വളർത്തുനായ്ക്കൾക്ക് കൊടുക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്

Published : Nov 07, 2025, 11:02 AM IST

വളർത്തുമൃഗങ്ങളെ കുടുംബാംഗത്തെ പോലെ തന്നെയാണ് നമ്മൾ കാണുന്നത്. അവയ്ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ എന്തും വാങ്ങികൊടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും വളർത്തുമൃഗങ്ങൾക്ക് കഴിക്കാൻ പറ്റുന്നതല്ല. ഇവ നായ്ക്കൾക്ക് കൊടുക്കാൻ പാടില്ല.

PREV
15
കുക്കീസ്

കുക്കീസ് കാഴ്ച്ചയിൽ ദോഷമാണെന്ന് തോന്നിക്കില്ലെങ്കിലും ഇതിൽ അടങ്ങിയിരിക്കുന്ന ചേരുവകൾ നായ്ക്കളുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നവയാണ്. അതിനാൽ തന്നെ നായ്ക്കൾക്ക് കുക്കീസ് കൊടുക്കുന്നത് ഒഴിവാക്കാം.

25
ചിപ്സ്

ചിപ്സിൽ സോഡിയം കൂടുതലാണ്. ഇത് നായ്ക്കളുടെ ആരോഗ്യത്തിന് നല്ലതല്ല. ചിപ്സ് കഴിക്കുന്നത് നായ്ക്കളിൽ വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

35
ഐസ്ക്രീം

ഐസ്ക്രീം കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാകില്ല. മനുഷ്യർക്ക് കഴിക്കാൻ സാധിക്കുമെങ്കിലും നായ്ക്കൾക്ക് ഇത് കൊടുക്കാൻ പാടില്ല. കാരണം ഇതിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രശ്നങ്ങൾക്കും, ഛർദി, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നു.

45
ചോക്ലേറ്റ്

ചോക്ലേറ്റ് കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരും ഉണ്ടാവില്ല. എന്നാൽ നായ്ക്കൾക്ക് ഇത് കൊടുക്കുന്നത് ഒഴിവാക്കണം. കാരണം ചോക്ലേറ്റിൽ തിയോബ്രോമൈൻ അടങ്ങിയിട്ടുണ്ട്. ഇത് നായയുടെ ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു.

55
പാൽ

നായ്ക്കൾക്ക് പാൽ കൊടുക്കുന്നത് ഒഴിവാക്കണം. പ്രത്യേകിച്ചും മുതിർന്ന നായ്ക്കൾക്ക് ഇത് കൊടുക്കരുത്. പാലിൽ ലാക്ടോസ് അടങ്ങിയിട്ടുണ്ട്. ഇത് നായ്ക്കളുടെ ആരോഗ്യത്തിന് നല്ലതല്ല.

Read more Photos on
click me!

Recommended Stories