കരയാതെ സവാള മുറിക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ

Published : Oct 31, 2025, 04:50 PM IST

സവാള മുറിക്കുമ്പോൾ കരയാത്തവരായി ആരും ഉണ്ടാവില്ല. പാചകം ചെയ്യുന്ന സമയത്തെ വെല്ലുവിളിയായി തന്നെ അതിനെ കണക്കാക്കേണ്ടി വരും. എന്നാൽ ഇനി മുതൽ സവാള മുറിക്കുമ്പോൾ നിങ്ങൾ കരയേണ്ടി വരില്ല. ഇത്രയും മാത്രം ചെയ്താൽ മതി.

PREV
15
തൊലി കളയാം

പുറംതൊലി കളയുന്നതിലൂടെ സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അളവ് കുറയ്ക്കാൻ സാധിക്കും. ഇത് കണ്ണുകളിൽ ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

25
തണുത്ത വെള്ളം

തൊലി കളഞ്ഞതിന് ശേഷം നല്ല തണുത്ത വെള്ളത്തിൽ സവാള മുക്കിവയ്ക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം മുറിച്ചാൽ മതി.

35
ഫ്രിഡ്ജിൽ സൂക്ഷിക്കാം

മുറിക്കുന്നതിന് മുമ്പ് 10 മിനിറ്റ് സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് നല്ലതായിരിക്കും. ഇത് കണ്ണിൽ ഉണ്ടാകുന്ന അസ്വസ്ഥതകളെ ഇല്ലാതാക്കുന്നു.

45
മുറിച്ചതിന് ശേഷം

സവാള കഷ്ണങ്ങളാക്കി മുറിച്ചെടുത്തതിന് ശേഷം കുറച്ച് നേരം വെള്ളത്തിൽ മുക്കിവയ്ക്കാം. ഇത് കഠിന ഗന്ധത്തേയും സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫറിന്റെ അളവും നിയന്ത്രിക്കുന്നു.

55
ഫാൻ ഇടാം

സവാള മുറിക്കുന്ന സമയത്ത് ഫാൻ ഇടുന്നത് കണ്ണിന് അസ്വസ്ഥതകൾ ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കുന്നു.

Read more Photos on
click me!

Recommended Stories