വസ്ത്രങ്ങൾ എപ്പോഴും കഴുകി വൃത്തിയാക്കി തേച്ചു മിനുക്കി ഇടാനാണ് നമുക്കിഷ്ടം. എന്നാൽ നന്നായി വൃത്തിയാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. കൃത്യമായ രീതിയിൽ അയൺ ചെയ്തില്ലെങ്കിൽ വസ്ത്രങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം.
അഴുക്കുള്ളതും കറപിടിച്ചതുമായ വസ്ത്രങ്ങൾ ഒരിക്കലും അയൺ ചെയ്യരുത്. ഇത് വസ്ത്രങ്ങളിൽ കറ കൂടുതൽ പറ്റിയിരിക്കാൻ കാരണമാകുന്നു. പിന്നീടിത് പൂർണമായും വൃത്തിയാകാൻ കഴിയാതെ വരും.
26
കറപറ്റിയ ഇസ്തിരി
കറയുള്ള ഇസ്തിരി ഉപയോഗിച്ച് ഒരിക്കലും വസ്ത്രങ്ങൾ അയൺ ചെയ്യരുത്. തുരുമ്പും, ഉരുകിയ തുണികളുടെ കറയും വസ്ത്രത്തിൽ പറ്റിപ്പിടിക്കാൻ ഇത് കാരണമാകുന്നു.
36
വസ്ത്രങ്ങളുടെ അകം ഭാഗം
നേരിട്ട് ചൂടേൽക്കുന്നത് വസ്ത്രങ്ങൾക്ക് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ അകം ഭാഗം മറിച്ചിട്ട് അയൺ ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
എളുപ്പത്തിന് വേണ്ടി ചില സമയങ്ങളിൽ നമ്മൾ കിടക്കയിലിട്ട് വസ്ത്രങ്ങൾ അയൺ ചെയ്യാറുണ്ട്. എന്നാൽ മൃദുലമായ പ്രതലങ്ങളിൽ വസ്ത്രങ്ങൾ അയൺ ചെയ്യുമ്പോൾ ശരിയായ രീതിയിൽ ചുളിവുകളും മടക്കും പോകണമെന്നില്ല.
56
താപനില
ഓരോ മെറ്റീരിയലും എങ്ങനെയുള്ളതാണെന്ന് മനസിലാക്കിയാവണം വസ്ത്രങ്ങൾ അയൺ ചെയ്യേണ്ടത്. അതിനനുസരിച്ച് ഇസ്തിരിയുടെ ചൂട് കുറയ്ക്കുകയും കൂട്ടുകയും ചെയ്യാം.
66
മടക്കി സൂക്ഷിക്കുമ്പോൾ
അയൺ ചെയ്തുകഴിഞ്ഞതിന് ശേഷം വസ്ത്രങ്ങൾ ഉടൻ മടക്കി വയ്ക്കരുത്. ഇത് വസ്ത്രങ്ങളിൽ പിന്നെയും ചുളിവുകൾ ഉണ്ടാവാൻ കാരണമാകുന്നു. ചൂട് മാറിയതിന് ശേഷം മാത്രം മടക്കി വയ്ക്കാം.