്റ്റ് 20ന് ലോക കൊതുക് ദിനമായി ആചരിക്കുന്നു. കൊതുകുകളെ പൂർണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങൾ കൈക്കൊണ്ടാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയുന്നതാണ്.
കൊതുക് പരത്തുന്ന പ്രധാനപ്പെട്ടൊരു രോഗമാണ് മലേറിയ. അനോഫെലീസ് വിഭാഗത്തിൽപ്പെട്ട കൊതുകുകൾ പരത്തുന്ന രോഗമാണ് 'മലേറിയ'. ഇടവിട്ടുള്ള പനി, വിറയൽ, തലവേദന, പേശീവേദന എന്നിവയാണ് മലേറിയയുടെ പ്രധാന ലക്ഷണങ്ങൾ.
വിറച്ചു പനിക്കുന്ന രോഗി കുറച്ചു കഴിയുമ്പോൾ നന്നായി വിയർക്കും. അതേത്തുടർന്ന് പനി കുറയുമെങ്കിലും വീണ്ടും പനി ഉണ്ടാകും. ചില കേസുകളിൽ, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കിൽ മലേറിയ മാരകമായേക്കാം.
പ്രധാനമായും കൊതുകു നിയന്ത്രണമാണ് പ്രതിരോധത്തിന്റെ കാതൽ, മൂന്ന് തലത്തിലാണ് ഇത് നടപ്പിലാക്കേണ്ടത്. കൊതുകു നശീകരണം, കൊതുകിന്റെ ലാർവകളുടെ നശീകരണം, കൊതുകുകടിയിൽ നിന്നു സ്വയം സംരക്ഷണം എന്നിവയാണ് അവ.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക.
കൊതുകിന്റെ വാസസ്ഥലങ്ങൾ നശിപ്പിക്കുക.
പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാൻ അനുവദിക്കാതിരിക്കുക.
കിണറും വാട്ടർ ടാങ്കുകളും വല കൊണ്ട് മൂടുക.∙കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാൻ കീടനാശിനികളോ മണ്ണെണ്ണയോ ജലോപരിതലത്തിൽ ഒഴിക്കുക.
കൊതുകിനെ എങ്ങനെ തുരത്താം?
സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കാനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളിൽ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവകളെ നശിപ്പിക്കാൻ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാവുന്നതാണ്.
കൊതുക് വലകൾ ഉപയോഗിക്കുന്നത് കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ്. കട്ടിലിന് മുകളിൽ ഒരു വലിയ വല ഉപയോഗിക്കാം.കൊതുകിനെ അകറ്റാൻ ഏറ്റവും മികച്ചതാണ് പുതിന ചെടി. പുതിന വീട്ടിൽ വളർത്തുന്നത് കൊതുകിനെയും മറ്റ് പ്രാണികളെ ഒഴിവാക്കാനും സഹായിക്കുന്നു.
