കൃത്യമല്ലാത്ത ഭക്ഷണ ക്രമീകരണം കൊണ്ട് മാത്രമല്ല അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കളിൽ നിന്നും രോഗങ്ങൾ ഉണ്ടാവാറുണ്ട്. ഈ പാത്രങ്ങൾ അടുക്കളയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണേ.
കൂടുതൽ കാലം ഈടുനിൽക്കുന്ന ഒന്നാണ് അലുമിനിയം പാത്രങ്ങൾ. ചിലവ് കുറവും, ഉപയോഗിക്കാൻ എളുപ്പവുമാണിത്.
26
ശ്രദ്ധിക്കാം
കാലപ്പഴക്കം ഉണ്ടാകുംതോറും അലുമിനിയം പാത്രങ്ങൾ ഉപയോഗിക്കാൻ കഴിയാതെയാകുന്നു. ഇത് ഭക്ഷണത്തിൽ ലയിച്ച് ചേരുകയും ഇതുമൂലം ആരോഗ്യ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്യുന്നു. പഴക്കമുള്ള അലുമിനിയം പാത്രങ്ങൾ ഉപേക്ഷിക്കാം.
36
നോൺ സ്റ്റിക് പാനുകൾ
ഒട്ടുമിക്ക നോൺ സ്റ്റിക് പാനുകളിലും ടെഫ്ലോൺ കോട്ടുണ്ട്. എന്നാൽ മൂർച്ചയുള്ള സ്‌ക്രബറുകൾ ഉപയോഗിച്ച് പാൻ വൃത്തിയാക്കുമ്പോൾ ഇതിന്റെ കോട്ടിങിന് കേടുപാടുകൾ ഉണ്ടാകുന്നു.
അമിതമായ ചൂടിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ടെഫ്ലോൺ കോട്ടിങ് ഇളകുകയും വിഷപ്പുക പുറന്തള്ളപ്പെടുകയും ചെയ്യുന്നു. ഇത് പലതരം ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും.
56
പ്ലാസ്റ്റിക് പാത്രങ്ങൾ
അടുക്കളയിൽ കൂടുതലും ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് പാത്രങ്ങളാണ്. പ്ലാസ്റ്റിക്കിൽ ബിസ്‌ഫെനോൾ എ അടങ്ങിയിട്ടുണ്ട്. ഭക്ഷണ സാധനങ്ങൾ ചൂടാക്കുമ്പോൾ ഇത് അലിയുകയും ഭക്ഷണത്തിൽ കലരുകയും ചെയ്യും.
66
സൂക്ഷിക്കാം
അടുക്കളയിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. അധികകാലം ഒരു പാത്രം തന്നെ ഉപയോഗിക്കുന്നത് ഒഴിവാക്കാം. പ്ലാസ്റ്റിക് പാത്രങ്ങൾ ചൂടാക്കാനും പാടില്ല.