ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ചെടികളും പച്ചക്കറികളുമൊക്കെ വളരുന്നത്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ പച്ചക്കറികൾ നന്നായി തഴച്ചു വളരും. വീടിന്റെ ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പച്ചക്കറികൾ ഇവയാണ്.
നല്ല ആഴമുള്ള പോട്ട് എടുത്തതിന് ശേഷം അയഞ്ഞ മണൽ മണ്ണ് ഇടണം. നല്ല ആഴത്തിലാവണം ക്യാരറ്റിന്റെ വിത്തിടേണ്ടതും. ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുക്കാം. അതേസമയം വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് വേരുകൾ നശിച്ചുപോകാൻ കാരണമാകുന്നു.
25
റാഡിഷ്
ഇളകിയ നല്ല നീർവാർച്ചയുള്ള മണ്ണിലാവണം റാഡിഷ് നട്ടുവളർത്തേണ്ടത്. ആഴത്തിൽ നടുമ്പോൾ വിത്തുകൾക്കിടയിൽ അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈർപ്പം നിലനിർത്തുന്നതിന് ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാവുന്നതാണ്.
35
മല്ലിയില
നല്ല നീർവാർച്ചയുള്ള മണ്ണിലാണ് മല്ലിയില വളർത്തേണ്ടത്. നല്ല ആഴത്തിൽ കുറച്ച് അകലമിട്ടു വേണം വിത്തുകൾ ഇടേണ്ടത്. ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമാകരുത്.
നല്ല ആഴവും ഡ്രെയിനേജുമുള്ള പോട്ടിലാവണം ചീര നട്ടുവളർത്തേണ്ടത്. നല്ല പോഷക ഗുണവും നീർവാർച്ചയുമുള്ള മണ്ണിൽ ഇത് നട്ടുവളർത്താം. ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമാകരുത്.
55
ഉലുവ
നടുന്നതിന് മുമ്പ് കുറച്ച് നേരം വിത്ത് വെള്ളത്തിലിട്ട് കുതിർത്തെടുക്കണം. ശേഷം നല്ല നീർവാർച്ചയുള്ള മണ്ണിൽ നടാം. അതേസമയം മണ്ണിൽ എപ്പോഴും ഈർപ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.