മൃഗങ്ങളുള്ള വീട്ടിൽ വളർത്താൻ പാടില്ലാത്ത ചെടികൾ ഇതാണ്

Published : Nov 09, 2025, 05:58 PM IST

വീട്ടിൽ ഇൻഡോർ ചെടികൾ വളർത്തുന്നത് ഇന്നൊരു ട്രെൻഡായി മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ എല്ലാത്തരം ചെടികളും വീട്ടിൽ വളർത്താൻ സാധിക്കില്ല. ചിലത് മൃഗങ്ങൾക്ക് ദോഷമുണ്ടാക്കുന്നവയാണ്. വീട്ടിൽ വളർത്തുമൃഗങ്ങളുണ്ടോ എങ്കിൽ ചെടികൾ ഒഴിവാക്കാം.

PREV
15
ഇംഗ്ലീഷ് ഐവി

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണ് ഇംഗ്ലീഷ് ഐവി. എന്നാൽ വീട്ടിൽ മൃഗങ്ങൾ ഉള്ളവർ ഇത് വളർത്താതിരിക്കുന്നതാണ് നല്ലത്.

25
ഫിലോഡെൻഡ്രോൺ

പലയിനത്തിലാണ് ഈ ചെടിയുള്ളത്. വളർത്താൻ എളുപ്പമാണെങ്കിലും മൃഗങ്ങൾക്ക് ഇത് ദോഷമുണ്ടാക്കുന്നു.

35
സാഗോ പാം

മനുഷ്യർക്കും മൃഗങ്ങൾക്കും ദോഷമുണ്ടാക്കുന്ന ചെടിയാണ് സാഗോ പാം. ഇത് മൃഗങ്ങൾ കഴിച്ചാൽ അവയ്ക്ക് വയറിളക്കം, ഛർദി എന്നിവ ഉണ്ടാവാൻ കാരണമാകുന്നു.

45
പെൻസിൽ കാക്ടസ്

കാഴ്ച്ചയിൽ മനോഹരമാണെങ്കിലും ഈ ചെടി വീടിനുള്ളിൽ വളർത്തുന്നത് സുരക്ഷിതമല്ല. കാരണം വളർത്തുമൃഗങ്ങൾക്ക് ഇത് ദോഷമുണ്ടാക്കുന്നു.

55
ഡംബ് കെയ്ൻ

മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെ ദോഷമാണ് ഈ ചെടി. അതിനാൽ തന്നെ വീടിനുള്ളിൽ വളർത്തുന്നത് ഒഴിവാക്കാം.

Read more Photos on
click me!

Recommended Stories