മുന്തിരി എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Mar 04, 2026, 04:46 PM IST

ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും ഫൈബറും അടങ്ങിയതാണ് മുന്തിരി. എന്നാൽ കടയിൽ നിന്നും വാങ്ങുമ്പോൾ ഇതിൽ കീടനാശിനിയും അഴുക്കും അണുക്കളും ഉണ്ടായേക്കാം. മുന്തിരി എളുപ്പം വൃത്തിയാക്കാൻ ഇങ്ങനെ ചെയ്താൽ മതി.

PREV
14
ബേക്കിംഗ് സോഡ

മുന്തിരിയിലുള്ള അണുക്കളെ ഇല്ലാതാക്കാൻ ബേക്കിംഗ് സോഡ ഉപയോഗിക്കാവുന്നതാണ്. ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് അതിലേക്ക് മുന്തിരി മുക്കിവെയ്ക്കാം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിയെടുക്കാം.

24
വിനാഗിരി

വിനാഗിരി ഉപയോഗിച്ചും മുന്തിരി എളുപ്പം വൃത്തിയാക്കാൻ സാധിക്കും. ഒരു പാത്രം വെള്ളമെടുത്തതിന് ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ചേർക്കാം. ശേഷം മുന്തിരി ഇതിലേക്ക് മുക്കിവെച്ചാൽ മതി. അണുക്കളെ എളുപ്പം ഇല്ലാതാക്കാൻ സാധിക്കും.

34
ഒഴുകുന്ന വെള്ളത്തിൽ കഴുകാം

വെള്ളത്തിൽ നിന്നും എടുത്തതിന് ശേഷം മുന്തിരി ഒഴുകുന്ന വെള്ളത്തിൽ നന്നായി കഴുകിയെടുക്കാൻ ശ്രദ്ധിക്കണം. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കിനെ എളുപ്പം നീക്കം ചെയ്യുന്നു.

44
ഉണക്കാൻ ശ്രദ്ധിക്കണം

നന്നായി കഴുകിയതിന് ശേഷം വൃത്തിയുള്ള കോട്ടൺ തുണി ഉപയോഗിച്ച് ഈർപ്പം കളയാൻ മറക്കരുത്. ഈർപ്പം തങ്ങി നിന്നാൽ മുന്തിരി പെട്ടെന്ന് നശിച്ചുപോകാൻ സാധ്യതയുണ്ട്.

Read more Photos on
click me!

Recommended Stories