വൃക്കതകരാർ ; ശരീരം കാണിക്കുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

Published : Aug 28, 2025, 11:53 AM IST

വൃക്കതകരാർ ; ശരീരം കാണിക്കുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ 

PREV
18
വൃക്കതകരാർ

വൃക്കതകരാർ ; ശരീരം കാണിക്കുന്ന അഞ്ച് പ്രാരംഭ ലക്ഷണങ്ങൾ

28
വൃക്കകൾ

നമ്മുടെ വൃക്കകൾ ശരീരത്തിൽ നിന്ന് മാലിന്യങ്ങളും അധിക ദ്രാവകങ്ങളും നീക്കം ചെയ്യുകയും വെള്ളം, ലവണങ്ങൾ, ധാതുക്കൾ എന്നിവയുടെ ആരോഗ്യകരമായ ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു.

38
ലക്ഷണങ്ങൾ എന്തൊക്കെ?

വൃക്കകളുടെ പ്രവർത്തനം കുറയുമ്പോൾ ലക്ഷണങ്ങൾ പ്രകടമാകുന്നു. പലപ്പോഴും അവ ശ്രദ്ധിക്കപ്പെടാതെ പോകുന്നു. ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ നടത്തുന്നത് വൃക്കകളെ ആരോ​ഗ്യത്തോടെ നിലനിർത്താനാകും. വൃക്കതകരാറിലാണെങ്കിൽ പ്രകടമാകുന്ന ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

48
വീർത്ത കൺപോളകൾ

ഉണരുമ്പോൾ വീർത്ത കൺപോളകൾ നിസാരമായി കാണരുത്. രാവിലെയുള്ള മുഖത്തെ വീക്കവും വൃക്കതകരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. വൃക്കരോഗം മൂലമുണ്ടാകുന്ന സോഡിയം നിലനിർത്തൽ ശരീരത്തിലെ മൊത്തം ജലത്തെ കൂടുതൽ വികസിപ്പിക്കുന്നു.

58
മൂത്രത്തിൽ നുരയും പതയും

മൂത്രത്തിൽ നുരയും പതയും കാണുന്നതാണ് മറ്റൊരു ലക്ഷണം. സമൃദ്ധവും സ്ഥിരവുമായ നുര പലപ്പോഴും മൂത്രത്തിലെ അധിക പ്രോട്ടീനിനെ (പ്രോട്ടീനൂറിയ) പ്രതിഫലിപ്പിക്കുന്നു. ഗ്ലോമെറുലാർ നാശത്തിന്റെ പ്രാരംഭ ലക്ഷണമാണിത്.

68
ബ്രെയിൻ ഫോ​ഗ്

ബ്രെയിൻ ഫോ​ഗാണ് മറ്റൊരു ലക്ഷണം. യൂറിമിക് ലായകങ്ങൾ അടിഞ്ഞുകൂടുന്നത്, സെറിബ്രോവാസ്കുലർ രോഗ സാധ്യത, ഉറക്ക തകരാറുകൾ, പ്രത്യേകിച്ച് വിളർച്ച എന്നിവ തലച്ചോറിലേക്കുള്ള ഓക്സിജൻ വിതരണം കുറയ്ക്കുന്നു. ഇത് ക്ഷീണം, ഓർമ്മക്കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.

78
വായ്‌നാറ്റം

വായ്നാറ്റമാണ് മറ്റൊരു ലക്ഷണം. വൃക്കകൾ യൂറിയ ഫലപ്രദമായി നീക്കം ചെയ്യുന്നതിൽ പരാജയപ്പെടുമ്പോൾ ഉമിനീർ എൻസൈമുകൾ യൂറിയയെ അമോണിയയാക്കി മാറ്റുന്നു. ഇത് വായ്നാറ്റത്തിന് കാരണമാകുന്നു.

88
വൃക്കതകരാർ

വൃക്കയുടെ പ്രവർത്തനം തകരാറിലായോ എന്ന് സംശയിക്കാവുന്ന ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ വൈകിപ്പിക്കാതെ രക്തവും മൂത്രവും പരിശോധിച്ച് ഒരു വൃക്കരോഗ വിദഗ്ദനെ കാണണം.

Read more Photos on
click me!

Recommended Stories