ചെമ്മീൻ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. നല്ല മസാലയൊക്കെ ചേർത്ത് വറുത്ത് കഴിക്കുന്നതിന്റെ രുചി വേറെതന്നെയാണ്. എന്നാൽ പാകം ചെയ്യുന്നതിന് മുമ്പ് ചെമ്മീൻ നന്നായി കഴുകി വൃത്തിയാക്കാൻ മറക്കരുത്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
വൃത്തിയാക്കുന്ന സമയത്ത് ചെമ്മീനിലെ കറുത്ത നിറത്തിലുള്ള പാളി പൂർണമായും നീക്കം ചെയ്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഇത് ചെമ്മീനിന്റെ ദഹനനാളമാണ്. ഇത് കഴിക്കുന്നത് സുരക്ഷിതമല്ല.
25
രുചി നഷ്ടപ്പെടുന്നു
ശരിയായ രീതിയിൽ കഴുകി വൃത്തിയാക്കി മാലിന്യങ്ങളെ നീക്കം ചെയ്തില്ലെങ്കിൽ ചെമ്മീന്റെ രുചി നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.
35
നന്നായി വേവിക്കാം
ചെമ്മീൻ നല്ല രീതിയിൽ പാകം ചെയ്തതിന് ശേഷം മാത്രമേ കഴിക്കാൻ പാടുള്ളൂ. ഇതിലൂടെ അണുക്കളെ ഇല്ലാതാക്കാൻ സാധിക്കും.
ശരിയായ രീതിയിൽ വൃത്തിയാക്കാതെ ചെമ്മീൻ കഴിക്കുന്നത് അലർജി ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
55
വൃത്തിയാക്കേണ്ടത് ഇങ്ങനെ
തലയും വാൽ ഭാഗവും നീക്കം ചെയ്തതിന് ശേഷം കറുത്ത നിറത്തിലുള്ള മാലിന്യങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ പൂർണമായും കളഞ്ഞതിന് ശേഷം നന്നായി കഴുകിയാൽ മതി.