വീട്ടിൽ എളുപ്പം വളർത്താവുന്ന വർണാഭമായ 6 മത്സ്യങ്ങൾ ഇതാണ്

Published : Dec 13, 2025, 07:12 PM IST

പലതരം നിറത്തിലും ആകൃതിയിലും മത്സ്യങ്ങൾ ഇന്ന് ലഭ്യമാണ്. ആദ്യമൊക്കെ ചെറിയ ടാങ്കിൽ ഒന്നുരണ്ട് മൽസ്യങ്ങളെയാകും വളർത്തുന്നത് പിന്നീട് മൽസ്യങ്ങളുടെ എണ്ണം കൂടുകയും ചെയ്യും. അക്വാറിയം മനോഹരമാക്കാൻ ഈ മത്സ്യങ്ങൾ വളർത്തൂ.

PREV
16
കാർഡിനൽ ടെട്ര

കാർഡിനൽ ടെട്ര നീന്തുന്നത് കാണാൻ വളരെ മനോഹരമാണ്. ശാന്തസ്വഭാവം ഉള്ളവരായതുകൊണ്ട് തന്നെ മറ്റു മത്സ്യങ്ങൾക്കൊപ്പവും വളർത്താൻ അനുയോജ്യമാണ്.

26
ഗപ്പി

തിളക്കമുള്ള നിറവും മനോഹരമായ വാലുമാണ് ഗപ്പിക്കുള്ളത്. എപ്പോഴും സജീവമായി നിൽക്കുന്ന മത്സ്യമാണ് ഗപ്പി. ശരിയായ പരിചരണം നൽകിയാൽ ഗപ്പി നന്നായി വളരും.

36
ജർമ്മൻ ബ്ലൂ റാം

കാണാൻ മനോഹരമാണ് ജർമ്മൻ ബ്ലൂ റാം മത്സ്യം. ഇതിന്റെ മൃദുലമായ തിളക്കമുള്ള നിറം ആരെയും ആകർഷിക്കുന്നതാണ്.

46
ഡിസ്കസ് മത്സ്യം

ആരെയും ആകർഷിക്കുന്ന ഇനം മത്സ്യമാണ് ഡിസ്കസ്. ശരിയായ പരിചരണം നൽകിയാൽ നന്നായി വളരുന്ന മത്സ്യമാണിത്‌.

56
ബീറ്റ മത്സ്യങ്ങൾ

ഒഴുകുന്നതുപോലെയുള്ള ചിറകുകളും തിളക്കമുള്ള നിറവുമാണ് ബീറ്റ മത്സ്യങ്ങളെ വ്യത്യസ്തമാക്കുന്നത്. ചെറിയ ടാങ്കിലും ഇത് എളുപ്പം വളരുന്നു.

66
റെയിൻബോ മത്സ്യങ്ങൾ

വർണാഭമായ മത്സ്യങ്ങളാണ് ഇവ. പലതരം നിറങ്ങൾ കലർന്നതാണ് റെയിൻബോ മത്സ്യങ്ങൾ. വലിപ്പമുള്ള ടാങ്കിലാവണം ഇത് വളർത്തേണ്ടത്.

Read more Photos on
click me!

Recommended Stories