ഓരോ മൃഗത്തിനും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ചിലയിനം ജീവികൾക്ക് വാൽ അധിക ഭാരമാണ്. ഒരു ശത്രുവിനെ പോലെയാണ് അവർ വാലിനെ കാണുന്നത്. ഈ ജീവികളെ പരിചയപ്പെടാം.
പലതരം ജീവികളാണ് നമുക്ക് ചുറ്റുമുള്ളത്. ഓരോന്നിനും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. ഇവരുടെ വാലുകൾക്കുമൊരു കഥയുണ്ട്.
26
പാമ്പ്
സമ്മർദ്ദം ഉണ്ടാവുകയോ പരിക്കുകൾ പറ്റുകയോ ചെയ്യുമ്പോൾ പാമ്പുകൾ സ്വന്തം വാൽ കടിക്കാറുണ്ട്. ചില സമയങ്ങളിൽ ഇരയാണെന്ന് കരുതി വാലിനെ കടിക്കുന്നു. നാഡീസംബന്ധമായ പ്രശ്നങ്ങൾ മൂലമാണ് ഇങ്ങനെ ചെയ്യുന്നത്.
36
എലി
സമ്മർദ്ദം, ചർമ്മാരോഗ്യ പ്രശ്നങ്ങൾ, മറ്റ് ആരോഗ്യബുദ്ധിമുട്ടുകൾ എന്നിവ ഉണ്ടാകുമ്പോൾ എലി, സ്വയം വാലിനെ കടിക്കാറുണ്ട്.
പല്ലികൾക്ക് ഉള്ളതുപോലെ ഇഗ്വാനകൾക്കും ഒരു പ്രതിരോധ സംവിധാനം എന്ന നിലയിൽ വാലുകളെ താഴ്ത്താനുള്ള കഴിവുണ്ട്. ഇത് വേട്ടക്കാരിൽ നിന്നും രക്ഷ നേടാൻ അവയെ സഹായിക്കുന്നു.
56
നായ
വാലിനെ പിടികൂടാൻ കഷ്ടപ്പെടുന്ന നായകളെ നമ്മൾ കണ്ടിട്ടുണ്ടാകും. ചിലപ്പോൾ അവ വാലുമായി കളിക്കുന്നതാകാം. എന്നാൽ നാഡീസംബന്ധമായ പ്രശ്നങ്ങൾ കൊണ്ടും ഇങ്ങനെ സംഭവിക്കാറുണ്ട്.
66
പൂച്ച
വാലുകൾ ഇളക്കുന്നത് കണ്ട് പൂച്ചകൾ ഏത് മാനസികാവസ്ഥയിൽ ആണെന്ന് തിരിച്ചറിയാൻ സാധിക്കും. ചിലപ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നതാവാം. എന്നാൽ ചില സമയങ്ങളിൽ അവ വാലിനെ പിടികൂടാൻ ശ്രമിക്കുന്നതും കാണാൻ സാധിക്കും.