വീട്ടിൽ ഏറ്റവും കൂടുതൽ വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണ് അടുക്കള. എന്നാൽ തിരക്കുകൾക്കിടയിൽ എന്നും വീട് വൃത്തിയാക്കി സൂക്ഷിക്കാൻ പലർക്കും സമയം കിട്ടാറില്ല. അടുക്കളയിൽ നിന്നും ദുർഗന്ധം വരുന്നതിന്റെ പ്രധാന കാരണം ഇതാണ്.
അടുക്കളയിൽ വാട്ടർ ലീക്ക് ഉണ്ടെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഈർപ്പം തങ്ങി നിൽക്കുന്ന സ്ഥലങ്ങളിൽ എപ്പോഴും അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
25
മാലിന്യങ്ങൾ
അടുക്കളയിൽ മാലിന്യങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം. ഇത് ദുർഗന്ധം ഉണ്ടാവുന്നതിന് കാരണമാകുന്നു. മാലിന്യങ്ങൾ ഉടൻ തന്നെ നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.
35
വൃത്തിയാക്കാതിരിക്കുക
ഫ്രിഡ്ജ്, ഓവൻ തുടങ്ങിയ ഉപകരണങ്ങളുടെ അടിഭാഗങ്ങളിൽ എപ്പോഴും അഴുക്ക് ഉണ്ടാവാം. ഇത് ഇടയ്ക്കിടെ വൃത്തിയാക്കിയില്ലെങ്കിൽ ദുർഗന്ധം ഉണ്ടാവാൻ സാധ്യത കൂടുതലാണ്.